ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍; ഇലന്തൂരിലെ നരബലി സാഹചര്യം; മരിച്ചുപോയ ആരൊക്കെയൊ ദേഹത്തു കയറിയ പോലെ സംസാരം; ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി; നഖത്തില്‍ മൊട്ടു സൂചി അടിച്ചു കയറ്റി; കോയിപ്രം 'ഹണിട്രാപ്പിന്' പിന്നില്‍ മാഫിയ?
പത്തനംതിട്ട: യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ പൊലീസ് പിടിയിലാകുമ്പോള്‍ സംഭവത്തിലെ ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് സംശയം. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുകൊണ്ടുള്ള ക്രൂരത. ചരല്‍കുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്.ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദിച്ചത്. ഈ വീഡിയോ പലര്‍ക്കും ജയേഷ് അയച്ചു കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നില്‍ മറ്റാരെങ്കിലും കൂടെയുണ്ടോ എന്ന സംശയം ശക്തമാകുന്നത്.
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള യുവാവിന് പുറമെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരിട്ടിരുന്നു.പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓണനാളിലാണ് രണ്ട് ജില്ലകളില്‍ നിന്നായുള്ള രണ്ട് യുവാക്കള്‍ക്ക് യുവ ദമ്പതികളില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സമാന പീഡനം മറ്റാര്‍ക്കെങ്കിലും ഏറ്റോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുവോണ ദിവസം പത്തനംതിട്ട സ്വദേശിയായ യുവാവിനോട് മാരാമണ്‍ എന്ന സ്ഥലത്തേക്ക് എത്താന്‍ ജയേഷ് പറയുകയായിരുന്നു. അവിടെ നിന്നും ബൈക്കില്‍ ജയേഷ് യുവാവിനെ കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് ഈ വീട്ടില്‍ വച്ചായിരുന്നു ക്രൂര മര്‍ദനം.
ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഇരകളായത്. ദമ്പതികള്‍ക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികള്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ട് പൊലീസും ഞെട്ടി. റാന്നി സ്വദേശിയുമായി ജയേഷ് മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഓണത്തിന് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമണ്‍ ജംക്ഷനില്‍ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി. വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിക്കാന്‍ പറഞ്ഞു. രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയര്‍ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി.
മുളക് സ്‌പ്രേ ജനനേന്ദ്രിയത്തില്‍ അടിച്ചു. 23 സ്റ്റേപ്ലര്‍ പിന്നുകളും ജനനേന്ദ്രിയത്തില്‍ അടിച്ചു. ഇത് ചെയ്തത് രശ്മിയാണ്. നഖം പിഴുതെടുത്തു. പിന്നീട് യുവാവിനെ റോഡില്‍ ഉപേക്ഷിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ തന്റെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ക്കെതിരെ മൊഴി കൊടുത്തു. പോലീസ് എഫ് ഐ ആറുമിട്ടു. ഇതിനിടെയാണ് സത്യം പുറത്തേക്ക് വന്നത്. പോലീസ് അന്വേഷണമാണ് നിര്‍ണ്ണായകമായത്. ആറന്മുള പോലീസ് ശക്തമായ അന്വേഷണമാണ് നടത്തിയത്. ഇതോടെയാണ് മറ്റൊരു പീഡനവും പോലീസ് അറിഞ്ഞത്.
ആലപ്പുഴ സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയില്‍വച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മര്‍ദിച്ചു. മുളക് സ്‌പ്രേ ജനനേന്ദ്രിയത്തില്‍ അടിച്ചു. പിന്നീട് വാഹനത്തില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടു. എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പൊലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. റാന്നിക്കാരന്റെ പരാതിയില്‍ സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്.
ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികള്‍ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കൂടുതല്‍ മര്‍ദ്ദനം യുവതി വക
കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കള്‍ നേരിട്ടത് അതിക്രൂരപീഡനമായിരുന്നു. ആഭിചാരക്രിയകള്‍ പോലും നടത്തിയെന്നും യുവതിയാണ് ഏറ്റവും കൂടുതല്‍ മര്‍ദിച്ചതെന്നും ഇരയായ റാന്നി സ്വദേശി പറഞ്ഞു. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്‌പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.
ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി മുഖ്യപ്രതി ജയേഷ്‌നൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ പരിചയത്തില്‍ ആണ് ഓണക്കാലത്ത് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്. ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചതെന്നും റാന്നിയിലെ യുവാവ് പറഞ്ഞു.
ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നല്‍കിയതെന്നും യുവാവ് പറഞ്ഞു. ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും ക്രൂരമര്‍ദനത്തിനാണ് മകന്‍ ഇരയായതെന്നും മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ പിതാവും പ്രതികരിച്ചു.