ചാള്‍സ് രാജാവിന്റെ ആത്മമിത്രം മരിച്ചത് മദ്യപിച്ച് ബെഡ്‌റൂമില്‍ കുടുങ്ങി; മേശക്ക് മുകളിലേക്ക് കാലുകള്‍ ഉയര്‍ത്തിവെച്ച നിലയില്‍; ദുരൂഹ വാഹന സാന്നിദ്ധ്യം; ഇയാല്‍ ഫര്‍ക്വര്‍ ദിവസവും ഒരു ലിറ്റര്‍ ജിന്നും ഒന്നിലധികം കുപ്പി വൈനും കഴിക്കുന്ന വ്യക്തി

ചാള്‍സ് രാജാവിന്റെ ആത്മമിത്രം മരിച്ചത് മദ്യപിച്ച് ബെഡ്‌റൂമില്‍ കുടുങ്ങി;

Update: 2024-10-24 00:59 GMT

ലണ്ടന്‍: ദീര്‍ഘകാലമായി ചാള്‍സ് രാജാവിന്റെ അടുത്ത സുഹൃത്ത് ഇയാല്‍ ഫര്‍ക്വറിനെ തന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എലിസബത്ത് രാജ്ഞിയുടെ അമ്മയും, രാജമാതാവ് എന്നറിയപ്പെടുകയും ചെയ്തിരുന്ന ഒന്നാം എലിസബത്ത് രാജ്ഞിയുടെ അശ്വപാലന്‍ ആയിരുന്ന ഈ 78 കാരനെ കട്ടിലിനരികിലെ മേശക്ക് മുകളിലേക്ക് കാലുകള്‍ ഉയര്‍ത്തിവെച്ച നിലയിലാണ് കണ്ടെത്തിയത്. സൈന്യത്തിലെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും വിരമിച്ച അദ്ദേഹം കുതിരകളെയും നായാട്ടും ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. തന്റെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാകാം മരണമടഞ്ഞത് എന്നാണ് സംശയിക്കുന്നതെന്ന് കൊറോണ കോടതി പറയുന്നു.

ക്യൂന്‍സ് ഓവ്ന്‍ ഹസ്സാര്‍സ് റെജിമെന്റില്‍ ക്യാപ്റ്റന്‍ ആയിരുന്നു അദ്ദേഹം. അതോടൊപ്പമാണ് അമ്മറാണിയുടെ അശ്വപാലകനായി റാണിയ്‌ക്കൊപ്പം നിരവധി പൊതു വേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഒരു ദിവസവും ഒരു ലിറ്റര്‍ ജിന്നും ഒന്നിലധികം കുപ്പി വൈനും കഴിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്ന് അദ്ദേഹത്തിന്റെ മകള്‍ വിക്ടോറിയ പറയുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷ്ഗം യു കെയിലെ ഏറ്റവും വയില മൃഗയാ കമ്പനികളില്‍ ന്നായ ബേഫോര്‍ട്ട് ഹണ്ടില്‍ പരിശീലകനായി പ്രവേശിച്ചു.

ചാള്‍സ് രാജാവും കാമില രാജ്ഞിയും ഒത്ത് ഗ്ല്സ്റ്റര്‍ഷയറിലെ ഹൈഗ്രൂവ് റെസിഡന്‍സിയില്‍ സ്ഥിരമായി അത്താഴ വിരുന്നുണ്ണുന്ന വ്യക്തികൂടിയാണ് മുന്‍ ക്യാപ്റ്റന്‍. തന്റെ ജീവിതത്തിന്റെ അവസാന ചില വര്‍ഷങ്ങല്‍ പക്ഷെ ഫര്‍ക്വാര്‍ ചില ആരോഗ്യ പ്രശ്നങ്ങളാല്‍ വലയുകയായിരുന്നു എന്ന് കൊറോണര്‍ മുന്‍പാകെയുള്ള വിചാരണയില്‍ ബോധിപ്പിക്കപ്പെട്ടു. കാലുകള്‍ക്ക് ബലഹീനത അനുഭവപ്പെട്ടതിനാല്‍ ഊന്ന് വടിയുടെ സഹായത്തോടെയായിരുന്നു നടന്നിരുന്നത്. മാത്രമല്ല, താഴെ വീണാല്‍, സ്വയം എഴുന്നേല്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല എന്നും വിചാരണയില്‍ വെളിപ്പെടുത്തി.

ഈ വര്‍ഷം മാര്‍ച്ച് 6 ന് കെയര്‍ വര്‍ക്കര്‍ ആയ നേത്ത് ഗില്ലിംഗാം തന്റെ പ്രതിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഫര്‍ക്വാറിന്റെ വീട്ടില്‍ എത്തുകയും വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനാല്‍ വീടിനകത്തേക്ക് കയറുകയുമായിരുന്നു. മുകളിലെ കിടപ്പുമുറിയില്‍ ആയിരുന്നു ഫര്‍ക്വാര്‍ അനക്കമറ്റ് നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ പോലീസിനെ വിളിച്ചു. മരണ സമയത്ത് ഫര്‍ക്വാറിന്റെ ശരീരത്തിലെ മദ്യത്തിന്റെ അളവ്, ഡ്രൈവ് ചെയ്യുമ്പോള്‍ അനുവദനീയമായതിന്റെ നാലര ഇരട്ടി ആയിരുന്നെന്നും കോടതിയില്‍ പറഞ്ഞു.

Tags:    

Similar News