മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച; കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി

Update: 2026-01-28 12:51 GMT

ആലപ്പുഴ: മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍മോചിതനായി. 18 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് രാഹുല്‍ പുറത്തിറങ്ങിയത്. പുറത്തുകാത്തു നിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ കാറില്‍ കയറി പോകുകയായിരുന്നു. മാവേലിക്കര സബ് ജയിലില്‍ നിന്ന് അടൂരിലെ വീട്ടിലേക്ക് പോകയത്.

ജയിലിനുപുറത്ത് യുവമോര്‍ച്ച വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് പിടിച്ചുമാറ്റിയാണ് സംഘര്‍ഷാവസ്ഥ പരിഹരിച്ചത്. രാഹുലിന്റെ ബന്ധുവാണ് റിലീസ് ഓര്‍ഡറുമായി ജയിലിന് മുന്നിലെത്തിയത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി രാജന്‍ മാവേലിക്കര സബ് ജയിലിലെത്തിയിരുന്നു.

എന്നാല്‍ മാധ്യമങ്ങളെ കണ്ടതോടെ തിരികെ മടങ്ങി. ഏറത്ത് പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് റിനോ പി രാജന്‍. അടൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവും റിനോയ്ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു. അതേസമയം രാഹുലിന്റെ ജാമ്യ ഉത്തരവുമായി ബന്ധു ജയിലില്‍ എത്തിരാഹുലിന്റെ ചെറിയച്ഛന്‍ ആണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ജയിലിന് പുറത്തിറങ്ങി.

പത്തനംതിട്ട സെഷന്‍സ് കോടതിയാണ് രാഹുലിന് ഇന്ന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യല്‍ മീഡിയയിലൂടെ യാതൊരു ഭീഷണിയും പാടില്ലെന്നും കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് രാഹുലിനെ കൂടുതല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നുവെന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റല്‍ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.മൂന്നാമത്തെ ബലാത്സംഗക്കേസില്‍ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹര്‍ജിയില്‍ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂര്‍ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്. രാഹുലും യുവതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കുകയായിരുന്നു.

Tags:    

Similar News