ഒരു ബാസ്കറ്റ് ബോൾ കോർട്ടിന്റെ അത്രയും നീളം; മൂന്ന് വയസ് പ്രായം; ചത്തടിഞ്ഞ ചിറകൻ തിമിംഗലം ആങ്കറേജിലേക്ക് ഒഴുകിയെത്തി; കാണാൻ തടിച്ചുകൂടി ജനങ്ങൾ; തീരത്തടിഞ്ഞത് പെൺ തിമിംഗലം; പുറമേയ്ക്ക് പരിക്കില്ല; നിരീക്ഷിച്ച് ഗവേഷകർ; ചിറകൻ തിമിംഗലം അത്ഭുതമാകുമ്പോൾ..!
ആങ്കറേജ്: നിരവധി നിഗുഢതകൾ ഒളിഞ്ഞിരിക്കുന്ന ഭൂമിയിലെ ഒരു അത്ഭുതമാണ് കടൽ. കടലിൽ നിരവധി അറിയപ്പെടാത്ത സ്പീഷിസ് ജീവിച്ചിരിക്കുന്നു.അതിൽ നിരവധി രഹസ്യങ്ങൾ ഉള്ള ഒരു കടൽമീൻ ആണ് തിമിംഗലം. സീറ്റേസി വർഗ്ഗത്തിൽ പെട്ട സസ്തനിയായ ഒരു കടൽജീവിയാണ് തിമിംഗിലം. ലോകത്തെ ഏറ്റവും വലിയ ജീവിയും കൂടിയാണ് നീലത്തിമിംഗിലം.
തിമിംഗിലം എന്ന പേര് സീറ്റേസി വർഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കിൽ പ്രസ്തുത വർഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയിൽ ഉപയോഗിക്കാറുണ്ട്. ആധുനികനിർവചനപ്രകാരം ഡോൾഫിനുകളോ പോർപോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവർഗ്ഗജീവികളും തിമിംഗിലങ്ങളാണ്.
ഈ വർഗ്ഗീകരണപ്രകാരം കൊലയാളി തിമിംഗിലങ്ങളും പൈലറ്റ് തിമിംഗിലങ്ങളും അവയുടെ പേരിൽ തിമിംഗിലം എന്നുണ്ടെങ്കിലും തിമിംഗിലങ്ങളുടെ വർഗ്ഗത്തിൽ പെടുന്നില്ല. ഇതൊക്കെയാണ് തിമിംഗിലത്തിന്റെ വിശേഷതകൾ.
ഇപ്പോഴിതാ ആങ്കറേജിലേ കടൽത്തീരത്ത് ഒരു ചിറകൻ തിമിംഗലത്തിന്റെ മൃതദേഹം ഒഴുകിയെത്തിയതാണ് വാർത്ത. അലാസ്കയിലെ തീരമേഖലയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ആങ്കറേജിലേക്ക് ഒഴുകിയെത്തിയത് ഒരു വമ്പൻ ചിറകൻ തിമിംഗലം. വംശനാശ ഭീഷണി നേരിടുന്ന വിഭാഗം തിമിംഗലത്തിന്റെ മൃതദേഹം കാണാനായി കൊടും തണുപ്പിനെ അവഗണിച്ച് ആയിരങ്ങളാണ് എത്തുന്നത്. അതേസമയം ചിറകൻ തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മൃഗാവകാശ പ്രവർത്തകരും ഗവേഷകരും ഇപ്പോൾ ഉള്ളത്.
14.3 മീറ്റർ നീളമുള്ള ചിറകൻ തിമിംഗലമാണ് ആങ്കറേജിലെ കടൽത്തീരത്ത് ഒഴുകിയെത്തിയത്. ഒരു ബാസ്കറ്റ് ബോൾ കോർട്ടിന്റെ നീളമുള്ളതാണ് ഈ പെൺ തിമിംഗലം. മൂന്ന് വയസ് പ്രായം വരുന്നതാണ് ചത്തടിഞ്ഞ ചിറകൻ തിമിംഗലമെന്നാണ് റിപ്പോർട്ടുകൾ. തിമിംഗലങ്ങളുടെ വിഭാഗത്തിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ചിറകൻ തിമിംഗലത്തിന് ഉള്ളത്. 25.9 മീറ്ററോളമാണ് പൂർണ വളർച്ച എത്തിയ ചിറകൻ തിമിംഗലം നീളം വയ്ക്കുക. 40 മുതൽ 80 ടൺ വരെയാണ് ഇതിന് ഭാരം വരിക. കപ്പലുകൾ ഇടിച്ചും മത്സ്യ ബന്ധനത്തിനായുള്ള കുരുക്കുകളും സമുദ്രാന്തർ ഭാഗത്തുണ്ടാകുന്ന വലിയ ശബ്ദങ്ങളും കാലാവസ്ഥാ വ്യതിയാനവും ഇവയ്ക്ക് വലിയ രീതിയിലുള്ള അപകടമാണ് സൃഷ്ടിക്കാറുള്ളത്.
ആങ്കറേജിന് പരിസര മേഖലയിൽ ചിറകൻ തിമിംഗലങ്ങളെ കാണാറില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. അടുത്തിടെയുണ്ടായ വമ്പൻ തിരമാലകളാവാം ഇവയെ ആങ്കറേജിലെത്തിച്ചിരിക്കയെന്നാവാം ഗവേഷകർ ഇപ്പോൾ നിരീക്ഷിക്കുന്നത്.
വാർത്ത അറിഞ്ഞ് നിരവധി ആളുകളാണ് ചിറകൻ തിമിംഗലത്തിന്റെ മൃതദേഹം കാണാനായി ഒഴുകിയെത്തുന്നത്. ഗവോഷകർ ഇതിനോടകം തന്നെ തിമിംഗലത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പുറമേയ്ക്ക് പരിക്കുകളൊന്നുമില്ലാത്ത നിലയിലാണ് തിമിംഗലത്തിന്റെ മൃതദേഹം കരയ്ക്കടിഞ്ഞിട്ടുള്ളത്. ചെറുമീനുകളും ചെമ്മീനുകളുമാണ് ഇവയുടെ ആഹാരം. ഇരട്ട നിറമുള്ള ചുണ്ടുകളോട് കൂടിയവയാണ് ചിറകൻ തിമിംഗലങ്ങൾ.