രാത്രി എയർപോർട്ടിന് അടുത്ത് താമസിക്കുന്നവർ ആകാശത്ത് കണ്ടത് ഭയാനകമായ കാഴ്ച; ഫ്ലൈറ്റ് റഡാർ ആപ്പിലും നിമിഷ നേരം കൊണ്ട് അപായ മുന്നറിയിപ്പ്; ടാക്സിവേയിലേക്ക് കുതിച്ചുപാഞ്ഞ് അഗ്നിരക്ഷാ വണ്ടികൾ; പിന്നാലെ റൺവേയിലേക്ക് തീഗോളമായി താഴ്ന്നുവന്ന വിമാനത്തിന് സംഭവിച്ചത്; വൈറലായി ദൃശ്യങ്ങൾ
കോർഫു: വിമാനത്തിൽ യാത്ര ചെയ്യുന്നത് ഇപ്പോൾ വലിയൊരു വെല്ലുവിളിയായി ഉയർന്നിട്ടുണ്ട്. അടുത്തിടെയായി വിമാന അപകടങ്ങൾ വർധിക്കുന്നതാണ് അതിന് പ്രധാന കാരണം.ഇപ്പോഴിതാ, മറ്റൊരു വിമാനാപകടത്തിൽ നിന്ന് ആളുകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. 273 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഗ്രീസിലെ കോർഫുവിൽ നിന്ന് പുറപ്പെട്ട ജർമ്മൻ കോണ്ടോർ വിമാനത്തിന് ആകാശത്ത് തീപിടിച്ചു. ഉടനെ തന്നെ വിമാനം ഇറ്റലിയിലെ ബ്രിൻഡിസിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോർഫുവിൽ നിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ വലത് എഞ്ചിനിലായിരുന്നു തീപിടിച്ചത്. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനം ഇറ്റലിയിലെ ബ്രിൻഡിസിയിൽ എമർജൻസി ലാൻഡ് ചെയ്തത്. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 18 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ വിമാനത്തിന്റെ വലതുവശത്തു നിന്ന് തീപ്പൊരികൾ ചിതറുന്നത് കാണാം. തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യുകയും സുരക്ഷിതമായ സ്ഥലത്ത് ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.
യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാകാത്തതിനാൽ ഒരു രാത്രി വിമാനത്തിൽ തന്നെ കഴിയേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച അധികൃതർ പിറ്റേ ദിവസം അവരെ ഡസൽഡോർഫിലേക്ക് അയച്ചു. 'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള ബോയിംഗ് 757-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ മോഡലിന് ഏകദേശം 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലാണ് അധികൃതർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, മറ്റൊരു സംഭവത്തിൽ ലാൻഡിങിന് തയ്യാറെടുക്കുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് എത്തിയ വിമാനം നിലത്തിറക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും എല്ലാം തയ്യാറായി നിന്ന അഗ്നിരക്ഷാസേന ഉടൻ തീയണക്കുകയും ചെയ്തു.
വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പടർന്നത്. ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെ തീ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പൈലറ്റിന്റെ മനസന്നിധ്യം മൂലം എമർജൻസി ലാൻഡിംഗ് ഒഴിവാക്കി വിമാനം സാധാരണ നിലയിൽ തന്നെ റൺവേയിലിറക്കാൻ സാധിച്ചത് . സംഭവത്തിൽ വിമാനത്തിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എയർപോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.