ജാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചു; കന്യാസ്ത്രീകള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തത് മനുഷ്യക്കടത്ത് വകുപ്പുകള്‍ ചുമത്തി; കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി
കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി
തൃശൂര്‍: ഛത്തിസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് ആരോപണത്തില്‍ പെട്ട് അറസ്റ്റിലായത് കേരളത്തില്‍ വിവാദമാകുകയാണ്. ഇതൊരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. ഇതിനിടെയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മനുഷ്യക്കടത്തു കേസും ചര്‍ച്ചകളില്‍ നിറഞ്ഞത്. മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാര്‍ഖണ്ഡ് നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചതാണ് കേസിന് ആധാരം.
ഐപിസി 370 ഉള്‍പ്പെടെ മനുഷ്യക്കടത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനെയാണ് പെണ്‍കുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.വിചാരണ വേളയില്‍ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കില്‍ നിര്‍ബന്ധിത തൊഴില്‍ എന്നിവയ്ക്ക് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല.
തൃശ്ശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. വിചാരണ നടത്തിക്കൊണ്ടിരിക്കെ നിര്‍ണായക തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു പറഞ്ഞ് സെഷന്‍സ് ജഡ്ജി കെ. കാമനീസ് ആണ് ഇരുവരേയും കുറ്റവിമുക്തരാക്കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) 370ാം വകുപ്പ് ഉള്‍പ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ നിലനില്‍ക്കാനാവാത്തതായയാണ് കോടതികണ്ടെത്തിയത്.
കന്യാസ്ത്രീകള്‍ക്കെതിരെ കജഇയുടെ 370(1), 370(2), 370(5) എന്നീ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകളും, കൂട്ടായ ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തികളെ സംബന്ധിക്കുന്ന 34-ാം വകുപ്പും ചുമത്തിയിരുന്നു. കൂടാതെ, ബാലനീതിനിയമത്തിലെ 26-ാം വകുപ്പും പരിഗണനയിലെടുത്തിരുന്നു. എന്നാല്‍, പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെയും അവരുടെ സ്വന്തം ഇച്ഛപ്രകാരം കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
''കുട്ടികളെ ബന്ധനത്തിലാക്കിയെന്നോ, അപകടകരമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നോ, വഞ്ചിച്ചെന്നോ തെളിവൊന്നും ഇല്ല,'' എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. സാക്ഷികളില്‍ ആരും പോലും പീഡനമോ, തട്ടിക്കൊണ്ടുപോകലോ, വഞ്ചനയോ നടന്നതായി മൊഴി നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിമത്തത്തിന് സമാനമായ സാഹചര്യം ഉണ്ടെന്ന് തെളിയിക്കുന്ന കാര്യവും ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി.
പ്രാഥമികമായി പോലും കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ കജഇയിലെ യാതൊരു വകുപ്പിലും കുറ്റം തെളിയാനാകാത്തതായി കോടതി വിധിച്ചു. ഇതോടെ പ്രതികളായ കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കി. അവരുടെ ജാമ്യബോണ്ടുകളും റദ്ദാക്കി, അവരെ സ്വതന്ത്രരാക്കി വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.