തെലുങ്കാനയില്‍ നിന്നെത്തി ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ത്ഥാടക ബസിലേക്ക് ഇടിച്ചു കയറിയ കാര്‍; അമിത വേഗതയില്‍ ദിശമാറിയെത്തിയ കാര്‍ നല്‍കുന്ന ഡ്രൈവര്‍ ഉറങ്ങി പോകാനുള്ള സാധ്യത; വളവിന് തൊട്ടു മുമ്പ് ബസിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു; കൂടല്‍ മുറിഞ്ഞ കല്ലിലെ ആ ഗുരുമന്ദിരത്തിന് സമീപമുണ്ടായത്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വളവിന് തൊട്ടു മുമ്പാണ് അപകടമുണ്ടായിരുന്നത്. ഗുരുമന്ദിരത്തിന് അടുത്തായിരുന്നു അപകടം. തെലുങ്കാനയില്‍ നിന്നെത്തി ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെ ബസിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അമിത വേഗതയില്‍ എത്തിയ കാര്‍ ദിശമാറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതുകൊണ്ടാണ് കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന വിലയിരുത്തിലില്‍ എത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ 4.30ന് പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖിന്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇതില്‍ അനു മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയതാണ്. അനുവിനെയും നിഖിലിനേയും വിളിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു കാര്‍ എന്നാണ് പോലീസ് പറഞ്ഞത്. മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. അനുവും നിഖിലും ഭാര്യ ഭര്‍ത്താന്മാരാണ്. അടുത്തായിരുന്നു വിവാഹം. മലേഷ്യയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു. അനുവും നിഖിലും ഒരു പ്രദേശത്തുള്ളവരാണ്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനകം തന്നെ ഇവര്‍ മലേഷ്യയിലേക്ക് പോയിരുന്നു.
അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പന്‍ മത്തായി. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മധുവിധുവിന് മലേഷ്യയില്‍ പോയതിന് ശേഷം മടങ്ങിയെത്തിയ അനുവിനെയും നിഖിലിനെയും കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പന്‍ മത്തായിയും. കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും ബാക്കി മൂവരും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരിച്ചത്.
ബിജുവും ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നത്. അനുവും നിഖിലും പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. എയര്‍ ബാഗൊന്നുമില്ലാത്ത പഴയ കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലകീഴായി കിടന്ന നിലയിലാണ് നിഖിലിനെ പുറത്തെടുത്തത്. അപകടം നടന്ന ആളുകള്‍ ഓടിക്കൂടുമ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു. കാറിന്റെ ഒരു ഡോര്‍ മാത്രമാണ് അപ്പോള്‍ തുറക്കാന്‍ കഴിയുമായിരുന്നത്. അതിലൂടെ അനുവിനെ വേഗം പുറത്തേക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള വഴിയില്‍ അനു മരിച്ചു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തേക്ക എടുത്തത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു.
അപകടങ്ങള്‍ ഏറെയുണ്ടാകുന്ന റോഡാണ് പുനലൂര്‍-മൂവാറ്റുപുഴ പാത. പുതുതായി നിര്‍മ്മിച്ചതാണ്. എന്നാല്‍ ഈ മേഖലയിലെ അപകടങ്ങളില്‍ മരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമിത വേഗതയും ഉറക്കവും തന്നെയാണ് ദുരന്തകാരണമെന്ന വിലയിരുത്തലിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. പുനല്ലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയാണ്. കൂടല്‍ മുറിഞ്ഞ കല്ലില്‍ ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസിലേക്കാണ് എതിര്‍ദിശയില്‍ വന്ന കാര്‍ കൂട്ടിയിടിച്ചത്. പുലര്‍ച്ചെ 4:15 നായിരുന്നു അപകടം സംഭവിച്ചത്.