താമരപ്പൂവിന്റെ ആകൃതിയിലുള്ള 82 മീറ്റര്‍ ഗ്ലാസ് മേല്‍ക്കൂര; പ്രതിവര്‍ഷം 100 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയും; മൂന്ന് ടെര്‍മിനലുകളും നാല് റണ്‍വേകളും ഉണ്ടാകും; 9.5 ബില്യണ്‍ ചെലവിട്ട് ലോകത്തെ വിസമയിപ്പിക്ക വിമാനത്താവളുമായി വിയറ്റ്‌നാം
താമരപ്പൂവിന്റെ ആകൃതിയിലുള്ള 82 മീറ്റര്‍ ഗ്ലാസ് മേല്‍ക്കൂര
ഹനോയ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി മാറാന്‍ പോകുന്ന 9.5 ബില്യണ്‍ പൗണ്ട് വിലമതിക്കുന്ന മെഗാ വിമാനത്താവളത്തിന്റെ വിശേഷങ്ങള്‍ ആരേയും വിസ്മയിപ്പിക്കും. വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണത്തിനുശേഷം, വിയറ്റ്നാമിലെ ലോങ് തന്‍ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വര്‍ഷം തുറക്കും
എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്നാം എന്നതും ഈ
വിമാനത്താവളത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഈ വര്‍ഷം വിയറ്റ്നാമിന്റെ ടൂറിസം മേഖല വന്‍ തോതിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയത്. മാര്‍ക്കറ്റ് റിസര്‍ച്ച് വിയറ്റ്നാമിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷത്തിന്റെ പകുതിയോടെ രാജ്യത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം 10.7 ദശലക്ഷമായി ഉയര്‍ന്നു.
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയാണ് ഇത്. ഹോചിമിനില്‍ സ്ഥിതി ചെയ്യുന്ന പുതിയ വിമാനത്താവളം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9.5 ബില്യണ്‍ ചെലവ് വരുന്ന വിമാനത്താവളത്തിന് മൂന്ന് ടെര്‍മിനലുകളും നാല് റണ്‍വേകളും ഉണ്ടാകും.
പ്രധാന കോണ്‍കോഴ്‌സിന് താമരപ്പൂവിന്റെ ആകൃതിയിലുള്ള 82 മീറ്റര്‍ ഗ്ലാസ് മേല്‍ക്കൂരയുണ്ടാകും. ലോങ് താനില്‍ 5,000 ഹെക്ടര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടം, നിലവിലുള്ള ടാന്‍ സണ്‍ നാറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്ന സാഹചര്യത്തില്‍ ടാന്‍ സണ്‍ നാറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പിന്നീട് ആഭ്യന്തര, ഹ്രസ്വ ദൂര വിമാന സര്‍വീസുകള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ.
പുതിയ വിമാനത്താവളത്തിന് പ്രതിവര്‍ഷം 100 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയും. ഇത് ലോകത്തിലെ ഏറ്റവും വലിയ ഹബ്ബുകളില്‍ ഒന്നായി ഇതിനെ മാറ്റും.ദുബായിലെയും ഡാളസിലെയും വിമാനത്താവളങ്ങളുമായി മത്സരിക്കുന്ന തലത്തിലേക്ക് ഇതിന് ഉയരാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ നാലാമത്തെ ടെര്‍മിനലും നാലാമത്തെ റണ്‍വേയും 2035 ഓടെ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എയര്‍പോര്‍ട്ട്സ് കോര്‍പ്പറേഷന്‍ ഓഫ് വിയറ്റ്നാമാണ് പദ്ധതിയുടെ പ്രധാന ഡെവലപ്പര്‍. ഹോ ചി മിന്‍ സിറ്റിയുടെ മധ്യഭാഗത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് പുതിയ വിമാനത്താവളത്തിന്റെ സ്ഥാനം. വിമാനത്താവള പദ്ധതികളുടെ ഒരു ഭാഗം നഗരവുമായി ബന്ധിപ്പിക്കുന്ന മോട്ടോര്‍വേയുടെ വികസനം, പുതിയ മെട്രോ പാത, അതിവേഗ ട്രെയിന്‍ എന്നിവയും ഉള്‍പ്പെടുന്നു. വിമാനത്താവളം മൂന്ന് ഘട്ടങ്ങളായി വികസിപ്പിക്കുന്നത്. അതില്‍ ആദ്യത്തേത് 2026 ല്‍ പൂര്‍ത്തിയാകും. 2035 ല്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.