2000 കോടിയുടെ മയക്കുമരുന്ന് കേസ്; ഛോട്ടാ രാജനുമായുള്ള ബന്ധം; ടോപ്പ്ലെസ്സായി ഫോട്ടോയും നഗ്ന നൃത്തവും; ഇസ്ലാം സ്വീകരിച്ചുവെന്നും വാര്‍ത്തകള്‍; പത്തുലക്ഷം കൊടുത്തുള്ള കാഷായം; ഒടുവില്‍ സന്യാസ സമൂഹത്തില്‍ നിന്ന പുറത്ത്; നടി മംമ്താ കുല്‍ക്കര്‍ണി വീണ്ടും വിവാദങ്ങളില്‍

ഒടുവില്‍ സന്യാസ സമൂഹത്തില്‍ നിന്ന പുറത്ത്; നടി മംമ്താ കുല്‍ക്കര്‍ണി വീണ്ടും വിവാദങ്ങളില്‍

Update: 2025-02-02 17:25 GMT

വരാണസി: എന്നും വിവാദ നായികയാണ് 90കളിലെ സെക്സ് ബോംബ് എന്ന് അറിയപ്പെട്ടിരുന്ന നടി മംമ്ത കുല്‍ക്കര്‍ണി. മറാത്തയിലെ ഒരു യാഥാസ്ഥിക ബ്രാഹ്‌മണ കുടുംബത്തില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ആ കിന്നര സുന്ദരിയെ തേടിയെത്തിയത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കേസാണ് അവര്‍ക്കുനേരെ ഉണ്ടായത്. അതില്‍പെട്ട് പങ്കാളി വിക്കി ജയിലിലായി. ബോംബെ അധോലോക നായകന്‍ ഛോട്ടാ രാജനുമായുള്ള ബന്ധം, സ്റ്റാര്‍ഡസ്ററ് മാഗസിനില്‍ ടോപ്പ്ലെസ്സായി പോസ് ചെയ്തത്, കാലത്തീറ്റ കുംഭകോണക്കേസിലെ പ്രതിയായ എംഎല്‍എയുടെ വീട്ടിലെ നഗ്ന നൃത്തം തുടങ്ങി നിരവധി വിവാദങ്ങളിലുടെയാണ് മംമ്തയുടെ ജീവിതം കടന്നുപോയത്. ഇടക്ക് അവര്‍ ഇസ്ലാം സ്വീകരിച്ചതായും വാര്‍ത്തകള്‍ വന്നു. പക്ഷേ പിന്നീട് അവര്‍ തന്നെ അത് നിഷേധിച്ചു. അവസാനമാണ്് അവര്‍ സന്യാസത്തിലേക്ക് നീങ്ങിയത്.

'ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗിനി' എന്ന പേരിട്ട് ഒരു ആത്മകഥ കണ്ടാല്‍ അത്, ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച ഒരു ബോളിവുഡ് സുന്ദരിയുടേതാണെന്ന് ആരും ഒറ്റനോട്ടത്തില്‍ കരുതില്ല. പക്ഷേ ഇപ്പോള്‍ ആ സന്യാസവും വിവാദമായിരിക്കയാണ്.നടിയെ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കിയിരിക്കയാണ്.

സന്യാസിയാവാന്‍ 10 കോടി ?

മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വറായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സന്യാസി സമൂഹത്തിന്റെ സമ്മതമില്ലാതെയാണ് മംമ്തയെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠി നിയമിച്ചത് എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കിയതായി സ്ഥാപകന്‍ അജയ് ദാസ് പറഞ്ഞു. മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് നിയമിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അഖാഡയ്ക്കുള്ളില്‍ നിരവധി പേര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. ത്രിപാഠിയെ അഖാഡയില്‍ നിന്ന് പുറത്താക്കുമെന്ന് അജയ് ദാസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.


 



ജനുവരി 30ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഋഷി അജയ് ദാസ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. ''കിന്നര്‍ അഖാഡയുടെ സ്ഥാപകന്‍ എന്ന നിലയില്‍, ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ ഞാന്‍ കിന്നര്‍ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വര് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു, ഈ തരംതാഴ്ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരും. മതപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് ഇവരെ ആ സ്ഥാനത്ത് നിര്‍മ്മിച്ചത്, എന്നാല്‍ തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അദ്ദേഹം വ്യതിചലിച്ചു'' വാര്‍ത്ത കുറിപ്പില്‍ ഋഷി അജയ് ദാസ് വ്യക്തമാക്കിയത്.

മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വരന്‍ എന്ന സ്ഥാനം നല്‍കി സന്യാസി സമൂഹത്തില്‍ ചേര്‍ത്തത് കിന്നര്‍ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. മംമ്ത കുല്‍ക്കര്‍ണി സന്യാസി പദം സ്വീകരിച്ചത് നിലനില്‍ക്കില്ലെന്ന് അജയ് ദാസ് വിശദീകരിച്ചു.

ഇതിനിടെ സന്യാസി ആകാന്‍ വേണ്ടി മംമ്ത 10 കോടി നല്‍കിയെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. ഈ വാദം പൂര്‍ണമായും നിരസിച്ചിരിക്കുകയാണ് ഇവര്‍. ആപ് കി അദാലത്ത് എന്ന ഹിന്ദി ഷോയിലൂടെ ആയിരുന്നു പ്രതികരണം. 'പത്ത് കോടി മറന്നേക്കൂ. എന്റെ കയ്യില്‍ ഒരു കോടി പോലും എടുക്കാനില്ല. എന്റെ അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. മഹാമണ്ഡലേശ്വര്‍ ആക്കിയ ഗുരുവിന് ദക്ഷിണ നല്‍കാന്‍ രണ്ട് ലക്ഷം രൂപ കടം വാങ്ങിയാണ് നല്‍കിയത്', എന്നായിരുന്നു മംമ്ത കുല്‍ക്കര്‍ണി പറഞ്ഞത്. ബോളിവുഡിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന്, 'നെയ്യ് ആയിക്കഴിഞ്ഞാല്‍ പിന്നെ തിരികെ പാലിലേക്ക് പോവുക അസാധ്യമായ കാര്യമാണ്. ഇപ്പോഴും ആരാധകര്‍ കരണ്‍ അര്‍ജുന്റെ രണ്ടാം ഭാഗത്തില്‍ എന്നെ കാണണമെന്ന് ആ?ഗ്രഹം പറയുന്നുണ്ട്. പക്ഷേ സിനിമയിലേക്ക് വരില്ലെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. തിരിച്ചു വരവിനെ കുറിച്ചൊരു സംശയം പോലും ഇനി ഉണ്ടാവില്ല', എന്നാണ് മംമ്ത കുല്‍ക്കര്‍ണി പറഞ്ഞതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നും വിവാദനായിക


 



തന്റെ 20 വര്‍ഷത്തെ കരിയറില്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ, ആമിര്‍ഖാന്‍, ഷാറുഖ് ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് മംമ്ത. വഖ്ത് ഹമാരാ ഹേ (1993), ക്രാന്തിവീര്‍ (1994), കരണ്‍ അര്‍ജുന്‍ (1995), സബ്‌സെ ബഡാ ഖിലാഡി (1995), ബാസി (1995) തുടങ്ങി നിരവധി ജനപ്രിയ സിനിമകളില്‍ അവര്‍ അഭിനയിച്ചു. ഇതില്‍ കരണ്‍ അര്‍ജുനില്‍ സല്‍മാന്‍ഖാനുമൊത്തുള്ള പ്രണയരംഗങ്ങളും, ഗാനങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടു. സബ്‌സെ ബഡാ ഖിലാഡി എന്ന അക്ഷയ് ചിത്രവും ഹിറ്റായതോടെ, അവരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നു. മലയാളത്തില്‍ ചന്ദാമാമ എന്ന ചിത്രത്തിലും അവര്‍ വേഷമിട്ടു.

ബോളിവുഡില്‍നിന്ന് മംമ്ത കുല്‍ക്കര്‍ണി ഔട്ടാകുന്നതിന് പിന്നില്‍ ശക്തമായ ചില അധോലോക ബന്ധങ്ങളുടെ കഥകൂടിയുണ്ട്. അന്ന് ഹിന്ദി സിനിമാമേഖലയ ടക്കം നിയന്ത്രിച്ചിരുന്നത്, ദാവൂദ് ഇബ്രാഹീമിന്റെയും, ഛോട്ടാ രാജന്റെയും സംഘങ്ങളായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അതില്‍ ഛോട്ടാ രാജന്റെ കുട്ടിയായി മംമ്ത വിലയിരുത്തപ്പെട്ടു. മംമ്ത കുല്‍ക്കര്‍ണിയെ നായികയാക്കാന്‍ വേണ്ടി ഛോട്ടാ രാജന്‍ പലരെയും ഭീഷണിപ്പെടുത്തിയ കഥപോലും പുറത്തുവന്നു. ഇതോടെയാണ് അവരെ ഡയറക്ടേഴ്സ് വിളിക്കാതായത്. വിക്കി ഗോസ്വാമിഎന്ന ബിസിനസുകാരനെയാണ്, മംമ്ത വിവാഹം കഴിച്ചത്. ഇയാള്‍ മയക്കുമരുന്ന് രാജവാണെന്നാണ് ആരോപണം. കെനിയില്‍വെച്ചുണ്ടായ 2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ മംതയും പ്രതിയായി.അടുത്തകാലത്താണ് ഈ കേസില്‍ നിന്ന് ഊരിയത്.

അതിനിടെ, ഇന്ത്യയെ ഞെട്ടിച്ച ബീഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലും, നടിയുടെ പേര് വലിച്ചിഴക്കപ്പെട്ടു. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ള, ഒരു ആര്‍ജെഡി എംഎല്‍എയുടെ പാര്‍ട്ടിയില്‍ മംമ്ത നൃത്തമാടിയതാണ് വിവാദമായത്. ഇത് നഗ്ന നൃത്തമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ മംമ്തയുടെ ആളുകള്‍ ഇത് നിഷേധിച്ചു. പക്ഷേ ഈ നൃത്തത്തിന് 1.25 കോടിരൂപയാണ് പ്രതിഫലം വാങ്ങിയത്.


 



അക്കാലത്ത് ഒരു ഹീറോക്ക് പോലും കിട്ടാത്ത ഉയര്‍ന്ന തുകയായിരുന്നു ഇത്. വെറും ഒരു സാദാ നൃത്തത്തിന് ഇത്രയും പണം പൊടിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. അതിനിടെ മംമ്ത ഇസ്ലാം സ്വീകരിച്ചുവെന്നു വാര്‍ത്ത വന്നു. ഇതും മയക്കുമരുന്ന് കേസില്‍നിന്ന് രക്ഷപ്പെടാനാണെന്ന് ആരോപണം ഉയര്‍ന്നു. ഈ വിവാദത്തിനെല്ലാം ഒടുവിലാണ് അവര്‍ സന്യാസം സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നത്.

Tags:    

Similar News