ഇനി ഇടുന്നത് കണ്ടാൽ..നിന്റെയൊക്കെ ഉച്ചി തല്ലി പൊളിക്കും; പിന്നെ നീയൊക്കെ പണ്ട് കുടിച്ച മുലപ്പാൽ പുറത്തുവരുന്ന രീതിയിൽ നല്ല ഇടിയും തരും..!!; എരുമേലി ഓരുങ്കൽകടവ് ഭാഗത്ത് 'വേസ്റ്റ്' തള്ളാൻ പോകുന്നവർ ജാഗ്രതൈ..; നടു അടക്കം തല്ലി ഒടിക്കുമെന്ന് നാട്ടുകാരുടെ ലാസ്റ്റ് വാണിംഗ്; ഒരു വെറൈറ്റി മുന്നറിയിപ്പ് ബോർഡ് കണ്ട് ആളുകളുടെ കിളി പോയത് ഇങ്ങനെ

Update: 2025-11-06 13:21 GMT

എരുമേലി: നമ്മൾ സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മുടെ ചുറ്റുപാടും അതുപോലെ സൂക്ഷിക്കേണ്ടത് അവരവരുടെ കടമയാണ്. പക്ഷെ ചിലരുടെ പ്രവർത്തികൾ മൂലം അതിൽ കോട്ടം സംഭവിക്കാറുമുണ്ട്. അങ്ങനെയാണ് എരുമേലി ഓരുങ്കൽകടവിലെ പ്രദേശവാസികളുടെയും അവസ്ഥ. 'വേസ്റ്റ്' ഇവിടെ ഇടല്ലേയെന്ന് എത്ര പറഞ്ഞിട്ടും കേൾക്കാതെ വന്നതോടെ ഒരു വെറൈറ്റി മുന്നറിയിപ്പ് ബോർഡ് വെച്ചിരിക്കുകയാണ് പ്രദേശവാസികൾ.

ഇനി ഇവിടെ വേസ്റ്റ് ഇടുന്നത് കണ്ടാൽ നല്ല ഇടിപൊട്ടിക്കുമെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. സഹികെട്ട് ചെയ്ത് പോയതെന്നും നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നതിനെതിരെ സ്ഥാപിച്ച് ഫ്ലക്സിലും ഒരു പുതുമയുണ്ട്. ആദ്യം അപേക്ഷിക്കുന്ന തരത്തിലാണ് മാലിന്യം തള്ളരുതെന്ന് അഭ്യർത്ഥിക്കുന്നത്. എന്നാൽ അത് അവ ഗണിക്കുന്നവർക്ക് തൊട്ട് താഴെ തല്ലി നടുവൊടിക്കും എന്ന് മുന്നറിയിപ്പുണ്ട്.

ബോർഡിൻറെ പൂർണരൂപം ഇങ്ങനെ..

മാന്യരേ...

ഇത് മനുഷ്യർ സഞ്ചരിക്കുന്ന വഴിയല്ലേ.. ഇവിടെ വേസ്റ്റ് ഇട്ട് ഈ പാതയോരങ്ങൾ വൃത്തിഹീനം ആക്കേണ്ടതുണ്ടോ... ദയവായി ഇനിമുതൽ ഇവിടെ വേസ്റ്റ് ഇടരുത്... എന്ന് താഴ്മയായി അപേക്ഷിക്കുന്നു...

ഇനി ഇടുന്നത് പിടിക്കപ്പെട്ടാൽ

നിന്റെയൊക്കെ ഉച്ചി തല്ലി പൊളിക്കും.... പിന്നെ നീയൊക്കെ പണ്ട് കുടിച്ച മുലപ്പാൽ പുറത്തുവരുന്ന മാതിരി നല്ല ചവിട്ടും തന്ന് ... വേസ്റ്റ് നിന്റെയൊക്കെ വീട്ടിലും എത്തിക്കും...

എന്ന് പ്രദേശവാസികൾ

അതേസമയം, എക്സൈസും മതിയായി രീതിയിൽ ഇടപെടുന്നില്ലായെന്നും നാട്ടുകാർ ആരോപിക്കുന്നു. എക്സൈസ് റേഞ്ച് ഓഫിസിന്റെ തൊട്ടടുത്തുള്ള ഇവിടെ ഏകസൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലന്നും നാട്ടുകാർ ആരോപിക്കുന്നു.പോലിസ്, എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ സ്ഥിരം പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അതുകൊണ്ട് പോലിസ് ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാട്ടിലെ ചില പകൽ മാന്യർ ഒത്താശ ചെയ്തു നടത്തുന്ന മദ്യ വില്പന ഇവിടെയുണ്ടെന്ന് വീട്ടമ്മമാരും പോലിസ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News