മേഘ വിസ്‌ഫോടനത്തില്‍ മിന്നല്‍ പ്രളയം; ഗ്വാഡലൂപ്പ് നദിയിലെ ജലം ക്രമാതീതമായി ഉയര്‍ന്നു; 30 അടിയോളം ഉയര്‍ന്ന ജലം പാഞ്ഞെത്തിയത് കുട്ടികളുടെ വേനല്‍ കാല ക്യാമ്പില്‍; കാറുകളും ടെന്റുകളും എല്ലാം ഒഴുകി പോയി; 13 മരണം സ്ഥിരീകരിച്ചു; ദുരന്തത്തിന് ഇരയായവര്‍ ഏറെയും പെണ്‍കുട്ടികള്‍; മരണം ഉയരാന്‍ സാധ്യത; ടെക്‌സാസില്‍ അപ്രതീക്ഷിത ദുരന്തം

Update: 2025-07-05 01:11 GMT

ടെക്‌സാസ്: മിന്നല്‍ പ്രളയത്തില്‍ ടെക്‌സാസില്‍ 13 മരണം. ഗ്വാഡലൂപ്പ് നദിയിലാണ് ജലനിരപ്പുയര്‍ന്നത്. 23 പേരെ പ്രളയത്തില്‍ കാണാതായി. അപ്രതീക്ഷിതമായി 30 അടിയോളം ജലനിരപ്പ് ഉയരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീര്‍ത്തും അപ്രതീക്ഷിത ദുരന്തമാണ് ഉണ്ടായത്.

പ്രളയത്തില്‍ കാറുകളും മറ്റും ഒഴുകി പോവുകയും ചെയ്തു. പെണ്‍കുട്ടികളുടെ സമ്മര്‍ ക്യാമ്പ് ഇവിടെ നടക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ദുരന്തം മുണ്ടായത്. അതുകൊണ്ട് തന്നെ അപകടത്തില്‍ പെട്ടവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ എത്തിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനാണ് ശ്രമം.

വെള്ളിയാഴ്ച ടെക്‌സാസിലെ ഗ്വാഡലൂപ്പ് നദിയില്‍ വെള്ളപ്പൊക്കമുണ്ടായത്. പെണ്‍കുട്ടികള്‍ മാത്രമുള്ള ക്യാമ്പിലെ ഒറ്റപ്പെട്ടുപോയ അംഗങ്ങള്‍ ഇതോടെ ഒറ്റപ്പെടുകയായിരുന്നു. 1987-ല്‍ ഉണ്ടായ സമാനമായ ഒരു വെള്ളപ്പൊക്കം സമാനമായ ക്യാമ്പില്‍ പങ്കെടുത്ത 10 പേരുടെ ജീവനെടുത്തിരുന്നു. അപ്രതീക്ഷിതമായ ഇടിമിന്നലില്‍ ഒരു തണുത്ത കാലാവസ്ഥ ശക്തിപ്പെട്ട് അതി തീവ്ര മഴ പെയ്യുകയായിരുന്നു 1987ല്‍. സമാന സാഹചര്യമാണ് ഇപ്പോഴും. 

ഇത്തവണ നദിയിലെ വെള്ളപ്പൊക്കം സെന്‍ട്രല്‍ ടെക്‌സസിലെ ഒരു വേനല്‍ക്കാല ക്യാമ്പിലും വീടുകളിലും ആഞ്ഞടിച്ചു. ടെക്‌സസിലെ ഹണ്ടിലെ ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ക്യാമ്പ് മിസ്റ്റിക്കില്‍ നിന്ന് രാത്രിയിലെ മഹാപ്രളയത്തെത്തുടര്‍ന്ന് കുറഞ്ഞത് 20 പെണ്‍കുട്ടികളെയെങ്കിലും കാണാതായി. മേഘ വിസ്‌ഫോടനമാണ് അതിതീവ്ര മഴയുണ്ടാക്കിയതെന്നാണ് നിഗമനം.

Tags:    

Similar News