ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ ഇനി സ്ത്രീകളായി കരുതേണ്ടതില്ല; പതിനഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുപ്രധാന വിധിയുമായി യുകെ സുപ്രീം കോടതി: ബ്രിട്ടണിലെ ടോയ്ലെറ്റുകളിലും സ്ത്രീ വാര്‍ഡുകളിലും ഇനി സ്ത്രീയായി മാറിയ പുരുഷന്മാര്‍ക്ക് വിലക്ക്
ലണ്ടന്‍: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തൊഴിലുടമകള്‍ക്കും മറ്റും ഉണ്ടായിരുന്ന നിയമപരമായ അവ്യക്തത നീക്കിക്കൊണ്ട് ബ്രിട്ടീഷ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. സ്ത്രീ എന്ന പദത്തിന്റെ നിര്‍വ്വചനം ജീവശാസ്ത്രപരമായ ലിംഗഭേദത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയീരിക്കുന്നത്. ഒരു ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റ് സ്ത്രീ എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന വ്യക്തിയെ 2010 ലെ ബ്രിട്ടീഷ് ഇക്വാലിറ്റി ആക്റ്റിനു കീഴില്‍ സ്ത്രീയായി പരിഗണിക്കാമോ എന്ന കാര്യമായിരുന്നു ചോദ്യമായി ഉണ്ടായിരുന്നത്. ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇക്വാലിറ്റി ആക്റ്റിനു കീഴില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറുടെ നിയമപരമായ ലിംഗഭേദത്തെ മാറ്റുന്നില്ല എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.
മറിച്ചായിരുന്നു വിധി എങ്കില്‍ അത് സ്ത്രീ എന്ന പദത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമായിരുന്നു എന്നാണ് സ്ത്രീകള്‍ക്കായി വാദിക്കുന്നവര്‍ പറയുന്നത്. മാത്രമല്ല, സ്ത്രീകള്‍ക്ക് മാത്രമായുള്ള ശുചിമുറി, ജയില്‍ എന്നിവയുടെ പ്രസക്തിയും ഇല്ലാതെയാക്കുമായിരുന്നു. ഏതായാലും ഈ വിധി ബ്രിട്ടനിലെ ലക്ഷക്കണക്കിന് തൊഴിലുടമകള്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്. സിംഗിള്‍ സെക്സ് സ്പേസുകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പലയിടത്തും തൊഴിലുടമകള്‍ക്കെതിരെ വിവേചനത്തിന് നിയമ നടപടികളുമായി ജീവനക്കാര്‍ മുന്നോട്ട് പോയിരുന്നു.
ഹോസ്പിറ്റല്‍ വാര്‍ഡുകള്‍, തൊഴിലുടമകള്‍, സിംഗിള്‍ സെക്സ് ക്ലബ്ബുകള്‍ അസ്സോസിയേഷനുകള്‍ എന്നിവയ്ക്ക് ഇനി നിയമപരമായ വെല്ലുവിളികള്‍ നേരിടാതെ വ്യക്തതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി നിലനിന്നിരുന്ന അവ്യക്തതായണ് സുപ്രീം കോടതിയുടെ ഈ വിധിയോടെ നീങ്ങിയതെന്ന് ഒരു നിയമവിദഗ്ധന്‍ പറഞ്ഞു. ഇതോടെ, സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇടങ്ങളില്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ ഒഴിവാക്കാന്‍ കഴിയും.
2010 ലെ ഇക്വാലിറ്റി ആക്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന 'സ്ത്രീ', സെക്സ്' എന്നീ പദങ്ങള്‍ 'ജീവശാസ്ത്രപരമായ സ്ത്രീ', 'ജീവശാസ്ത്രപരമായ സെക്ല്‌സ്' എന്നിങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത് എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ നിയമ പ്രകാരം പബ്ലിക് ബോര്‍ഡുകളില്‍ 50 ശതമാനം സ്ത്രീകള്‍ വേണമെന്നത് നിര്‍ബന്ധമാണ്. ഇതിനായി 'സ്ത്രീ' എന്ന പദത്തിന്റെ വ്യക്തമായ നിര്‍വ്വചനം ആവശ്യപ്പെട്ട് ക്യാമ്പെയിന്‍ ഗ്രൂപ്പ് ഫോര്‍ വിമന്‍ സ്‌കോട്ട്‌ലാന്‍ഡ് (എഫ് ഡബ്ല്യു എസ്) നിരവധി നിയമപോരാട്ടങ്ങള്‍ തന്നെ നടത്തിയിരുന്നു. ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്ത്രീ എന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തിയെ 2010 ലെ ഇക്വാലിറ്റി ആക്റ്റ് പ്രകാരം സ്ത്രീ ആയി പരിഗണിക്കാമോ എന്നതായിരുന്നു പ്രധാന ചോദ്യം.
ഇതിലാണ് ഇപ്പോള്‍ എഫ് ഡബ്ല്യു എസ്സിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. സെക്സ് അഥവാ ലിംഗഭേദത്തെ അതിന്റെ സാധാരണ അര്‍ത്ഥത്തില്‍ എടുക്കുന്നത് ലിംഗപരമായ അവകാശങ്ങളെ ഹനിക്കുമെന്ന് നേരത്തെ എഫ് ഡബ്ല്യു എസ് വ്യക്തമാക്കിയിരുന്നു. അതേസമയം, ജി ആര്‍ സി ലിംഗം മാറി എന്നതിനുള്ള തെളിവായി നിയാം അംഗീകരിക്കുന്നുണ്ട് എന്നായിരുന്നു സ്‌കോട്ടിഷ് സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)