അടച്ചിട്ട ഹാളിൽ പാട്ടും ഡാൻസും ആഘോഷവും; ആയിരകണക്കിന് പേർ വേദിയിൽ; അതിഥികളെ വരവേൽക്കാൻ സ്വർണം പൂശിയ പൂക്കൾ; ഡ്രെസിങ് സ്റ്റൈലിൽ വരെ വെറൈറ്റി; ഇതൊക്കെ എക്‌സ്‌പ്ലോർ ചെയ്യാൻ ചടങ്ങിൽ ഒരു വിദേശിയും; താലിബാനിൽ വധുവിനെ പങ്കെടുപ്പിക്കാതെ നിക്കാഹ്; വീണ്ടും ചർച്ചയായി ദൃശ്യങ്ങൾ
കാബൂൾ: ലോകത്ത് എവിടെ പോയാലും വിവാഹം എന്ന ചടങ്ങ് വളരെ പവിത്രതയോടെ കാണുന്ന ഒന്നാണ്. വിവാഹിതരാകുന്നവർ ഒരുമിച്ച് പരിപാടികളിൽ പങ്ക് എടുക്കുകയും എല്ലാം ചെയ്യുന്നു. ബന്ധുക്കളും അതിഥികളുമെല്ലാം വളരെ സന്തോഷത്തോടെ ചടങ്ങിൽ പങ്ക് എടുത്ത് ആഹാരമൊക്കെ കഴിച്ച് ആ ദിവസം എല്ലാം മറന്ന് ആസ്വാദിക്കും. പക്ഷെ ഇതിൽ എല്ലാം വ്യത്യസ്തമായിരിക്കുകയാണ് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ കല്യാണം.
താലിബാൻ ഒരു ഉന്നത നേതാവിന്റെ വിവാഹ ചടങ്ങാണ് വൈറലായിരിക്കുന്നത്. പൊതുവെ സ്ത്രീകളെ ഒരു മേഖലയിലും മുന്നോട്ട് കൊണ്ടുവരാത്ത താലിബാൻ നയം തന്നെയാണ് ഇവർ വിവാഹ വേദിയിലും കാണിച്ചിരിക്കുന്നത്. വധുവിനെ പങ്ക് എടുപ്പിക്കാതെയാണ് വിവാഹം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ വൈറലായപ്പോൾ തന്നെ വീണ്ടും താലിബാനിലെ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
താലിബാനിലെ ഉന്നത നേതാവിന്റെ മകന്റെ നിക്കാഹിനാണ് വധുവിന് പങ്കെടുക്കാൻ വിലക്ക് ഏർപ്പെടുത്തിയത്. പകരം പെൺവീട്ടിലുള്ള പുരുഷന്മാരും ആൺവീട്ടിലെ പുരുഷന്മാരും മാത്രമാണ് ചടങ്ങിൽ പങ്ക് എടുത്തത്. പെണ്ണ് ഇല്ലെങ്കിലും ആഡംബരത്തിന് ഒരു കുറവ് വരുത്തിയിട്ടില്ലായിരുന്നു. അടച്ചിട്ട ഹാളിൽ പാട്ടും ഡാൻസും ആഘോഷവുമായി പുരുഷന്മാർ ഒത്തുകൂടി. പരിപാടിക്ക് ആയിരകണക്കിന് പേർ വേദിയിലെത്തി. അതുപോലെ അതിഥികളെ വരവേൽക്കാൻ സ്വർണം പൂശിയ പൂക്കളും വശങ്ങളിൽ കാണപ്പെട്ടു.
എല്ലാവരും വിലകൂടിയ ഡ്രെസുകൾ തന്നെയായിരിന്നു ധരിച്ചിരുന്നത്. ഡ്രെസിങ് സ്റ്റൈലിൽ വരെ വെറൈറ്റിയായിരുന്നു. അതുപോലെ മറ്റൊരു വ്യത്യസ്ത കാഴ്ചയായിരുന്നു ഒരു വിദേശി ചടങ്ങിൽ പങ്ക് എടുക്കാൻ എത്തിയത്. ഇതൊക്കെ കണ്ട് നല്ലവണ്ണം എക്‌സ്‌പ്ലോർ ചെയ്യാൻ ചടങ്ങിൽ ഒരു വിദേശിയും എത്തിയിരുന്നു. അഫ്ഗാനിലെ വിവാഹത്തെക്കുറിച്ചും വിവാഹ ചടങ്ങുകൾ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചും ലോകത്തിലെ ആളുകൾക്ക് വിപരീത വീക്ഷണമാണുള്ളത്. അതിന്റെ സത്യാവസ്ഥ ലോകത്തിന് തുറന്നുകാട്ടി കൊടുക്കാൻ വേണ്ടിയാണ് ഒരു വിദേശിക്ക് വിവാഹ ചടങ്ങിൽ പ്രവേശനം അനുവദിച്ചത്.
അതേസമയം, അധിനിവേശങ്ങളും അതിക്രമങ്ങളും സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ആദ്യം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും. അവര്‍ ആദ്യം അവളുടെ സ്വാതന്ത്ര്യത്തിന് വേലിക്കെട്ടുകള്‍ തീര്‍ക്കും. ശബ്ദം ഉയര്‍ത്താനാവാത്ത വിധം അടക്കി നിര്‍ത്തും. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വം ഏറ്റെടുത്തതോടെ ദിവസേന ഇത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ നിഷേധം, സഞ്ചാര സ്വാതന്ത്ര്യം വിലക്കുക തുടങ്ങി നിരവധി സ്ത്രീവിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ ഭരണകൂടം പുറപ്പെടുവിക്കുന്നത്.
ഭക്ഷണശാലയില്‍ ഭര്‍ത്താവിനൊപ്പം പോലും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്നതാണ് അവസാനമായി താലിബാന്‍ കൈകൊണ്ട തീരുമാനം. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേര്‍തിരിവ് ബാധകമാണ്. ഭക്ഷണശാലകളില്‍ കുടുംബവുമായെത്തുന്ന പുരുഷന്‍മാര്‍ക്ക് അവരോടൊപ്പം ഇരുന്ന് ഭക്ഷണംകഴിക്കാനുള്ള അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയതായി ഖാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹെറാത്തില്‍ കുടുംബവുമായെത്തിയ യുവതിയെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍നിന്ന് വിലക്കിയതായും ഖാം റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത ദിവസങ്ങളിലാണ് പ്രവേശനമെന്ന് താലിബാന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പാര്‍ക്കുകളില്‍ പ്രവേശനം. മറ്റു ദിവസങ്ങളെല്ലാം പുരുഷന്മാര്‍ക്കു മാത്രമായിരിക്കും. അഫ്ഗാനിസ്താനില്‍ മുഖം മറയ്ക്കുന്ന വേഷം ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്ക് എത്താന്‍ പാടുള്ളു എന്ന ഉത്തരവുമായി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അകുന്‍സാദ ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരവിട്ടിരുന്നു.
1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത് ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ഇപ്രാവശ്യം താലിബാന്‍ ഭരണത്തിലെത്തിയപ്പോള്‍ മൃദുസമീപനമായിരിക്കും ഉണ്ടാവുകയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതിനെ കാറ്റില്‍പ്പറത്തിയാണ് പുതിയ ബുര്‍ഖ നയം. ഉത്തരവ് ലംഘിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനോ രക്ഷിതാവിനോ ജയില്‍ ശിക്ഷ ലഭിക്കുകയും സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ അവയില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്യും. ശരിരം പൂര്‍ണമായും മറച്ചു കൊണ്ടുള്ള നീല ബുര്‍ഖയാണ് ആദ്യ താലിബാന്‍ ഭരണകാലത്തെ സ്ത്രീകളുടെ വേഷം. അഫ്ഗാനിസ്ഥാനിലെ സ്ത്രീവിരുദ്ധതയുടെ രൂപമായി തന്നെ ഈ വേഷം മാറിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിച്ചാണ് സ്ത്രീകള്‍ താലിബാന്‍ ഭരണകാലത്ത് നടക്കുന്നത്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ സ്ത്രീകള്‍ ധരിക്കുന്നത് കുറവാണ്.