ഭാര്യയെ കാണാതായിട്ട് രണ്ടു മാസം; സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയെ തേടി കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് ഒടുവില്‍ ജീവനൊടുക്കി: പിന്നാലെ കണ്ണൂരില്‍ നിന്നും ഭാര്യയെ കണ്ടെത്തി പോലിസ്

ഭാര്യയെ രണ്ടു മാസമായി കാണാനില്ല, വിഡിയോ പോസ്റ്റു ചെയ്തു ഭർത്താവ് ജീവനൊടുക്കി

Update: 2025-08-13 02:56 GMT

ഭാര്യയെ കാണാതായിട്ട് രണ്ടു മാസം; സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയെ തേടി കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് ഒടുവില്‍ ജീവനൊടുക്കി: പിന്നാലെ കണ്ണൂരില്‍ നിന്നും ഭാര്യയെ കണ്ടെത്തി പോലിസ്കായംകുളം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാടുവിട്ടു പോയ ഭാര്യയെകുറിച്ച് രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ മനോവിഷണത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി. കണ്ണൂരില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുക ആയിരുന്നു. അപ്പോഴേക്കും ഭര്‍ത്താവിന്റെ മരണം സംഭവിച്ചിരുന്നു.

കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് ഭാര്യയെ കാണാതായ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ രഞ്ജിനിയെ കഴിഞ്ഞ ജൂണ്‍ 11നാണ് രാവിലെയാണ് കാണാതായത്. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ്. സമയം ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. വിനോദ് അന്വേഷിച്ചിറങ്ങിയെങ്കിലും പിന്നീട് ഇവരെക്കുറിച്ചു യാതൊരു വിവരമില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബാങ്കില്‍ പോയില്ലെന്നു കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ കായംകുളത്ത് എത്തി റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും അവിടെയും ചെന്നില്ലെന്ന വിവരമാണ് ലഭിച്ചത്. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോള്‍ വിനോദ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു.

തുടര്‍ന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകള്‍ എങ്ങനെയെങ്കിലും തീര്‍ക്കാമെന്നും കരഞ്ഞു പറയുന്ന വിഡിയോ ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ രഞ്ജിനി ഇതൊന്നും അറിഞ്ഞിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വിനോദിന്റെ സംസ്‌കാരം നടത്തി. മക്കള്‍: വിഷ്ണു, ദേവിക.

Tags:    

Similar News