'ലേഡീസ് വാഷ്‌റൂമില്‍ കയറുന്ന കൈരളിയിലെ ആരാധ്യന്‍'; എം.എം മണിയുടെ കൊച്ചുമകളുടെ വെളിപ്പെടുത്തല്‍; സിപിഎം പ്രമുഖരുടെ കുടുംബാംഗങ്ങള്‍ക്ക് കൈരളിയില്‍ ഇതാണ് ഗതിയെങ്കില്‍? ദേശാഭിമാനി സബ് എഡിറ്റര്‍ അനുശ്രീ വി.കെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
അനുശ്രീ വി.കെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലടങ്ങളിലടക്കം നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ പലരും വെളിപ്പിടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവില്‍ വിഷയം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിനിടെ കൈരളി ചാനലിലെ ആരാധ്യനായ വ്യക്തിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ചു നിലവില്‍ ദേശാഭിമാനി സബ് എഡിറ്റര്‍ അനുശ്രീ വി.കെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്.
ജോലിക്കിടയില്‍ രാവിലെ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനായി വാഷ്‌റൂമിലെത്തുമ്പോള്‍ ലേഡീസ് വാഷ്‌റൂമിനകത്തു കണ്ണാടിയും നോക്കി നിന്ന് മൂളിപ്പാട്ടും പാടി നരച്ച മുടി ചീകിയൊതുക്കുന്ന മനുഷ്യനെയാണ് കാണാറുള്ളതെന്നും തൊട്ടടുത്ത ഡോര്‍ പുരുഷന്മാരുടെ വാഷ്‌റൂം ആണെങ്കിലും നമ്മള്‍ ഓടിക്കയറി ചെല്ലുമ്പോള്‍ പോലും പെട്ടെന്നിറങ്ങാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ നിന്ന് വിശദമായി തയ്യാറാകുന്ന മനുഷ്യനോട് തനിക്കൊരിക്കല്‍ പോലും ഒരു ബഹുമാനം തോന്നിയിട്ടില്ലെന്നും അനുശ്രീ തുറന്നു പറയുന്നു.
അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് പലരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി. ആരാധ്യന്‍, ആദരണീയന്‍ എന്നൊക്കെയാണ് വായിച്ച വാക്കുകള്‍. എനിക്ക് അയാളുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മൂന്ന് മണിക്ക് എഴുന്നേറ്റ്, ഓഫീസില്‍ രാവിലെ നാലുമണി ഷിഫ്റ്റില്‍ കയറി, ഒരു ആറര ഒക്കെ ആകുമ്പോഴേക്കും ഇനി സഹിക്കില്ല എന്ന അവസ്ഥയില്‍ ഓടിച്ചെല്ലുമ്പോള്‍ ലേഡീസ് വാഷ്‌റൂമിനകത്തു കണ്ണാടിയും നോക്കി നിന്ന് മൂളിപ്പാട്ടും പാടി നരച്ച മുടി ചീകിയൊതുക്കുന്ന മനുഷ്യനെയാണ്. തൊട്ടടുത്ത ഡോര്‍ പുരുഷന്മാരുടെ വാഷ്‌റൂം ആണെങ്കിലും നമ്മള്‍ ഓടിക്കയറി ചെല്ലുമ്പോള്‍ പോലും പെട്ടെന്നിറങ്ങാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ നിന്ന് വിശദമായി തയ്യാറാകുന്ന മനുഷ്യനോട് എനിക്കൊരിക്കല്‍ പോലും ഒരു ബഹുമാനം തോന്നിയിട്ടില്ല.
അത്രയും നേരം സഹിച്ച പോലല്ല, ബാത്‌റൂം വാതില്‍ വരെ എത്തിയാല്‍ പിന്നെ ബ്ലാഡര്‍ പറഞ്ഞാല്‍ കേള്‍ക്കണം എന്നില്ല. ഗതികെട്ട് ഒരു ദിവസം സഹപ്രവര്‍ത്തകനെ കോറിഡോറില്‍ കാവല്‍ നിര്‍ത്തി പുരുഷന്മാരുടെ വാഷ്‌റൂമില്‍ കയറേണ്ടി വന്നത് ഇന്ന് വീണ്ടും ഓര്‍ത്തു.
ഇടുക്കിയിലെ സി പി എം നേതാവ് എം.എം.മണിയുടെ കൊച്ചുമകളാണ് അനുശ്രീ. മണിയുടെ മകളും സി പി എം രാജക്കാട് ഏരിയ സെക്രട്ടറിയുമായ സതിയുടെ മകള്‍. സി പി എം പ്രമുഖരുടെ കുടുംബാംഗങ്ങള്‍ക്ക് കൈരളിയില്‍ ഇതാണ് ഗതിയെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്.