ജനങ്ങള്‍ റോബോട്ട് സെക്സിനായി കാത്തിരിക്കുന്നു! 2025 ആകുമ്പോഴേക്കും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന പഴയൊരു വാദം വീണ്ടും വൈറല്‍; ചര്‍ച്ചകള്‍ ഇങ്ങനെ

Update: 2025-07-01 07:03 GMT

2025 ആകുമ്പോഴേക്കും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന പഴയൊരു വാദം വീണ്ടും വൈറല്‍ ആകുന്നു. 2016 ല്‍ ദി സണ്‍ മാസികയില്‍ ഇതേ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ 2025 ആകുമ്പോഴേക്കും റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധങ്ങള്‍ വ്യാപകമാകുമെന്ന് ശാസ്ത്രജ്ഞനായ ഡോ. ഇയാന്‍ പിയേഴ്സണ്‍ പ്രവചിച്ചിരുന്നു. ഒപ്പം 2050 ആകുമ്പോഴേക്കും മനുഷ്യ ലൈംഗിക ബന്ധത്തേക്കാള്‍ കൂടുതല്‍ റോബോട്ടുകളുമായുള്ള രതി സാധാരണമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പലര്‍ക്കും തുടക്കത്തില്‍ സംശയങ്ങള്‍ ഉണ്ടാകും.

പക്ഷേ ക്രമേണ അവര്‍ ഇതുമായി പൊരുത്തപ്പെടുമ്പോള്‍ അതായത് എ.ഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അവര്‍ക്ക് ഇക്കാര്യത്തിലുള്ള മടി ഇല്ലാതാകുമെന്നും 2015 ല്‍ പിയേഴ്സണ്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എക്സ് എന്ന പേരില്‍ അറിയപ്പെടുന്ന നേരത്തേ ട്വിറ്റര്‍ ആയിരുന്ന സമൂഹമാധ്യമത്തിലൂടെ ഈ ലേഖനം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്്. ഇതാദ്യമായി പോസ്റ്റ് ചെയ്തിട്ട് ഒമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഇത് സംബന്ധിച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇക്കാര്യത്തില്‍ ഈ വര്‍ഷം ശരിക്കും എന്താണ് സംഭവിക്കുന്നത് എന്നും പലരും വ്യക്തമാക്കുന്നു.

2025 ട്വീറ്റ് ദിനത്തില്‍ സന്തോഷവതികളായ സ്ത്രീകള്‍ റോബോട്ടുകളേക്കാള്‍ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും എന്നാണ് ഒരാള്‍ പറയുന്നത്. ജനങ്ങള്‍ റോബോട്ട് സെക്സിനായി കാത്തിരിക്കുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്. തങ്ങള്‍ എന്തിനും തയ്യാറാണെന്നാണ് പലരും പറയുന്നത്. ഒരു ഉപഭോക്താവ് നിരീക്ഷിക്കുന്നത് സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും എന്ന പ്രഖ്യാപനം പുറത്തു വന്നിട്ട് ഒമ്പത് വര്‍ഷം തികയുമ്പോഴും അത് സംഭവിക്കുന്നില്ല എന്നാണ്. ഈ വര്‍ഷത്തിലെ ആറ് മാസം പിന്നിട്ട് കഴിഞ്ഞു എന്നിട്ടും റോബോട്ടിനെ കണ്ടില്ലല്ലോ എന്നാണ് ചിലരുടെ കമന്റ്.

ഇതിലെ ഏറ്റവും രസകരമായ കാര്യമെന്ന് ഒരാള്‍ പറയുന്നത് പുരുഷന്‍മാര്‍ ഇപ്പോള്‍ തന്നെ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണ്. ഇതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് നിര്‍മ്മിത ബുദ്ധിയിലൂടെ അവര്‍ ചാറ്റ് ജി.പി.ടിയുമായി സെക്സില്‍ ഏര്‍പ്പെടുന്ന കാര്യമാണ്. ലൈംഗിക റോബോട്ടുകള്‍ ഇതുവരെ ഡേറ്റിംഗ് ലോകം ഏറ്റെടുത്തിട്ടില്ലായിരിക്കാം. പക്ഷേ അത് പലരും മനുഷ്യര്‍ അല്ലാത്തവരില്‍ സ്നേഹം കണ്ടെത്തുന്നത് തടഞ്ഞിട്ടില്ല എന്നും പലരും അഭിപ്രായപ്പെടുന്നു. അടുത്തിടെ, ഒരു മോഡല്‍ തന്റെ ഹോളോഗ്രാം പതിപ്പിന് ലോകത്തെവിടെയുമുള്ള ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്ന പുതിയ തരം സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. മറ്റൊരാള്‍ ഒരു എ.ഐ സെക്‌സ് റോബോട്ടിനെ വിവാഹം കഴിച്ച് അതിനെ റോക്ക് എന്ന് വിളിക്കുന്നു.

മറ്റൊരു സ്ത്രീ ലൂക്കാസ് എന്ന എ.ഐ കമ്പ്യൂട്ടര്‍ പ്രോഗ്രാമുമായി താന്‍ ഗാഡമായി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്ത് വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം നാലിലൊന്ന് ആളുകള്‍ക്കും അവരുടെ പങ്കാളി ഒരു റോബോട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ വിരോധമില്ലെന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യക്തികള്‍ തമ്മിലുള്ള അടുപ്പത്തെയും ലൈംഗികാരോഗ്യത്തെയും എങ്ങനെ പുനര്‍നിര്‍വചിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സിപ് ഹെല്‍ത്തിലെ ഗവേഷകര്‍ ആയിരം പേരെ പങ്കെടുപ്പിച്ച് കൊണ്ട് സര്‍വ്വേ നടത്തിയിരുന്നു. ഇവരുടെ ശരാശരി പ്രായം 40 ആയിരുന്നു.

പ്രതികരിച്ചവരില്‍ നാലില്‍ ഒരാള്‍ തങ്ങളുടെ പങ്കാളി ലൈംഗിക റോബോട്ടുമായി അടുപ്പത്തിലാകുന്നത് കുഴപ്പമില്ല എന്ന അഭിപ്രായ പ്രകടനമായിരുന്നു നടത്തിയത്. എന്നാല്‍ അഞ്ചില്‍ രണ്ട് പേര്‍ ഇതിനോട് ശക്തമായി വിയോജിക്കുകയായിരുന്നു.

Tags:    

Similar News