'ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും; ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്'; ബാലയുമായുള്ള വിവാഹത്തെ കുറിച്ച് പ്രതികരിച്ചു കോകില; സ്‌നേഹം മനസിലായത് അവളുടെ ഡയറി വായിച്ചപ്പോഴെന്ന് ബാലയും
'ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും
കൊച്ചി: കൊച്ചി കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചാണ് നടന്‍ ബാല ഇന്ന് വിവാഹിതനായത്. മുന്‍പ് പലപ്പോഴും ബാലയുടെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അമ്മാവന്റെ മകള്‍ കോകിലയാണ് ബാലയുടെ ഭാര്യ. കുട്ടിക്കാലം മുതല്‍ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോള്‍. വിവാഹ ശേഷം മാധ്യമങ്ങളോട് ആയിരുന്നു ഇവരുടെ പ്രതികരണം.
'ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും. നാന്‍ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാന്‍ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്(കുട്ടിക്കാലം മുതല്‍ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാന്‍ എഴുതി വച്ചിട്ടുണ്ട് വീട്ടില്‍)', എന്നാണ് കോകില പറഞ്ഞത്.
അതേസമയം 'അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടക്കുന്ന ഇഷ്ടമാണ്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ സ്‌നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതില്‍ ആത്മാര്‍ത്ഥതയുണ്ട്', എന്ന് ബാലയും പറഞ്ഞു. അതേസമയം, വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
തന്നെ വിവാഹം കഴിക്കണമെന്ന് കോകിലയാണ് അമ്മയോടുപറഞ്ഞത്. കരള്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറികടക്കാന്‍ സഹായിച്ചത് കോകിലയാണ്. അതുകൊണ്ട് ന്യായമായ രീതിയില്‍ ഞാനൊരു വിവാഹം കഴിക്കണമെന്ന് അമ്മയും തങ്ങളെല്ലാവരും ആ?ഗ്രഹിച്ചെന്നും അങ്ങനെയാണ് കാര്യങ്ങള്‍ വിവാഹത്തിലേക്കെത്തിയതെന്നും ബാല പറഞ്ഞു.
'ചെന്നൈയിലേക്ക് താമസം മാറുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ജീവിതത്തില്‍ എന്റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോളത് പറഞ്ഞാല്‍ നിങ്ങള്‍ക്കാര്‍ക്കും അത് മനസിലാവില്ല. മരണത്തിനുശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മനസിലാവും. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോള്‍.' ബാല പറഞ്ഞു
കങ്കുവാ റിലീസ് അടുത്തിരിക്കുന്നതുകൊണ്ട് ചേട്ടന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. അത്രയ്ക്കും തിരക്കാണ്. നാല് ഭാഷയില്‍ ഇറക്കുന്നതുതന്നെ ബുദ്ധിമുട്ടാണ്. ഒരുപാട് ഭാഷകളില്‍ റിലീസ് ചെയ്യുന്നതുകൊണ്ട് ഗിന്നസ് റെക്കോര്‍ഡാണ്. ഞാന്‍തന്നെയാണ് വരണമെന്നില്ലെന്നുപറഞ്ഞത്. മലയാളത്തില്‍ പുതിയ സിനിമ ചെയ്യുന്നുണ്ട്. ബുധനാഴ്ചയാണ് പ്രഖ്യാപനം. ഏത് ശരി, ഏത് തെറ്റ് എന്നല്ല. നിങ്ങള്‍ക്ക് ഞങ്ങള്‍ രണ്ടുപേരെയും മനസുകൊണ്ട് ആശീര്‍വദിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്താല്‍മതി. തനിക്കതുമതി. പുതിയ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് കോകില പഠിപ്പിച്ചുതരുമെന്നും ബാല കൂട്ടിച്ചേര്‍ത്തു.