അമേരിക്കയെ ഞെട്ടിച്ച് ആകാശ ദുരന്തം; ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ; മരണസംഖ്യ ഉയരുന്നു; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വിമാനവുമായി കൂട്ടിയിടിച്ച ഹെലിക്കോപ്റ്ററും പോടോമാക് നദിയിൽ തന്നെ ഉള്ളതായി സൂചനകൾ; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വേദനയോടെ ഉറ്റവർ!

Update: 2025-01-30 13:29 GMT

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ങ്ടണിൽ ഹെലികോപ്റ്ററും വിമാനവും ആകാശത്ത് വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോൾ ആശങ്ക വർധിപ്പിക്കുകയാണ്. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.പല മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്‌.

വിമാനവുമായി കൂട്ടിയിടിച്ച ഹെലിക്കോപ്റ്ററും പോടോമാക് നദിയിൽ തന്നെ ഉള്ളതായി സൂചനകൾ ഉണ്ട്. രക്ഷാപ്രവർത്തനത്തിൽ ഭരണകൂടം എല്ലാം നിരീക്ഷിക്കുകയാണ് ഇപ്പോൾ. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. അധികാരത്തിൽ വന്നപ്പോൾ തന്നെയൊരു വലിയ വിമാനദുരന്തം നേരിട്ടതിന്റെ പ്രത്യാഘാതത്തിലാണ് പ്രസിഡന്റ് ട്രംപ്. അതുപോലെ ജീവനോടെ ആരെയും ഇത് വരെ ലഭിച്ചതായി വിവരമില്ല. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ പെ്ട്ട സൈനിക ഹെലികോപ്ടറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഹെലികോപ്ടര്‍ പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അപകടം ഉണ്ടായ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആകാശത്ത് വെച്ചാണ് വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചതെന്നാണ് വിമാനത്താവള അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഇപ്പോള്‍ ശൈത്യകാലമായത് കൊണ്ട് തന്നെ പോട്ടോമാക് നദിയിലെ വെള്ളം തണുത്തുറഞ്ഞ് കിടക്കുകയാണ്. വിമാനത്തിലെ യാത്രക്കാര്‍ ആരെങ്കിലും വെള്ളത്തില്‍ വീണാല്‍ 15 മുതല്‍, 20 മിനിട്ട് വരെ മാത്രമേ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പോടോമാക് നദിയുടെ തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. വിമാനം ലാന്‍ഡ് ചെയ്തതിന്റെ തെളിവുകളൊന്നും ഇല്ലെന്നും നദിയില്‍ വീണിരിക്കാനാണ് സാധ്യതയെന്നുമാണ് അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, 2009 ന് ശേഷം അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയും വ്യക്തമാക്കി. വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റണ്‍വേയിലേക്ക് ഇറങ്ങുമ്പോഴാണ് ഹെലികോപ്ടറുമായി വിമാനം കൂട്ടിയിടിച്ചത്. മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് അപകടത്തില്‍ പെട്ട സൈനിക ഹെലികോപ്ടര്‍. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് ഹെലികോപ്ടറിലെ പൈലറ്റിനോട് എതിര്‍ദിശയില്‍ നിന്ന് വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കുന്നതിന്റെ ഓഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടം നടന്ന് സെക്കന്‍ഡുകള്‍ക്കകം മറ്റൊരു വിമാനത്തിന്റ പൈലറ്റ് കണ്‍ട്രോള്‍ ടവറിനോട് നിങ്ങള്‍ ഈ ദൃശ്യങ്ങള്‍ കാണുന്നുണ്ടോ എന്ന് ചോദിക്കുന്നതിന്റെ ഓഡിയോയും പുറത്തു വന്നിട്ടുണ്ട്.

വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. സെര്‍ച്ച് ലൈറ്റുകള്‍ ഘടിപ്പിച്ച ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി രംഗത്തുണ്ട്. അതിശൈത്യം കാരണം പോട്ടോമാക്ക് നദിയിലെ വെള്ളം തണുത്ത് കിടക്കുകയാണ്. വിമാനത്തിലെ യാത്രക്കാരില്‍ വെള്ളത്തില്‍ വീണവര്‍ക്ക് ഇത് കൂടുതല്‍ ദുരിതമാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 15 മുതല്‍ 20 മിനിട്ടുകള്‍ വരെ മാത്രമേ ഒരാള്‍ക്ക് ഈ വെള്ളത്തില്‍ കഴിയാന്‍ സാധിക്കൂ. കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

Tags:    

Similar News