ടിക്കറ്റെടുക്കാൻ പണമില്ല; സാഹസികതയ്ക്ക് മുതിർന്ന് യുവാവ്; ട്രെയിനിന്റെ ബോഗിക്ക് അടിയിൽ ഒളിച്ചിരുന്ന് യാത്ര; ഒറ്റയിരുപ്പിൽ താണ്ടിയത് 250 കിലോമീറ്റർ; കുത്തി ഉളച്ചെത്തിയ കാറ്റിൽ പിടിമുറുക്കിയിരുന്ന് ധൈര്യം; മിഷൻ ഇമ്പോസ്സിബിൾ...ലൈറ്റെന്ന് ചിലർ; ഒടുവിൽ റെയിൽവേ ജീവനക്കാരുടെ കണ്ണിൽപ്പെട്ട യുവാവിന് സംഭവിച്ചത്!

Update: 2024-12-27 14:50 GMT

മധ്യപ്രദേശ്: ട്രെയിൻ യാത്രക്കിടെ റെയിൽവേ സ്റ്റേഷനിലും പാളത്തിലുമെല്ലാം വ്യത്യസ്തമായ കാഴ്ചകൾ ആണ് നമ്മൾ കാണുന്നത്. ജീവിതം അവസാനിപ്പിക്കാൻ എത്തുന്നവരും. ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യാൻ എത്തുന്നവരും അങ്ങനെ നിരവധി ആളുകളെ നമുക്ക് കാണാൻ സാധിക്കും. കൂടുതലും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ എത്തുന്നവരുടെ എണ്ണമാണ് കൂടുതൽ.

അവർ ടിടി യുടെ കണ്ണ് വെട്ടിച്ച് യാത്ര ചെയ്യാൻ പല മാർഗങ്ങളും സ്വീകരിക്കുന്നു. ചിലർ ട്രെയിനുള്ളിലെ ശുചിമുറിയിൽ ഒളിച്ചിരുന്ന് പോകും. ചില സാഹസികതയെ ഇഷ്ട്ടപ്പെടുന്നവരാണ് അവർ വേറെ ചില കടുകട്ടി മാർഗങ്ങൾ സ്വീകരിക്കുന്നു. അങ്ങനെ ഒരു സംഭവമാണ് മധ്യപ്രദേശിൽ നടന്നിരിക്കുന്നത്. ടിക്കറ്റ് എടുക്കാൻ പണം ഇല്ലാത്തതുകൊണ്ട് ട്രെയിനിന്റെ ബോഗിക്ക് അടിയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്.

ദനാപൂർ എക്‌സ്‌പ്രസ് ട്രെയിനിന്റെ ബോഗിക്ക് അടിയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്ത യുവാവ് പിടിയിലായിരിക്കുന്നു. മധ്യപ്രദേശിലെ ഇറ്റാർസിയിൽ നിന്ന് ജബൽപൂർ വരെ 250 കിലോമീറ്ററാണ് യുവാവ് അപകടകരമായ വിധത്തിൽ യാത്ര ചെയ്തത്.

സ്ഥിരം പരിശോധനകൾക്കിടെ റെയിൽവേ ജീവനക്കാരനാണ് എസ്-4 കോച്ചിനടിയിലായി ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് തൂങ്ങിക്കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. പിന്നാലെ ലോക്കോ പൈലറ്റിനെ വിവരം അറിയിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ശേഷം ഇയാളോട് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.

ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാലാണ് ഈ രീതീയിൽ യാത്ര ചെയ്തതെന്നാണ് യുവാവ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. ശേഷം ഇയാളെ പറഞ്ഞുവിട്ടതായാണ് വിവരം. അതേസമയം യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വ്യക്തമാക്കി. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല. സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ആർപിഎഫ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ പറഞ്ഞു.

Tags:    

Similar News