റഷ്യയുടെ പ്രോഗ്രസ് 92 ബഹിരാകാശ കാര്‍ഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍; ഭക്ഷണവും ഇന്ധനവുമടക്കം മൂന്ന് ടണ്‍ വസ്തുക്കളത്തെിച്ചു; ബഹിരാകാശ നിലയത്തില്‍ നിന്ന് പുറന്തള്ളൂന്ന മാലിന്യങ്ങളുമായി മടങ്ങും

Update: 2025-07-06 12:24 GMT

അല്‍മാറ്റി: ഭക്ഷണം അടക്കം മൂന്ന് ടണ്‍ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാര്‍ഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ എത്തി. നിലയത്തില്‍ കഴിയുന്ന എക്‌സ്പീഡിഷന്‍ 73, ആക്‌സിയം 4 ദൗത്യസംഘങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും ഇന്ധനവും പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കളുമായാണ് പേടകം എത്തിയത്. പ്രോഗ്രസ് 92 പേടകമാണ് ഇന്ന് പുലര്‍ച്ചെ ഐഎസ്എസില്‍ എത്തിയത്. ആറ് മാസത്തിനു ശേഷമായിരിക്കും പേടകം ഭൂമിയിലേക്ക് മടങ്ങുക.

ബഹിരാകാശ നിലയത്തില്‍ നിന്ന് പുറന്തള്ളൂന്ന മാലിന്യങ്ങളുമായി ആയിരിക്കും പ്രോഗ്രസ് 92 പേടകം ഭൂമിയിലേക്ക് തിരിക്കുക.അതുവരെ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്ത് തുടരും. റഷ്യയുടെ ആളില്ലാ ബഹിരാകാശ കാര്‍ഗോ പേടകമാണ് പ്രോഗ്രസ് 92. വ്യാഴാഴ്ച കസാഖിസ്താനില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. പ്രോഗ്രസ് 92 പേടകം ബഹിരാകാശ നിയത്തിലേക്ക് എത്തുന്ന ദൃശ്യം നാസ പുറത്തുവിട്ടിരുന്നു.

5,000 പൗണ്ടിലധികം ഇന്ധനം, വെള്ളം, ഓക്‌സിജന്‍, ക്രൂ സപ്ലൈകള്‍ എന്നിവയുമായയാണ് റഷ്യന്‍ കാര്‍ഗോ പേടം ബഹിരാകാശത്ത് എത്തിയത്. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങും നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങുന്നത് രണ്ട് വ്യത്യസ്ത ദൗത്യസംഘങ്ങളാണ്. ആകെ 11 പേരാണ് ഉള്ളത്. എക്‌സ്‌പെഡിഷന്‍ 73 ദൗത്യത്തിലെ ഏഴ് പേരും ആക്‌സിയം 4 ദൗത്യത്തിലെ ശുഭാശു ശുക്ല ഉള്‍പ്പെടെയുള്ള നാല് പേരുമാണ് അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ തുടുന്നത്.

Similar News