ജനങ്ങള്‍ താമരപ്പൂക്കാലം നല്‍കി; ജാതിയുടെ പേരില്‍ സാധാരണക്കാരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മറുപടി; ഇങ്ങനെയുള്ളവരെ 'നോ എന്‍ട്രി' പറയണം; ഹരിയാനയിലെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Update: 2024-10-08 15:56 GMT

ഡൽഹി: ഹരിയാനയിലെ ചരിത്ര വിജയത്തിൽ കോൺഗ്രസ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. രാവിലെ ത്തെ വോട്ട് എണ്ണലിൽ കോൺഗ്രസ് മുൻപിട്ട് നിന്നെങ്കിലും പിന്നീട് കണ്ടത് ബിജെപി യുടെ ഒരു ഉയർത്തെഴുന്നേൽപ്പ് ആയിരിന്നു കണ്ടത്. ഇന്നത്തെ ഹരിയാനയിലെ വോട്ട് എണ്ണലിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ് ആയിരിന്നു കാര്യങ്ങൾ. പിന്നീട് അവിടെ മോദി തരംഗം ആയിരിന്നു. ഇപ്പോഴിതാ ഹരിയാനയിലെ ജനങ്ങളെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അർപ്പിക്കാൻ എത്തിയിരിക്കുകയാണ്.

ജനങ്ങൾ എനിക്ക് താമരപ്പൂക്കാലം നൽകി. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന​ ചെയ്യുകയായിരുന്നു. ബി​ജെ​പി ആ​സ്ഥാ​ന​ത്ത​യി​രു​ന്നു മോ​ദി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന​ചെ​യ്ത​ത്.

ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ വി​ജ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സ​ത്യ​വും വി​ക​സ​ന​വു​മാ​ണ് ഹ​രി​യാ​ന​യി​ൽ വി​ജ​യി​ച്ച​ത്. ബി​ജെ​പി​ക്ക് ഹ​രി​യാ​ന​യി​ൽ സീ​റ്റു​ക​ളു​പ​ടെ എ​ണ്ണ​വും വോ​ട്ടും വ​ർ​ധി​ച്ചു. വീ​ണ്ണും വീ​ണ്ടും ബി​ജെ​പി​യെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് മോ​ദി തുറന്നടിച്ചത് . കോ​ൺ​ഗ്ര​സ് എ​വി​ടെ​യ​ങ്കി​ലും ഭ​ര​ണ തു​ട​ർ​ച്ച നേ​ടി​യി​ട്ടു​ണ്ടോ എ​ന്ന് അദ്ദേഹം ചോ​ദി​ച്ചു. എ​വി​ടെ​യൊ​ക്കെ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ രൂ​പീ​ക​രി​ക്കു​ന്നോ അ​വി​ടെ​യൊ​ക്കെ ദീ​ർ​ഘ​കാ​ലം ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ബി​ജെ​പി​ക്ക് ല​ഭി​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ന് ജ​ന​ങ്ങ​ൾ നോ ​എ​ൻ​ട്രി ബോ​ർ​ഡ് വ​ച്ചി​രി​ക്കു​ക​യാ​ണ്. ജാ​തി​യു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്നു. ഹ​രി​യാ​ന​യി​ലെ ദ​ളി​ത​രേ കോ​ൺ​ഗ്ര​സ് അ​പ​മാ​നി​ച്ചു.

നൂറ് വ​ർ​ഷം അ​ധി​കാ​രം കി​ട്ടി​യാ​ലും കോ​ൺ​ഗ്ര​സ് ദ​ളി​ത​രെ​യോ ആ​ദി​വാ​സി​യെ​യോ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ര​യോ പ്ര​ധാ​ന​മ​ന്ത്രി ആ​ക്കി​ല്ല. വോ​ട്ട് ബാ​ങ്കു​ക​ളെ മാ​ത്രം സം​തൃ​പ്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സ് ചെ​യ്ത​ത്.

ക​ർ​ഷ​ക​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചു. ആ ​ശ്ര​മ​ങ്ങ​ളെ ഹ​രി​യാ​ന​യി​ലെ ക​ർ​ഷ​ക​ർ ത​ള്ളി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​വ​ർ രാ​ജ്യ​ത്തെ ദു​ർ​ബ​ല​പ്പു​ടു​ത്താ​ൻ ശ്ര​മി​ച്ചു. എവിടെ കോൺഗ്രസ്‌ ഉണ്ടോ അവിടെ അഴിമതി ഉണ്ടെന്ന് അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. കോൺഗ്രസിൽ കുടുംബാധിപത്യമാണ്. ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.

Tags:    

Similar News