വിമാനം പറന്നുയര്‍ന്നപ്പോള്‍ സീറ്റില്‍ നിന്നും ഞെട്ടിക്കുന്ന ശബ്ദം; ആകാശത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാമുകീ കാമുകന്മാരെ പൊക്കി പോലീസ്
ഒരു കുട്ടിയുള്‍പ്പടെ നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ വിമാനത്തിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാമുകീകാമുകന്മാരെ പോലീസ് പൊക്കി
ലണ്ടന്‍: ആകാശത്തെ രാസലീല. ഇണകളെ പൊക്കി പോലീസും. ഒരു കുട്ടിയുള്‍പ്പടെ നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ വിമാനത്തിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാമുകീകാമുകന്മാരെ പോലീസ് പൊക്കി. വെയ്ല്‍സില്‍ നിന്നുള്ള ബ്രാഡ്‌ലി സ്മിത്ത് എന്ന 22 കാരനും അന്റോണിയ സള്ളിവന്‍ എന്ന 20 കാരിയുമാണ് പൊതുയിടത്തില്‍ മാന്യതയില്ലാതെ പെരുമാറിയതിന് പോലീസിന്റെ പിടിയിലായത്. സ്പെയിനിലെ ടെന്നിറൈഫില്‍ നിന്നും ഒഴിവുകാലം ആഘോഷിച്ച് മടങ്ങും വഴി കഴിഞ്ഞ മാര്‍ച്ച് 3 ന് ഈസിജെറ്റിന്റെ വിമാനത്തിലായിരുന്നു സംഭവം നടന്നത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനൊപ്പം അശ്ലീല വ്യംഗ്യമുള്ള ശബ്ദങ്ങളും ഇവര്‍ പുറപ്പെടുവിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ രഹിതനായ സ്മിത്തും കെയര്‍ വര്‍ക്കറായ അന്റോണീയയും ചുറ്റും യാത്രക്കാര്‍ ഉണ്ടെന്നു കൂടി പരിഗണിക്കാതെയായിരുന്നു പെരുമാറിയിരുന്നതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇക്കാര്യം പോലീസിലറിയിക്കുകയായിരുന്നു.
എന്നാല്‍, തന്റെ കാമുകന്റെ കാല് ഉഴുഞ്ഞുകൊടുക്കുകയല്ലാതെ താന്‍ മറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അന്റോണിയ അവകാശപ്പെട്ടത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്ക് മേല്‍ പൊതുയിടത്ത് മാന്യതയില്ലാതെ പെരുമാറിയതിന് പോലീസ് കേസുമെടുത്തു. ഇന്നലെ ബ്രിസ്റ്റോള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ കുറ്റം തെളിഞ്ഞതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സ്മിത്തിന് 300 മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തുവാനും ആന്റോണിയയ്ക്ക് 270 മനിക്കൂര്‍ സേവനവും ശിക്ഷയായി കോടതി വിധിച്ചു. . അതിനൊപ്പം സംഭവത്തിന് ദൃക്‌സാക്ഷികളായ മൂന്നു പേര്‍ക്ക് 100 പൗണ്ട് വീതം നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട്.