അങ്കാറ എയര്‍ലൈന്‍സിന്റെ ആന്‍-24 എന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ റഷ്യയിലെ അമുര്‍ മേഖലയില്‍ തകര്‍ന്നു വീണു; വിമാനത്തില്‍ ഉണ്ടായിരുന്നത് അമ്പതോളം പേര്‍; മോശം കാലാവസ്ഥയും കാഴ്ചക്കുറവും അപകമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്; തീ ഗോളമായി വിമാനം വീണത് മലനിരകളില്‍; റഷ്യയെ നടുക്കി ദുരന്തം

Update: 2025-07-24 07:21 GMT

മോസ്‌കോ: അങ്കാറ എയര്‍ലൈന്‍സിന്റെ ആന്‍-24 എന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ റഷ്യയിലെ അമുര്‍ മേഖലയില്‍ തകര്‍ന്ന് വീണു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 43 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ അടക്കം അമ്പതു പേര്‍ വിമാനത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ന്ന് തീപിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അമുര്‍ മേഖലയിലെ ടിന്‍ഡ വിമാനത്താവളത്തില്‍ നിന്ന് നിരവധി കിലോമീറ്റര്‍ അകലെ അങ്കാര എയര്‍ലൈന്‍സിന്റെ ആന്‍-24 ട്വിന്‍-ടര്‍ബോപ്രോപ്പ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. പ്രദേശത്ത് മോശം കാലാവസ്ഥണ്ടായിരുന്നു. കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. മലനിര പ്രദേശങ്ങളില്‍ റഷ്യ ഉടന്‍ തിരച്ചില്‍ തുടങ്ങി. ഇതിനിടെയാണ് വിമാനം തീ ഗോളമായി തകര്‍ന്നു വീണുവെന്ന് തിരിച്ചറിയുന്നത്.

Tags:    

Similar News