പഠിക്കാന്‍ മിടുക്കരാണോ? ഉപരിപഠനത്തിന് പണം ഇനി ഒരു പ്രശ്നമാകില്ല; സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി; വിദ്യാമൃതം-5 പദ്ധതിക്ക് തുടക്കമായി; രാജ്ഭവനില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
ഉപരിപഠനത്തിന് പണം ഇനി ഒരു പ്രശ്നമാകില്ല; സഹായ ഹസ്തവുമായി മമ്മൂട്ടി
തിരുവനന്തപുരം: പഠിക്കാന്‍ മിടുക്കരാണോ? എങ്കില്‍ ഉപരിപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്കരിച്ച വിദ്യാമൃതം 5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എംജിഎം ഗ്രൂപ്പ് ചെയര്‍മാനും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാന് ലോഗോ ഏറ്റുവാങ്ങി. മമ്മൂട്ടിതന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിദ്യാമൃതം 5 പദ്ധതിയുടെ ഉദ്ഘാടന വിവരം പങ്കുവച്ചത്.
എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്, കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. എംജിഎം ഗ്രൂപ്പിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ജിനീയറിങ്, പോളിടെക്നിക്, ഫാര്‍മസി, കോളജുകളിലെ കോഴ്സുകളിലേക്കും ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലു വിവിധ കോഴ്സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം.
എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവര്‍, കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് വിദ്യാമൃതം-5 തുണയാകുന്നത്. മൂന്നു വര്‍ഷത്തിനിടെ 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കിയതായി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്മാന് കെ.മുരളീധരന് പറഞ്ഞു.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാര്‍ഥികള്‍ക്ക് എംജിഎം ഗ്രൂപ്പിന്റെ വിവിധ സിബിഎസ്ഇ സ്കൂളുകളിലും പഠനത്തിന് അവസരമൊരുക്കും. ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ഓഫ് കോളജസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനസ്, ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തില്‍, നിധിന് ചിറത്തിലാട്ട് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയില്‍ പങ്കാളികള്‍ ആവനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 994648 5111, 994648 4111 നമ്പറുകളില്‍ ബന്ധപ്പെടാം.