നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തി; സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തി വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു; നവീന്‍ ബാബുവിനെ ആസൂത്രിതമായി കുടുക്കിയതെന്ന ആരോപണവുമായി ബന്ധു; ദൂരൂഹതകള്‍ വര്‍ധിക്കുന്നു

സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം

Update: 2024-10-19 09:34 GMT

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ ദുരൂഹതകള്‍ നിറയുകയാണ്. നവീന്‍ ബാബുവിന്റെ കുടുംബവും ആരോപണവുമായി രംഗത്തുവന്നു. എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ചുവെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം ആരോപിക്കുന്നത്. നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇത്. നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നു എന്നും അമ്മാവന്റെ മകന്‍ ഗിരീഷ് കുമാര്‍ ആരോപിച്ചു.

ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസില്‍ കുടുക്കാനാണ്. പെന്റിംഗ് ഫയലുകളെല്ലാം തീര്‍ത്താണ് ഇറങ്ങുന്നതെന്ന് ചേട്ടന്‍ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാന്‍ ആഗ്രഹിച്ചതെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. ഇന്നാണ് ഈ ദൃശ്യം പുറത്തുവന്നത്.

എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ വീട്ടിലേക്ക് പ്രശാന്തന്‍ കയറയിട്ടില്ല. നവീന്‍ ബാബു മരിക്കുമെന്നും അന്ന് ചര്‍ച്ച ചെയ്യാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനിവാര്യമാണെന്ന ക്രിമിനല്‍ ബുദ്ധിയല്ലേ ഈ വരവിന് പിന്നിലെന്ന സംശയം ശക്തമാണ്.

അതിനിടെ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നാരോപിച്ച് ടി വി പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്പിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയില്‍ പേര് പ്രശാന്തന്‍ എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുപത്തിയത്. ഇതിനൊപ്പമാണ് തന്നെ ക്ഷണിച്ചത് കളക്ടറാണെന്ന ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കള്ളം പറച്ചില്‍.

ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ നവീന്‍ ബാബു നേരത്തെ കൈമാറാനാണ് സാധ്യത. കാരണം സ്ഥലം മാറ്റം കിട്ടിയ നവീന്‍ ബാബു സാധനങ്ങളുമായാണ് കളക്ടറേറ്റില്‍ എത്തിയത്. യാത്ര അയപ്പ് ചടങ്ങിന് ശേഷം ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോവാനായിരുന്നു പദ്ധതി. അതുകൊണ്ട് തന്നെ ക്വാര്‍ട്ടേഴ്സ് എല്ലാ അര്‍ത്ഥത്തിലും നവീന്‍ ബാബു വിട്ടിരുന്നു. പത്തനംതിട്ടയില്‍ ചുമതലയേറ്റാല്‍ പിന്നെ കണ്ണൂരിലേക്ക് വരുന്നതും പദ്ധതിയില്‍ ഇല്ല. പുതിയ എഡിഎമ്മിന് ക്വാര്‍ട്ടേഴ്സ് കൈമാറേണ്ടതുണ്ടെന്ന സാഹചര്യം അടക്കം മനസ്സിലാക്കി നവീന്‍ ബാബു പ്രവര്‍ത്തിച്ചിരുന്നു. താക്കോല്‍ ഇല്ലാതിരുന്നിട്ടും എങ്ങനെ നവീന്‍ ബാബു ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറിയെന്ന ചോദ്യവും പ്രസക്തമാണ്.

മുറിക്കുള്ളില്‍ പലതും നശിപ്പിച്ചുവെന്നും സൂചനകളുണ്ട്. ആത്മഹത്യാ കുറിപ്പില്ലാത്തതും സംശയങ്ങള്‍ കൂട്ടുന്നു. ഡ്രൈവറുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. പ്രശാന്തനേയും ഡ്രൈവറേയും കിറുകൃത്യമായി ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരും. കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന്‍ ദിവ്യയോട് പറഞ്ഞ നുണയോ അല്ലെങ്കില്‍ ദിവ്യയുടെ നിര്‍ദ്ദേശ പ്രകാരം പുറത്തു പറഞ്ഞതോ ആണ്. നവീനെ കൊന്നതാണെന്നും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട സംശയം ഉയര്‍ത്തിയത് മെട്രോവാര്‍ത്തയാണ്. റിപ്പോര്‍ട്ട് ഇങ്ങനെ: എഡിഎമ്മിനെ താന്‍ റെയില്‍വേ സ്റ്റേഷനില്‍ വിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ പറയുന്നത്. അദ്ദേഹത്തിന്റെ മരണം ആദ്യം അറിഞ്ഞതും ഇതേ ഡ്രൈവര്‍ ആണ്. തന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടണമെന്നു പറഞ്ഞിരുന്നു നവീന്‍ ബാബു എന്നും അദ്ദേഹത്തിന്റെ കൈയില്‍ വീട്ടിലേയ്ക്കു പോകാനുള്ള രണ്ടു ബാഗുകള്‍ ഉണ്ടായിരുന്നു എന്നും ഇതേ ഡ്രൈവര്‍ തന്നെ പറയുന്നു. എന്നിട്ട് അദ്ദേഹം റെയില്‍വേ സ്റ്റേഷനെത്തും മുമ്പുള്ള മുനീശ്വര കോവിലിനടുത്ത് വച്ച് ഒരു സുഹൃത്ത് വരാനുണ്ട് എന്നു പറഞ്ഞ് ഇറങ്ങിയെന്നും താന്‍ കാര്‍ കലക്ട്രേറ്റില്‍ തിരിച്ചു കൊണ്ടിട്ടു എന്നും ഷംസുദ്ദീന്‍ പറഞ്ഞിരിക്കുന്നു. കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള അദ്ദേഹം മുനീശ്വരന്‍ കോവിലിനടുത്ത് ഇറങ്ങിയതായോ മറ്റൊരു സുഹൃത്തിനെ കാത്തു നിന്നതായോ ഭാര്യയോടോ മക്കളോടോ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇല്ല.

മറിച്ച് താന്‍ കണ്ണൂര് നിന്നും ട്രെയിനില്‍ കയറിയെന്നും ഭാര്യ ബുക്കു ചെയ്ത സീറ്റില്‍ തന്നെ യാത്ര ചെയ്യുന്നു എന്നുമാണ് അറിയിച്ചത്. 8.55 ന് കണ്ണൂര് നിന്നു പുറപ്പെട്ട മലബാര്‍ എക്സ്പ്രസിന്റെ എസി കോച്ചില്‍ രാത്രി 11.10 വരെ അദ്ദേഹം ഉണ്ടായിരുന്നു എന്നാണ് മക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നത്. 11.4ന് ന് മലബാര്‍ എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന്‍ വിടും.അത് 11.14 ന് താനൂര്‍ സ്റ്റേഷനിലെത്തും. അങ്ങനെയെങ്കില്‍ കോഴിക്കോട് ജില്ലയിലെവിടെയോ നിന്ന് അദ്ദേഹത്തെ ആക്രമിച്ചു വധിച്ചവര്‍ പിന്നീട് അദ്ദേഹത്തെ കൊന്നു ക്വാര്‍ട്ടേഴ്സില്‍ കൊണ്ടിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡ്രൈവറുടെ പെരുമാറ്റവും അദ്ദേഹത്തിന്റെ മുറി തുറന്നു കിടന്നതും ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലാതിരുന്നതും ഇതോടു ചേര്‍ത്തു വായിക്കണം-മെട്രോ വാര്‍ത്ത റിപ്പോര്‍ട്ടാണ് ഇത്. വിശദമായ അന്വേഷണം അനിവാര്യമെന്ന ചര്‍ച്ചയാണ് ഈ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്നത്.

Tags:    

Similar News