കെഎസ്ആര്‍ടിസി ബസ് റോഡ് വശത്തുകൂടി ചേർത്തെടുത്തു; സൈഡ് സീറ്റിലിരുന്ന യാത്രക്കാരന്റെ കൈ പോസ്റ്റില്‍ തട്ടി അറ്റുപോയി; പിന്നാലെ കടുത്ത രക്തസ്രാവം; കാഴ്ച കണ്ട് പലരും നിലവിളിച്ചു; ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന ഒരാൾക്കും പരിക്ക്; നടുങ്ങി നാട്; ദാരുണ സംഭവം വിഴിഞ്ഞത്ത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരന് ദാരുണാന്ത്യം. സൈഡ് സീറ്റിലിരുന്ന് ആൾക്കാണ് ജീവൻ നഷ്ടമായത്. കെഎസ്ആര്‍ടിസി ബസ് റോഡ് വശത്തുകൂടി ചേർത്തെടുക്കവേ ആയിരിന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ബസ് റോഡ് വശത്തുകൂടി ചേർത്ത് എടുക്കവേ സൈഡ് സീറ്റിലിരുന്ന യാത്രക്കാരന്റെ കൈ പോസ്റ്റിൽ തട്ടി അറ്റുപോവുകയായിരുന്നു. ഉടനെ പരിക്ക് പറ്റിയപ്പോൾ തന്നെ കടുത്ത രക്തസ്രാവം ഉണ്ടാവുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വിഴിഞ്ഞത്താണ് ദാരുണ സംഭവം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കുന്നതിനിടെ പോസ്റ്റില്‍ തട്ടി കൈ അറ്റു പോയ ആള്‍ക്ക് ദാരുണാന്ത്യം. പുല്ലുവിള സ്വദേശി സെഞ്ചിലോസ് (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റോബര്‍ട്ട് എന്ന യാത്രക്കാരനും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കളയിക്കാവിളയ്ക്കു പോയ ബസാണ് നാലു മണിയോടെ പുളിങ്കുടിക്കു സമീപത്തുവച്ച് അപകടം ഉണ്ടായത്.
ബസ് റോഡിനു സമീപത്തുള്ള പോസ്റ്റില്‍ ചേര്ന്നുപോയപ്പോള് സൈഡില്‍ ഇരുന്ന സെഞ്ചിലോസിന്റെ കൈ പോസ്റ്റില്‍ തട്ടുകയായിരുന്നു. കൈ അറ്റു പോയതോടെ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സെഞ്ചിലോസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം, കഴിഞ്ഞ ആഴ്ച കർണാടകയിൽ ബസ് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ തലയറ്റുപോയത് നാടിനെ തന്നെ നടുക്കിയിരിന്നു. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. പിന്നാലെ സ്ത്രീയുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.