ട്രംപ് ഭരണകൂടത്തിന്റെ പുതിയ ടാരിഫ് നടപടികള്‍; വിപണിയില്‍ ഉണ്ടായ മാറ്റത്തില്‍ മസ്‌ക്കിന്റെ സമ്പാദ്യത്തിന് വലിയ നഷ്ടം; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സാമ്പത്തിക ഉപദേശകനായ പീറ്റര്‍ നവോരയെ പരസ്യമായി വിമര്‍ശിച്ച് മസ്‌ക്

Update: 2025-04-06 04:51 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സാമ്പത്തിക ഉപദേശകനായ പീറ്റര്‍ നവോരയെ പരസ്യമായി വിമര്‍ശിച്ച് ടെസ്ലയുടെ സി.ഇ.ഒ.യും ലോകത്തിലെ സമ്പന്നനുമായ എലോണ്‍ മസ്‌ക്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ ടാരിഫ് നടപടികള്‍ മൂലം വിപണിയില്‍ ഉണ്ടായ കുലുക്കം മസ്‌കിന്റെ സമ്പാദ്യത്തിന് വലിയ നഷ്ടം വരുത്തിയ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ വിമര്‍ശനം.

നവാരോയ്ക്ക് ഹാര്‍വാര്‍ഡില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി ഉണ്ടെന്ന് പരാമര്‍ശിച്ച ഒരു പോസ്റ്റിനാന് മസ്‌ക് വിമര്‍ശനാത്മ രീതിയില്‍ മറുപടി നല്‍കിയത്. 'ഹാര്‍വാര്‍ഡില്‍ നിന്ന് ഇക്കണോമിക്സില്‍ പിഎച്ച്ഡി ഒരു മോശം കാര്യമാണ്, നല്ല കാര്യമല്ല. ഫലങ്ങള്‍ എത്തുന്നത് ഈഗോ നിറഞ്ഞ തലച്ചോറില്‍ നിന്നാണ്. നവാരോ ശരിയാണെന്ന് പറഞ്ഞ ഒരാളെ മസ്‌ക് വിമര്‍ശിക്കുകയും ചെയ്തു. നവാരോ 'ഒന്നും സൃഷ്ടിച്ചിട്ടില്ല' എന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ എക്‌സിലൂടെയാണ് മസ്‌കിന്റെ വിമര്‍ശനം.

ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതികള്‍ക്ക് 34% ടാരിഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയും സമാനമായ പ്രതികാര നടപടികള്‍ സ്വീകരിച്ചു. ടെസ്ല ചൈനയില്‍ നിന്ന് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍, ഈ ടാരിഫുകള്‍ കമ്പനിയ്ക്ക് വലിയ സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിച്ചു. മസ്‌കിന്റെ ഈ പരസ്യ വിമര്‍ശനം ട്രംപ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളോട് അവന്റെ അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ സൂചനയാണ്. നവാരോയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ടാരിഫ് നയങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മസ്‌ക് വിശ്വസിക്കുന്നു.

ഈ സംഭവങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഭ്യന്തര വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് വ്യക്തമാക്കുന്നു. മസ്‌കിന്റെ പരസ്യ വിമര്‍ശനം ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുകയും സാമ്പത്തിക നയങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

Tags:    

Similar News