സിനിമ മോഹവുമായി ലണ്ടനിലെത്തി; ആദ്യദിനം അന്തിയുറങ്ങിയത് വിക്ടോറിയ റെയില്‍വേ സ്റ്റേഷനില്‍; ജീവിതം മാറ്റി മറിച്ചത് ഒരു സൗന്ദര്യ മല്‍സരം; ചെക്കസ്ലോവാക്യയില്‍ നിന്നെത്തിയ ആ പതിനെട്ടുകാരി ബോണ്ട് ഗേള്‍ ആയ ജീവിതകഥ വെളിപ്പെടുത്തി റോജര്‍മൂറിന്റെ നായിക

ബോണ്ട് ഗേള്‍ ആയ ജീവിതകഥ വെളിപ്പെടുത്തി റോജര്‍മൂറിന്റെ നായിക

Update: 2025-03-03 09:59 GMT

ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാരികളുടെ സ്വപ്നമായിരുന്നു ജയിംസ് ബോണ്ടായി അഭിനയിക്കുന്ന റോജര്‍മൂറിന്റെ നായികയായി അഭിനയിക്കുക എന്നത്. പഴയ ചെക്കസ്ലോവാക്യയില്‍ താമസിച്ചിരുന്ന ഒരു പതിനെട്ടുകാരി താന്‍ ബോണ്ട് ഗേള്‍ ആയ കഥ ഇപ്പോള്‍ എഴുപത്തിഅഞ്ചാം വയസില്‍ വിവരിക്കുകയാണ്.

അനികാ പവല്‍ എന്നാണ് ഇവരുടെ പേര്. 1950കളില്‍ ഏറെ പ്രശസ്തമായിരുന്ന ബീറ്റില്‍സ് എന് ഗായകസംഘത്തെ നേരില്‍ കാണാന്‍ താന്‍ ഏറെ കൊതിച്ചിരുന്നതായി അവര്‍ വെളിപ്പെടുത്തുന്നു. പീസ്റ്റാനി എന്ന ചെറു പട്ടണത്തില്‍ ജീവിച്ചിരുന്ന ഈ പെണ്‍കുട്ടി വിദേശരാജ്യത്ത് പോയി അവരെ കാണുമെന്ന് പറഞ്ഞതിനെ പലരും കളിയാക്കുമായിരുന്നു.

പതിനെട്ടാമത്തെ വയസില്‍ അവര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെക്കസ്ലോവാക്യയില്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്ന കാലഘട്ടമായിരുന്നു ഇത്. അമ്മയുടെ പ്രോത്സാഹനമായിരുന്നു അവര്‍ക്ക ഇക്കാര്യത്തില്‍

സഹായകരമായത്.

ലണ്ടനില്‍ എത്തിയ അനികയ്ക്ക് ആദ്യ ദിവസം വിക്ടോറിയ റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങേണ്ടി വന്നു. അടുത്ത ദിവസം അവര്‍ക്ക്

വൈ.ഡബ്ല്യൂ.സി.എയില്‍ താമസ സൗകര്യം ലഭിച്ചു. ലണ്ടനില്‍ എത്തി പത്ത് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അനീകയ്ക്ക് അവളുടെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിച്ചു- റോജര്‍ മൂറിന്റെ നായികയായി അഥവാ ബോണ്ട് ഗോളായി അഭിനയിക്കാന്‍ അവസരം കിട്ടി. അനീക്കയുടെ പുതിയ പുസ്തകമായ എന്‍കൗണ്ടര്‍ വിത്ത് ദി ഫ്യൂച്ചറിലാണ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മകള്‍ അവര്‍ പുറത്തു വിടുന്നത്.

ഫീമെയില്‍ എന്ന വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് വിവരിക്കുന്നത്. കുട്ടിക്കാലത്ത് ചെക്കസ്ലോവാക്യയില്‍ ഒരു തരത്തിലും സമൃദ്ധി ഇല്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ടെലിവിഷന്‍ പോലും അക്കാലത്ത് അവിടെ ലഭ്യമായിരുന്നില്ല. 1968 ല്‍ ലണ്ടനില്‍ നടന്ന ഒരു സൗന്ദര്യ മല്‍സരമാണ് അനീക്കയുടെ ജീവിതം മാറ്റി മറിച്ചത്. 800 ഓളം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് അവര്‍ പ്രശ്സതിയിലേക്ക്

കുതിക്കുക ആയിരുന്നു.

നേരത്തേ തന്നെ വിദേശിയായി കണ്ടിരുന്നവര്‍ പോലും അംഗീകരിക്കാന്‍ തുടങ്ങി. പ്ലേബോയ് മാസികയുടെ മോഡലായും അനീക

ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്നാണ് ജെയിംസ് ബോണ്ട് ചിത്രമായ ദി സ്പൈ ഹൂ ലവ്ഡ് മീ എന്ന സിനിമയുടെ ഓഡീഷനില്‍ അനീക്ക പങ്കെടുത്തത്. സിനിമയില്‍ അഭിനയിക്കുമ്പോഴും മോഡലിംഗ് അവര്‍ ഉപേക്ഷിച്ചിരുന്നില്ല. നാട്ടില്‍ ക്യാന്‍സര്‍ ബാധിതയായി കഴിഞ്ഞിരുന്ന അമ്മയുടെ ചികിത്സക്ക് വേണ്ടിയാണ് അവര്‍ ഓടി നടന്ന് ജോലി ചെയ്തത്.

റോജര്‍ മൂര്‍ ഏറ്റവും മഹാനായ കലാകാരന്‍ മാത്രമല്ല നല്ല മനുഷ്യനും ആയിരുന്നു എന്നാണ് അവര്‍ പറയുന്നത്. 2012 ല്‍ റോജര്‍ മൂറിനെ ആദരിക്കാനായി നടത്തിയ ചടങ്ങിലും അനീക്ക പങ്കെടുത്തിരുന്നു. 1968 ല്‍ റഷ്യ ചെക്കോസ്ലോവാക്യ ആക്രമിച്ച സമയത്ത് വിദേശത്തുള്ള

പൗരന്‍മാര്‍ തിരികെ എത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനീക്ക മടങ്ങിയില്ല. പകരം അവര്‍ ജിം എന്ന് വ്യക്തിയെ വിവാഹം കഴിച്ച് അവിടെ തന്നെ കൂടുക ആയിരുന്നു. ഏതായാലും കുട്ടിക്കാലത്തെ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷം ഇപ്പോഴും അനീക്കയ്ക്ക് ഉണ്ട്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് അവര്‍.

Tags:    

Similar News