നേഴ്‌സിങ് ഹോമില്‍ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായി; ഒടുവില്‍ ഗിന്നസ് റിക്കോര്‍ഡ് ഇട്ട് വിവാഹം; 100 വയസ്സ് പിന്നിട്ട രണ്ടുപേര്‍ മിന്നുകെട്ടി ഏറ്റവും പ്രായം കൂടിയ വിവാഹത്തിന്റെ പേരില്‍ റിക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച കഥ
പ്രായത്തില്‍ സെഞ്ച്വറിയടിച്ചതിന് ശേഷം പ്രണയിക്കുക തുടര്‍ന്ന് വിവാഹിതരാകുക. കേട്ടാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ നൂറു വയസ് പിന്നിട്ട രണ്ടു പേര്‍ പ്രണയവിവാഹം കഴിച്ച വാര്‍ത്ത ലോകവ്യാപകമായി മാധ്യമങ്ങളില്‍ നിറയുകയാണ്. ഫിലാഡല്‍ഫിയയിലെ ഒരു നഴ്സിംഗ് ഹോമില്‍ വെച്ചാണ് 102 വയസുകാരനായ മര്‍ജോറി ഫിറ്റര്‍മാനും 100 വയസുകാരിയായ ബര്‍ണി ലിറ്റ്മാനും കണ്ടുമുട്ടുന്നത്.
രണ്ട് പേരുടേയും ജീവിത പങ്കാളികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇവര്‍ ഡേറ്റിംഗിലായിരുന്നു. ഇപ്പോള്‍ രണ്ട് പേരും ഔദ്യോഗികമായി വിവാഹിതരാകുമ്പോള്‍ ഒരു ലോകറെക്കോര്‍ഡ് കൂടി പിറക്കുകയാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ നവദമ്പതികളാണ് ഇവര്‍ എന്നാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഫിറ്റര്‍മാനും ലിറ്റ്മാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്ന കാലത്ത് തന്നെ കണ്ടുമുട്ടിയിരിക്കാം എന്നാണ് ഗിന്നസ് ബുക്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് പേരും വ്യത്യസ്ത മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഫിറ്റര്‍മാന്‍ എന്‍ജിനിയറും ലിറ്റ്മാന്‍ അധ്യാപിക ആയിട്ടുമാണ് ജോലി നോക്കിയിരുന്നത്.
പരസ്പര ബന്ധമില്ലാത്ത മേഖലകളിലാണ് ജോലി ചെയ്തിരുന്നത് എന്നത് കൊണ്ടായിരിക്കും ഇരുവരും പിന്നീട് പരസ്പരം കണ്ടുമുട്ടാന്‍ കഴിയാതെ പോയതെന്നാണ് ഗിന്നസ് അധികൃതര്‍ വിശദീകരിക്കുന്നത്. നേരത്തേ വിവാഹിതരായ രണ്ട് പേരും 60 വര്‍ഷത്തോളം ദാമ്പത്യ ജീവിതം നയിച്ചതിന് ശേഷമാണ് അവര്‍ക്ക് ജീവിത പങ്കാളികളെ നഷടപ്പെട്ടത്. പിന്നീടാണ് രണ്ട് പേരും ഓള്‍ഡ് ഏജ് ഹോമില്‍ താമസിക്കുകയായിരുന്നു.
ഇവിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയം ആരംഭിക്കുന്നതും. ഫിറ്റര്‍മാന്റെ പേരക്കുട്ടിയുടെ മകള്‍ ജനിച്ച ദിവസമാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. പിന്നീട് ഒരുമിച്ച് ഭക്ഷണം പങ്കു വെച്ചും വൃദ്ധസദനത്തിലെ ലഘുനാടകങ്ങളില്‍ പങ്കെടുത്തും ഇവരുടെ പ്രണയം പൂത്തുലഞ്ഞു. കോവിഡ് കാലത്ത് ഇരുവരും പരസ്പരം തുണയായി മാറിയതും ഇവരുടെ പ്രണയത്തെ കൂടുതല്‍ ദൃഡമാക്കി തീര്‍ത്തു.
ലിറ്റ്മാന്റെ പേരക്കുട്ടിയായ സാറാസിച്ചര്‍മാന്‍ മുത്തശിയുടെ പുതിയ ജീവിതത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. രണ്ട് പേരും അസാമാന്യമായ നര്‍മ്മബോധം ഉള്ളവരാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.