ആലപ്പുഴയില്‍ കോളറാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു; മരിച്ചത് തലവടി സ്വദേശിയായിരുന്ന 62കാരന്‍; തലവടി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കോളറാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു

Update: 2025-05-16 01:54 GMT

ആലപ്പുഴ: കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തലവടി സ്വദേശി പി.ജി.രഘുവാണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

തലവടി പഞ്ചായത്തില്‍ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ശുദ്ധജല സ്രോതസ്സുകളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അതേസമയം മരിച്ച രഘുവിന്റെ പരിശോധനാഫലം ഇന്നലെയും ലഭിക്കാത്തതിനാല്‍ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഘുവിന്റെ രക്തപരിശോധനയില്‍ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗം സ്ഥിരീകരിക്കാന്‍ വിസര്‍ജ്യ പരിശോധനാഫലം കൂടി ലഭിക്കണം.

തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛര്‍ദിയുമായാണ് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ കൂടി ഉള്ളയാളാണ്. തലവടി പഞ്ചായത്തില്‍ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറത്തിറക്കി. ശആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ചു തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെക്ടര്‍ സര്‍വേ ആരംഭിച്ചു. മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനവും സജീവമാക്കി.

Tags:    

Similar News