മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ ഒന്നും സംഭവിക്കാത്ത രാജ്യങ്ങള്‍ ഏതൊക്കെ? ഏതൊക്കെ രാജ്യം അപകടത്തില്‍ പെടും? ഇന്ത്യക്കാരുടെ സ്ഥിതിയെന്താവും? പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ സംഭവിക്കുക

പട്ടികയില്‍ ഇല്ലെങ്കിലും ശക്തമായ സൈന്യവും വന്‍ ആയുധബലവും കൊണ്ട് പിടിച്ചു നില്‍ക്കാന്‍ നമുക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് ഉറപ്പാണ്.

Update: 2024-09-20 16:54 GMT

ബെയ്‌റൂട്ട്: ആഗോളതലത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയം ഒരു മൂന്നാംലോക മഹായുദ്ധം ഉണ്ടാകുമോ എന്നതാണ്. റഷ്യയും യുക്രൈനും തമ്മില്‍ രണ്ടര വര്‍ഷമായി തുടരുന്ന യുദ്ധവും ഇസ്രയേലും ഹമാസും ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലും എല്ലാം ഇത്തരമൊരു ചിന്തകള്‍ക്ക് വഴിമരുന്നിടും എന്നത് ഉറപ്പാണ്. കഴിഞ്ഞ ദിവസങ്ങല്‍ ബെയ്റൂട്ടില്‍ നമ്മള്‍ കണ്ടത് ഒരു ഹൈടെക്ക് യുദ്ധമായിരുന്നു.

ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുന്നു. സോളാര്‍ പാനലുകളില്‍ സ്ഫോടനം നടക്കുന്നു. വാക്കിടോക്കികളില്‍ പോലും സ്ഫോടനം നടക്കുന്നതാണ്. കണ്ടത്. ഇതോടെ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ ജിവിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങള്‍ ഏതാണെന്ന തെരച്ചിലിലാണ് പലരും. മൂന്നാം ലോകമഹായുദ്ധം ഒരിക്കലും ബാധിക്കാത്ത ഒരു സ്ഥലം അന്റാര്‍ട്ടിക്ക തന്നെയാണ്.

അന്റാര്‍ട്ടിക്ക അതിമനോഹരമായ മഞ്ഞ് കൊണ്ട് നിറഞ്ഞ ഒരു മേഖലയാണെങ്കിലും അവിടെ ചെന്നെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് ഈ മേഖലയെ ഏറ്റവും സുരക്ഷിതമാക്കുന്നത്. രണ്ടാമത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അര്‍ജന്റീനയാണ്. ഇതിനുള്ള പ്രധാന കാരണം യുദ്ധം മൂലം ഏതൊക്കെ രാജ്യത്തെ കാര്‍ഷിക വിഭവങ്ങള്‍ നശിച്ചാലും അര്‍ജന്റീനയില്‍ അതിവിശാലമായ കൃഷിയിടങ്ങളാണുള്ളത്.

അത് കൊണ്ട് തന്നെ ഒരു തരത്തിലും യുദ്ധാനന്തര ഭക്ഷ്യക്ഷാമം ഈ രാജ്യത്തെ ബാധിക്കുകയില്ല. അടുത് സുരക്ഷിതമായ സ്ഥലം ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനാണ്. ലോകത്ത് ഒരു രാജ്യമായും ശത്രുതയില്ലാത്ത പാവം രാജ്യമായ ഭൂട്ടാനെ ആരും ആക്രമിക്കില്ല എന്നതാണ് പ്രതീക്ഷ. അടുത്ത രാജ്യം ചിലിയാണ്. അര്‍ജന്റീന പോലെ ഭക്ഷ്യ സമൃദ്ധിയും ദൈര്‍ഘ്യമേറിയ തീരദേശവും എല്ലാം സ്വന്തമായുള്ള ഈ രാജ്യവും സുരക്ഷിതമാണ്.

ഈ പട്ടികയിലെ അടുത്ത രാജ്യം ഫിജിയാണ്. സമൃദ്ധമായ നിബിഡ വനങ്ങളും അപൂര്‍വ്വമായ മല്‍സ്യ സമ്പത്തും കൊണ്ട് അനുഗൃഹീതമായ ഇവിടം ആഗോള സമാധാന ഇന്‍ഡക്സിലും ഉള്‍പ്പെട്ടതാണ്. ഡെന്‍മാര്‍്കകിലെം ഗ്രീന്‍ലന്‍ഡ് ദ്വ്ീപാണ് മറ്റൊരു സുരക്ഷിതമായ ഇടം. വെറും അമ്പത്തിയാറായിരം മാത്രം ജനസംഖ്യയുള്ള വളരെ ദൂരെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ ഏത് ആഗോള ശക്തിയാണ് ആക്രമിക്കുക.

അടുത്ത സുരക്ഷിത ഇടമായ ഐസ്ലന്‍ഡും ആഗോള സമാധാന ഇന്‍ഡക്സില്‍ ഉള്‍പ്പെട്ടതാണ്. ഇനി വരുന്നത് ഇന്‍ഡോനേഷ്യയാണ്. എല്ലാ ആഅര്‍ത്ഥത്തിലും ചേരിചേരാനയം പുലര്‍ത്തുന്ന ഈ രാജ്യത്തേയും ആരും ആക്രമിക്കാന്‍ ഒരു സാധ്യതയുമില്ല എന്നത് ഉറപ്പാണ്. ആഗോള സമാധാന ഇന്‍ഡക്സില്‍ ഉള്‍പ്പെട്ട ന്യൂസിലന്‍ഡും എക്കാലത്തും സുരക്ഷിതമാണ്. രാജ്യത്തിന് ചുറ്റുമുള്ള കൂറ്റന്‍ പര്‍വ്വത നിരകളും അവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നു. ദക്ഷിണാഫ്രിക്കയും കാര്‍ഷിക മേഖലയുടെ കരുത്ത് കൊണ്ട് ശക്തമാണ്. നിഷ്പക്ഷ നിലപാട് കൊണ്ടും ഗംഭീര ഭൂപ്രകൃതി കൊണ്ടും സ്വിറ്റ്സര്‍ലന്‍ഡും നമുക്ക് സുരക്ഷ ഉറപ്പാക്കുന്നു.

ഹവായിക്കും ഓസ്ട്രേലിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തുവാലു ആണ് ഈ പട്ടികയിലെ അവസാന രാജ്യം. അപ്പോള്‍ അവിടെ പലര്‍ക്കും ഒരു സംശയം

ഉയരും ഇന്ത്യ ഈ സുരക്ഷിത പട്ടികയില്‍ ഇല്ലേ എന്ന്. പട്ടികയില്‍ ഇല്ലെങ്കിലും ശക്തമായ സൈന്യവും വന്‍ ആയുധബലവും കൊണ്ട് പിടിച്ചു നില്‍ക്കാന്‍ നമുക്ക്

യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് ഉറപ്പാണ്.

Tags:    

Similar News