ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയായി ലണ്ടനിലെ ഇമ്പീരിയില്‍ കോളേജ്; ഓക്‌സ്‌ഫോര്‍ഡ് നാലാമതും കേംബ്രിഡ്ജ് ആറാമതുമായി; ഏറ്റവും മികച്ചത് അമേരിക്കയിലെ മസാച്യുസെറ്റ്‌സ്; എല്‍എസിഇയും റാങ്കിങ്ങില്‍ പിന്നോട്ട്

Update: 2025-06-20 02:37 GMT

റെ പാരമ്പര്യം അവകാശപ്പെടുന്ന ഓക്സ്‌ഫോര്‍ഡിനെയും കേംബ്രിഡ്ജിനെയും പിന്തള്ളി യു കെയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി എന്ന സ്ഥാനം ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ഉറപ്പിച്ചു. ആഗോള റാങ്കിംഗില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാന് ഇംപീരിയല്‍ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത്. ക്വാക്കുറെല്ലി സിമണ്ട്‌സ് (ക്യു എസ്) യൂണിവേഴ്സിറ്റി റാങ്കിംഗില്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ആഗോള റാങ്കിംഗില്‍ രണ്ടാമത് എത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുത്തത് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെയാണ്. കഴിഞ്ഞ വര്‍ഷവും ഇവര്‍ തന്നെയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ഒരുകാലത്ത് വിദ്യാഭ്യാസത്തിന്റെ അവസാന വാക്കുകളായിരുന്ന ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ താഴോട്ട് പോവുകയായിരുന്നു. ലോകത്തിലെ മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍, അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാല ആറാം സ്ഥാനത്തേക്ക് വീണു.

ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നാല് ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇടംപിടിച്ചു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് എത്തി. അതേസമയം, യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്‌ഗോ, യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റര്‍, യൂണിവെഴ്സിറ്റി ഓഫ് വാര്‍വിക്ക്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ്(എല്‍ സി ഇ) എന്നിവ ഉള്‍പ്പടെ 54 യു കെ സര്‍വ്വകലാശാലകള്‍ ഇന്നലെ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ നിന്നും പുറത്തായിട്ടുണ്ട്.

2026 ലേക്കുള്ള ഈ പട്ടികയില്‍ 11 യു കെ യൂണിവേഴ്സിറ്റികള്‍ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 24 സര്‍വ്വകലാശാലകള്‍ നില മെച്ചപ്പെടുത്തി. യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡും, യൂണിവേഴ്സിറ്റി ഓഫ് നോട്ടിംഗ്ഹാമും ലോകത്തെ 100 മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ തിരികെയെത്തി. ഇവ യഥാക്രമം 92 ഉം 97 ഉം സ്ഥാനങ്ങളിലാണ് ഉള്ളത്.

Tags:    

Similar News