തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം; പ്രചാരണം വാശിയേറുന്നു; വൈറ്റ്ഹൗസിന് മുന്നിൽ ജനങ്ങളെ സാക്ഷിയാക്കി കമല ഹാരിസിന്റെ പ്രസംഗം; ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല; സർവേ ഫലങ്ങളിൽ ഒപ്പത്തിനൊപ്പം പിടിച്ച് ഇരുനേതാക്കളും; അമേരിക്കയുടെ നല്ല ഭാവിക്കായി വോട്ട് ചെയ്യാനൊരുങ്ങി ജനങ്ങൾ; ചൂട് പിടിച്ച് ചർച്ചകൾ..!

Update: 2024-10-30 05:41 GMT

അമേരിക്ക: അമേരിക്കൻ രാഷ്ട്രീയം വീണ്ടും ചൂട് പിടിക്കുകയാണ്. ഇനി യു.എസ് ന്റെ ഭാവി തീരുമാനിക്കുന്നത് ജനങ്ങളാണ്. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ വാശിയേറിയ പോരാട്ടം ആയിരിക്കും ഇക്കുറി നടക്കുക. ലോകജനത തന്നെ അമേരിക്കയിലേക്ക് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നു.

ഇരുനേതാക്കളും തമ്മിൽ നേർക്കുനേർ കൊമ്പുകോർത്ത് ചൂട് പിടിച്ച ഡിബേറ്റ് ഉൾപ്പടെ അമേരിക്കയുടെ ഓരോ ഭാഗങ്ങളിലും നടത്തുകയാണ്‌. ഇപ്പോഴിതാ 50000 ജനങ്ങളെ വൈറ്റ് ഹൗസിന് മുന്നിൽ സാക്ഷിയാക്കി ട്രംപിനെതിരെ അവർ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഇപ്പോൾ ചൂടേറി പ്രചാരണം നടക്കുന്നത്. ഡോണൾഡ് ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല ഹാരിസ് രൂക്ഷമായി വിമർശിച്ചു. പക്ഷെ അഭിപ്രായ സർവേകളിലും ഇരുനേതാക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്രംപിനെ വലിയ രീതിയിൽ കുറ്റപ്പെടുത്തിയാണ് കമല ഹാരിസ് വൈറ്റ് ഹൗസിന് മുന്നിൽ പ്രസംഗിച്ചത്. നാല് വർഷം മുൻപ് ഇതേ സ്ഥലത്ത്, വാഷിങ്ടണ്‍ ഡിസിയിൽ രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്ത ജനാധിപത്യത്തെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ട്രംപെന്ന് കമല ഹാരിസ് തുറന്നടിച്ചു.

കുടിയേറ്റം പോലുള്ള വിഷയങ്ങളിൽ ട്രംപ് വിദ്വേഷം പടരുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിത്. അമേരിക്കയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ധീരമായ നേതൃത്വം നൽകാൻ താൻ തയ്യാറാണെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഉണ്ടാകുമെന്നും കമല ഹാരിസ് പറഞ്ഞു.

സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രസംഗം. ഗർഭച്ഛിദ്രം പോലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾ താൻ സംരക്ഷിക്കുമെന്ന് കമല ഹാരിസ് ഉറപ്പ് നൽകുകയും ചെയ്തു.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്നത് ഏഴ് സംസ്ഥാനങ്ങളിലാണ്. അന്തിമ പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന ഈ സംസ്ഥാനങ്ങളിൽ ട്രംപിനും കമല ഹാരിസിനും ഇതുവരെ വ്യക്തമായ മുൻ‌തൂക്കം നേടാൻ സാധിച്ചിട്ടില്ല. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 43ഉം ഏതെങ്കിലും സ്ഥാനാർത്ഥിക്കൊപ്പമാണ് നില ഉറപ്പിക്കുന്നത്. ഉദാഹരണത്തിന് കാലിഫോർണിയ ഡെമോക്രാറ്റുകൾക്കും ടെക്സസ് റിപ്പബ്ലിക്കൻസിനും ആധിപത്യം നൽകുന്നു.

അതേസമയം ആരിസോണ, ജോർജിയ, പെൻസിൽവാനിയ, മിഷിഗണ്‍, നെവാഡ, നോർത്ത് കരോലിന, വിസ്കോൺസിൻ തുടങ്ങിയവയിൽ ആരും വിജയിക്കുമെന്ന സാഹചര്യമാണ് കാണുന്നത്.

ഇപ്പോഴത്തെ അഭിപ്രായ സർവ്വെകൾ പ്രകാരം പെൻസിൽവാനിയ, നെവാഡ, വിസ്കോൺസിൻ, മിഷിഗണ്‍ എന്നീ നാല് സംസ്ഥാനങ്ങളിൽ കമല ഹാരിസിനാണ് ഉയർന്ന ലീഡ്. പക്ഷേ ഒരു ശതമാനത്തിൽ താഴെയാണ് ലീഡ്. ട്രംപിനാകട്ടെ മൂന്ന് സംസ്ഥാനങ്ങളിലാണ് ലീഡ് ഉള്ളത്. ദേശീയാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥി വിജയിക്കണമെന്നില്ല. ജനസംഖ്യയുടെ അനുപാതത്തിൽ പ്രാതിനിധ്യം നൽകുന്ന ഇലക്ടറൽ വോട്ടുകളാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്.

Tags:    

Similar News