സ്‌കാന്‍ സമയത്ത് റിബണുകള്‍ പ്രശ്നം സൃഷ്ടിച്ചാല്‍ ബാഗ് നേരിട്ട് തുറന്ന് പരിശോധിക്കേണ്ടി വരും; വിമാന യാത്ര ചെയ്യുന്നവര്‍ സ്യൂട്ട് കേസിലും ബാഗിലും റിബണ്‍ കെട്ടുമ്പോള്‍ സൂക്ഷിക്കണം!

Update: 2025-05-21 11:09 GMT

രു വിമാനയാത്ര നടത്തുമ്പോള്‍ നമ്മുടെ സ്യൂട്ട്കേസും ബാഗും എല്ലാം എടുക്കുന്നതിനായി എത്രനേരമാണ് വിമാനത്താവളത്തിലെ ലഗേജുകള്‍ എത്തുന്ന കണ്‍വെയര്‍ ബെല്‍റ്റിന് മുന്നില്‍ കാത്ത് നില്‍ക്കുന്നത്. നിങ്ങളുടെതുമായി സാദൃശ്യമുള്ള നിരവധി ബാഗുകളായിരിക്കും ഇതിലൂടെ കടന്നു വരുന്നത്. പലപ്പോഴും കറുത്ത സ്യൂട്ട്കേസുള്ളവരാണ് ഇക്കൂട്ടത്തില്‍ പെട്ട് പോകുന്നത്. കാരണം നമ്മളില്‍ വലിയൊരു ഭാഗം പേരും ഉപയോഗിക്കുന്നത് കറുത്ത സ്യൂട്ട്്കേസുകളാണ് എന്നതാണ്.

ഈ ആശയക്കുഴപ്പം ഒഴിവാക്കാനായി പലരും ചെയ്യാറുള്ളത് സ്യൂട്ട് കേസിന്റ ഹാന്‍ഡിലില്‍ ഒരു റിബണ്‍ കെട്ടുന്നതാണ്. എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇത് ഏറെ സഹായകരമാകും. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരം റിബണ്‍ കെട്ടുന്നത് നിങ്ങള്‍ ഒരു പക്ഷെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് പോലും തടസമാകും എന്നാണ്. ഇതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് രസകരമായ പല കാര്യങ്ങളും മനസിലാക്കാന്‍ കഴിയുന്നത്. ഇത്തരം റിബണുകള്‍ ബാഗുകള്‍ സ്‌ക്കാന്‍ ചെയ്യുന്ന വേളയില്‍ തടസമായി മാറും എന്നതാണ് പ്രധാന പ്രശ്നം.

ബാഗുകള്‍ സ്‌ക്കാന്‍ ചെയ്യുന്ന സമയത്ത് റിബണുകള്‍ പ്രശ്നം സൃഷ്ടിച്ചാല്‍ പിന്നീട് ഇത് നേരിട്ട് തുറന്ന് പരിശോധിക്കേണ്ടി വരും. ഇത് വളരെ കൂടുതല്‍ സമയം എടുക്കുകയും നിങ്ങളുടെ യാത്ര തന്നെ അവതാളത്തിലാക്കുകയും ചെയ്യും. മറ്റ് ചിലരാകട്ടെ ബാഗുകള്‍ തിരിച്ചറിയുന്നതിനായി അവയില്‍ സ്വന്തം പേരും മറ്റും എഴുതിയ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതാണ്. ഇതും കര്‍ശനമായി ഒഴിവാക്കണം എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. കാരണം ഇത്തരം സ്റ്റിക്കറുകളും സ്‌ക്കാനിംഗിന് തടസമായി മാറും എന്നതാണ്. പിന്നെ എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കുക എന്ന് ചോദിക്കുന്നവരോട് അതിനുള്ള എളുപ്പമാര്‍ഗ്ഗവും ചിലര്‍ നിര്‍ദ്ദേശിക്കുന്നു.

കാഴ്ചയില്‍ വ്യക്തമായും വേറിട്ടു നില്‍ക്കുന്ന സ്യൂട്ട്കേസുകളും ബാഗുകളും വാങ്ങുക എന്നിട്ട് ആശയക്കുഴപ്പം ഒഴിവാക്കുക. ജൂലൈയും എവേയും പോലുള്ള നിരവധി ബ്രാന്‍ഡുകള്‍ ഇപ്പോള്‍ വളരെ ട്രെന്‍ഡിയായ ഉള്ള കടും നിറമുള്ള സ്യൂട്ട്കേസുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരും എന്നതാണ് പ്രധാന തടസം. ഇതിനൊക്കെയുള്ള മറ്റൊരു പരിഹാരം ലഗേജ് സ്ട്രാപ്പുകള്‍ വാങ്ങുക എന്നതാണ്. ഇത് അധിക സുരക്ഷയും ഉറപ്പ് നല്‍കുന്നു. ചിലര്‍ അവരുടെ ബാഗുകളിലേക്ക് ഇപ്പോള്‍ ജി.പി.എസ് ട്രാക്കറുകള്‍ ചേര്‍ക്കുന്നുണ്ട്.

നിങ്ങളുടെ സ്യൂട്ട്കേസ് പരിശോധിക്കുന്നതിന് മുമ്പ് അതിന്റെ ഒരു ഫോട്ടോ എടുക്കുക എന്നതാണ് മറ്റൊരു ഉപയോഗപ്രദമായ ടിപ്പ്. ലഗേജ് നഷ്ടമായാല്‍ അത് വീണ്ടെടുക്കാന്‍ സഹായിക്കുന്നതിന് ജീവനക്കാര്‍ക്ക് കാണിക്കാന്‍ ഇത് ഏറെ പ്രയോജനപ്പെടും.

Similar News