ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം; ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തതും പൈലറ്റിന് ചങ്കിടിപ്പ്; നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; പരിശോധനയിൽ പേടിപ്പിച്ച് ഭീമൻ; വലിയൊരു ദുരന്തത്തിൽ നിന്ന് ജസ്റ്റ് എസ്കേപ്പായ കഥ ഇങ്ങനെ!
ഓർലാൻഡോ: വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിമാനം. യുഎസിലാണ് എയർപോർട്ട് അധികൃതർ കണ്ടു നിൽക്കേ അപകടം ഉണ്ടായത്. പതിവ് പോലെ ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം. ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തപ്പോൾ ആണ് പൈലറ്റിന് അപകടം മണത്തത്. നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. ഇതോടെ യാത്രക്കാർ അടക്കം ഭയന്ന് നിലവിളിക്കുകയായിരുന്നു. ജെറ്റ് ബ്ലൂ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.
ടേക്ക് ഓഫിനായി റൺവേയിൽ എത്തിയ വിമാനം തെന്നിമാറുകയായിരുന്നു. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം സമീപത്തെ പുൽമൈതാനത്തിലേക്ക് തെന്നിമാറുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ജെറ്റ്ബ്ലൂ എയർലൈന്റെ 488 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓർലാൻഡോയിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തിന്റെ മുൻഭാഗം തറയിലേക്ക് പതിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മറ്റൊരു സംഭവത്തിൽ സ്പെയിനിലെ പാൽമ ദേ മാല്ലോക വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ അഗ്നിബാധ. പിന്നാലെ യാത്രക്കാരെ വലതു ചിറകിലൂടെ അടക്കം പുറത്തിറക്കി. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ. 18 പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്. പുലർച്ചെ 12.35ടെയായിരുന്നു സംഭവം. ഇടത് ചിറകിൽ തീ ശ്രദ്ധയിൽ പെട്ടതോടെ വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു.