ഇത്തിക്കര ആറ്റില്‍ ചാടി മരിച്ച അധ്യാപകന്‍; പൊതു സമൂഹം അന്ന് കണ്ണടച്ചത് ഈ സ്‌കൂള്‍ മാനേജ്‌മെന്റിനെ അഹങ്കാരികളാക്കി; 'ടീച്ചര്‍.. ഞാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല... നിങ്ങള്‍ സിസിടിവി പരിശോധിച്ച്..നോക്കൂ' എന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും സത്യം മൂടാന്‍ കണ്ണു തുറക്കാത്ത അധ്യാപകര്‍; പ്രിന്‍സിപ്പലും ടീച്ചര്‍മാരും ചേര്‍ന്ന് ആ കുട്ടിയെ വിഷാദത്തിലേക്ക് തള്ളിയിട്ടു; ഒടുവില്‍ ആത്മഹത്യാ ശ്രമം; കൊല്ലത്തെ അമ്മയുടെ കണ്ണീര്‍ കാണാതെ പോകരുത്

Update: 2025-07-29 06:17 GMT

കൊല്ലം: കൊല്ലം ജില്ലയിലെ അതിപ്രശസ്തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പുറത്തു വരുന്നതും മാനസിക പീഡനത്തിന്റെ ക്രൂരതകള്‍. വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ ചെറിയ തര്‍ക്കമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. തര്‍ക്കം പരിഹരിക്കുന്നതിന് പകരം സ്‌കൂളിലെ മാനേജ്മെന്റ് അധ്യാപകര്‍ എല്ലാവരും കൂടി ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ഇപ്പോള്‍ ഐസിയു വില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. ആരോപണം നേരിടുന്ന ഇതേ സ്‌കൂളിലെ ഒരു അധ്യാപകന്‍ ആറ്റില്‍ ചാടി ജീവനൊടുക്കിയിരുന്നു. അധ്യാപകന്‍ ഇത്തിക്കര ആറ്റില്‍ ചാടി കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നിലും സ്‌കുള്‍ മാനേജ്‌മെന്റിന് പങ്കുണ്ടെന്നാണ് ആരോപണം.

ജൂണ്‍ 19 ന് ആണ് സംഭവം നടക്കുന്നത്. ഷര്‍ട്ടിലെ ബട്ടണ്‍സ് തുറന്നിട്ടതിനെ ചൊല്ലി തുടങ്ങിയ തര്‍ക്കം വലിയ അടിയിലേക്ക് എത്തുകയും അങ്ങനെ സംഘര്‍ഷത്തില്‍ ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് എതിര്‍ഭാഗത്തെ വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ കേസ് കൊടുക്കുകയും ചെയ്തു. പിറ്റേ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോയപ്പോള്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചു. ഞാന്‍ ഇതില്‍ ഒന്നുമില്ല എന്ന് പറഞ്ഞു. അതിന് ശേഷം സിസിടിവി നോക്കൂ ടീച്ചറെ എന്നും പറഞ്ഞു. ഇത് അവര്‍ കേട്ടില്ലെന്നും പരാതി ഉണ്ട്. ശേഷം, സ്‌കൂള്‍ അധികൃതര്‍ നീ ഇത് ഏറ്റില്ലെങ്കില്‍ നിന്റെ തലയില്‍ ഇത് കെട്ടിവയ്ക്കുമെന്നും പറഞ്ഞു. ഇതാണ് കുട്ടിയെ മാനസികമായി തളര്‍ത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടിക്ക് സസ്പെന്‍ഷന്‍ കൊടുക്കുകയും ചെയ്തു. മാതാപിതാക്കള്‍ ആവശ്യപ്പെട്ടത് ടിസിയായിരുന്നു. എന്നാല്‍ അതും നല്‍കിയില്ല.

കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണ് ഗുരുതരമായിരിക്കുന്നത്. ശേഷം കുട്ടിയെ നോട്ടപുള്ളിയാക്കി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് കൊടുത്തുവെന്നും ആരോപണം ഉണ്ട്. അങ്ങനെ രണ്ട് ആഴ്ച കൊണ്ട് കുട്ടി മാനസികമായി തളരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ആയിരിന്നു. പ്രശ്നം പരിഹരിക്കാനുള്ളവരാണ് ഇത്തരമൊരു നീചമായി പ്രവര്‍ത്തി കാണിച്ചിരിക്കുന്നത് എന്നും കുടുംബം പറയുന്നു. അങ്ങനെ പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചതിന് ശേഷം മകന്‍ നേരെ ഉറങ്ങുന്നില്ലെന്നും ആഹാരം കഴിക്കുന്നില്ലെന്നും ഏറെ നേരം ഒറ്റയ്ക്ക് ഇരിക്കുകയും എപ്പോഴും ദേഷ്യപ്പെടുകയും ചെയ്യുന്നുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.

വിദ്യാര്‍ത്ഥിയെ കൗണ്‍സിലിംഗിന് കൊണ്ട് പോയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ ഒരു ആവശ്യത്തിന് പുറത്തുപോയപ്പോള്‍ ആണ് സംഭവം നടന്നത്. അളവില്‍ കൂടുതല്‍ മരുന്നുകള്‍ എടുത്തു കഴിച്ചാണ് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സഹപാഠികള്‍ പറയുന്നത് ഇങ്ങനെ..

വിദ്യാര്‍ത്ഥി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സ്‌കൂളില്‍ നടന്ന എന്തോ ചെറിയ തര്‍ക്കം അതിനെ വളച്ചൊടിച്ച് വിദ്യാര്‍ത്ഥിയുടെ തലയിലാക്കി അന്ന് മുതല്‍ കുട്ടി വിഷാദത്തിലേക്ക് പോവുകയും ചെയ്തു. സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യവും ഉണ്ടായി. ടിസി കൊടുക്കാതെ ഇരിക്കുകയും പ്രിന്‍സിപ്പള്‍ പോയി പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥി മാനസികമായി തളരുകയും ചെയ്തു. അതുപോലെ സ്‌കൂളില്‍ റാഗിങ് പ്രശ്നങ്ങളും ഉണ്ടെന്നും ആരോപണം ഉണ്ട്.

Tags:    

Similar News