പാക്കിസ്ഥാന്‍ ലവ് ജിഹാദ് ഗാംഗ് പീഡിപ്പിച്ചത് 1400 ബ്രിട്ടീഷ് പെണ്‍കുട്ടികളെ; അഭയം തേടി എത്തിയവരെ പോലീസുകാരും പീഡിപ്പിച്ചു; മുസ്ലിം വിരോധമെന്ന പേരുദോഷം മാറ്റാന്‍ ആരും അനങ്ങിയില്ല: രണ്ടുപേരെ നാട് കടത്തുമ്പോള്‍ ബ്രിട്ടനില്‍ വീണ്ടും ചര്‍ച്ച റോത്തരാം ഗാംഗ് തന്നെ

Update: 2025-07-30 06:05 GMT

ലണ്ടന്‍: ബ്രിട്ടനില്‍ പാക്കിസ്ഥാന്‍ ലവ് ജിഹാദ് ഗാംഗ് 1400 ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നു. ഇവരില്‍ നിന്ന് അഭയം തേടിയെത്തിയവരെ പോലീസുകാരും പീഡിപ്പിച്ചു എന്നാണ് അമ്പരപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ റോത്തരാം ഗാംഗ് ആണ് ഈ ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ നാടുകടത്തിയിട്ടുണ്ട്. റോതര്‍ഹാമില്‍ കുട്ടികളായിരിക്കെ ഗുണ്ടാസംഘങ്ങള്‍ ചൂഷണം ചെയ്ത അഞ്ച് സ്ത്രീകള്‍ പറയുന്നത്, ആ സമയത്ത് പട്ടണത്തിലെ പോലീസ് ഉദ്യോഗസ്ഥരും തങ്ങളെ പീഡിപ്പിച്ചിരുന്നു എന്നാണ്.

12 വയസ്സുള്ളപ്പോള്‍ മുതല്‍ സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പോലീസ് കാറില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ഇവരില്‍ ഒരാള്‍ പറയുന്നത്. തങ്ങളെ അനുസരിച്ചില്ലെങ്കില്‍ അവളെ അധോലോക സംഘത്തിന് തിരികെ കൈമാറുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് അവര്‍ പ്രമുഖ മാധ്യമമായ ബി.ബി.സിയോട് വെളിപ്പെടുത്തി. ഈ സ്ത്രീകളില്‍ നിന്നുള്ള രേഖാമൂലമുള്ള വിവരണങ്ങളും, ഗ്രൂമിംഗ് ഗ്യാങ്ങുകളുടെ ഇരകളായ മറ്റ് 25 പേരുടെ മൊഴികളും കണ്ടതായി ബി.ബി.സി വ്യക്തമാക്കി. അവരില്‍ ചിലര്‍ അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു എന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നുമാണ് പറയുന്നത്.

1997 നും 2013 നും ഇടയില്‍ റോതര്‍ഹാമില്‍ കുറഞ്ഞത് 1,400 കുട്ടികളെ പുരുഷന്മാര്‍ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രൊഫസര്‍ അലക്‌സിസ് ജെയെ എന്ന വിദഗ്ധന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014 ലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അദ്ദേഹം പറയുന്നത് തങ്ങള്‍ വായിച്ചതും കേട്ടതുമായ തെളിവുകളില്‍ നിന്ന്, ഇരകളില്‍ ഭൂരിഭാഗവും തങ്ങളെ പീഡിപ്പിച്ചവര്‍ പാക്കിസ്ഥാന്‍കാരാണെന്ന് തിരിച്ചറിഞ്ഞു എന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പങ്കിനെ കുറിച്ച് ഇപ്പോള്‍ പ്രത്യേത അന്വേഷണം നടക്കുകയാണ്. എന്നാല്‍ പ്രൊഫ ജയ് പറയുന്നത് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല എന്നാണ്. നിലവില്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥന്‍മാര്‍ ആയിരുന്നു കുറ്റവാളികള്‍ എന്നതാണ് പ്രധാന തടസം അത് കൊണ്ട് അന്വേഷണ ചുമതല മറ്റൊരു സേനയെയോ സ്വതന്ത്ര സ്ഥാപനത്തെയോ ഏല്‍പ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യം അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരില്‍ ചിലരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ഇരകള്‍ക്കൊപ്പമാണ് എന്നാണ് അവരും പറയുന്നത്. സംഭവത്തില്‍ മുപ്പതോളം പേരുടെ മൊഴികള്‍ ബി.ബി.സിക്ക് ലഭിച്ചിരുന്നു. ഇരകളില്‍ ചിലര്‍ക്ക് 11 വയസ് പോലും പ്രായമില്ലായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ത്നനെ കാറില്‍ കയറ്റിക്കൊണ്ട് പോയി നിരന്തരമായി രതിവൈകൃതങ്ങള്‍ ചെയ്യിക്കുമായിരുന്നു എന്നാണ് ഒരു സ്ത്രീ വെളിപ്പെടുത്തിയത്. അതേ സമയം സംഭവത്തില്‍ ഇരകളായ ചില സ്ത്രീകള്‍ പിന്നീട് മൊഴി നല്‍കാന്‍ വിസമ്മതിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ രണ്ട് പേരം നാടു കടത്തിയിട്ടുണ്ട്. മുസ്ലീംവിരുദ്ധര്‍ എന്ന പേരുദോഷം ഉണ്ടാകും എന്ന് ഭയന്നാണ് അധികാര സ്ഥാനങ്ങളില്‍ ഇരുന്ന പലരും ഇക്കാര്യത്തില്‍ ഇടപെടാത്തത് എന്നും സൂചനയുണ്ട്.

Tags:    

Similar News