ദേശീയപാതയിലൂടെ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ചു കയറിയ ആ കാർ; പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ കുത്തി മറിഞ്ഞതും തീആളിക്കത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; സൺറൂഫ് ഭാഗത്തെ പരിശോധനയിൽ പോലീസിന് ആശ്വാസം; ഇത് അത്ഭുതം തന്നെയെന്ന് കണ്ടുനിന്നവർ!
ന്യൂയോർക്ക്: ദേശീയപാതയിലൂടെ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ചു കയറിയ കാർ അപകടത്തിൽപ്പെട്ടു. പിന്നാലെ നടന്നത് നാടകീയ രംഗങ്ങൾ. ഹൈവെയിലൂടെ പാഞ്ഞെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിൽ കുത്തി മറിഞ്ഞ് വാഹനം തീപിടിക്കുകയായിരുന്നു. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം നടന്നത്.
ദേശീയ പാതയിൽ തീ പിടിച്ച് മലക്കം മറിഞ്ഞ് അപകടത്തിൽപ്പെട്ട കാറിൽ നിന്നും 68കാരിക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂയോക്കിലെ കിംഗ്സ് ദേശീയപാതയിലുണ്ടായ അപകടത്തിൽ തീ പിടിച്ച കാറിനുള്ളിൽ കുടുങ്ങിയ 68കാരിയെ അതീവ സാഹസികമായാണ് ചെസ്റ്റർ പോലീസ് സംഘം രക്ഷിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് 68കാരിയെ പോലീസ് കാറിൽ നിന്ന് പുറത്തെടുത്തത്.
ഇവരെ കാറിൽ നിന്ന് പുറത്ത് എത്തിച്ചതിന് പിന്നാലെ തന്നെ കാർ പൂർണമായി കത്തിയമർന്നു. ഞായറാഴ്ച നടന്ന അതിസാഹസിക രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്നാപ്സ് വ്യൂ പാർക്കിന് സമീപത്തായാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് 68കാരിയുടെ കാർ അപകടത്തിൽപ്പെട്ടത്. പിന്നാലെ തന്നെ മലക്കം മറിഞ്ഞ കാറിൽ തീ പടരുകയായിരുന്നു.
പൊലീസ് എത്തുമ്പോഴാണ് കാറിൽ വാഹനമോടിച്ചിരുന്നയാൾ കുടുങ്ങിയിട്ടുള്ളതായി വ്യക്തമായത്. ഇതിന് പിന്നാലെ സൺറൂഫിന്റെ ഭാഗത്തെ ചില്ലുകൾ തീ പടരുന്നത് കണക്കിലെടുക്കാതെ തകർത്താണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്.