ജനുവരിയിലെ ആ ചിത്രത്തിലൊന്നും കഥയില്ല! പൂര്‍ണ്ണ ആരോഗ്യവതിയായി മുന്‍ ടെന്നീസ് താരം അന്ന കുര്‍ണിക്കോവ; പുതിയ സന്തോഷമായി കുഞ്ഞതിഥിയെത്തുന്നു; 44ാം വയസ്സില്‍ നാലാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി അന്നയും കുടുംബവും

പൂര്‍ണ്ണ ആരോഗ്യവതിയായി മുന്‍ ടെന്നീസ് താരം അന്ന കുര്‍ണിക്കോവ

Update: 2025-08-28 18:08 GMT

മിയാമി: ലോക ടെന്നീസ് ആരാധകരെ വിസ്മയിപ്പിച്ച മുന്‍ താരം അന്ന കൂര്‍ണിക്കോവ നാലാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.തന്റെ നാല്‍പ്പത്തി നാലാമത്തെ വയസ്സിലാണ് താരം വീണ്ടും അമ്മയാകാനൊരുങ്ങുന്നത്. 2001 മുതല്‍ സ്പാനിഷ് ഗായകന്‍ എന്റിക് ഇഗ്ലേസിയസിനൊപ്പമാണ് അന്നയുടെ ജീവിതം. ടെന്നീസ് കോര്‍ട്ടിനോട് വിട പറഞ്ഞത് മുതല്‍ തികച്ചും സ്വകാര്യതയില്‍ ഊന്നിയാണ് അന്ന തന്റെ ജീവിതം നയിക്കുന്നത്.

മിയാമിയിലെ ആഡംബര വസതിയില്‍ 16 അടി മതിലുകള്‍ക്കുള്ളിലാണ് എന്റിക്കിനെയും ഇരട്ടകളായ ലൂസി, നിക്കോളാസ് 7 വയസ്, മേരി 5 വയസ് എന്നീ മൂന്ന് മക്കളുടെയും ഒപ്പം ഇവരുടെ താമസം. ടെന്നീസ് കോര്‍ട്ടിലെ താരമായി വാഴുന്ന കാലത്ത് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ക്ക് വിഷയമായ അന്ന കളിക്കളം വിട്ടതോടെ തികച്ചും സ്വകാര്യതയിലൂന്നിയ ഒരു ജീവിതം തെരഞ്ഞെടുത്തത് ഏവരെയും ഞെട്ടിച്ചിരുന്നു.




എന്നാല്‍ പിന്നീട് മോഡലിങ്ങ് രംഗത്ത് സജീവമായതോടെ അന്ന വീണ്ടും തന്റെ ആരാധകര്‍ക്ക് ഇടയിലേക്ക് തിരിച്ചെത്തി. ഇതിനിടയിലാണ് ഇക്കഴിഞ്ഞ ജനവുരിയില്‍ വീല്‍ ചെയറില്‍ ഇരിക്കുന്ന അന്നയുടെ ഒരു ചിത്രം പുറത്തുവന്നത്. ഇതിന് പിന്നാലെ ഇവരുടെ ആരോഗ്യത്തെക്കുറിച്ച് പലവിധ ചര്‍ച്ചകളും ഉണ്ടായിരുന്നു. ഫ്ളോറിഡയിലെ ബല്‍ഹാര്‍ബറിലുള്ള ഒരാഡംബര ഷോപ്പിംഗ് മാളിലാണ് കുര്‍ണിക്കോവ വീല്‍ച്ചെയറില്‍ എത്തിയത്. അവര്‍ കാലില്‍ ഓര്‍ത്തോപീഡിക്ക് ബൂട്ടും ധരിച്ചിരുന്നു. വീല്‍ചെയര്‍ ഉരുട്ടിക്കൊണ്ട് കുര്‍ണിക്കോവയുടെ രണ്ട് പെണ്‍മക്കളും ഒപ്പം ഉണ്ടായിരുന്നു. കറുത്തനീളന്‍ കോട്ടും സണ്‍ഗ്ലാസുമായിരുന്നു അവര്‍ ധരിച്ചിരുന്നത്.

ഈ ചിത്രത്തിന് പിന്നാലെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച്ച പുറത്തുവന്ന ചിത്രങ്ങള്‍ അത്തരം ഊഹാപോഹങ്ങളെയോക്കെ ദൂരീകരിക്കുന്നതായിരുന്നു. മിയാമിയില്‍ കുട്ടികളെ മാര്‍ഷ്യല്‍ ആര്‍ട്സ് ക്ലാസിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളാണ് ആരാധകരില്‍ ആശ്വാസം പകര്‍ന്നത്. വ്യക്തിഗത നേട്ടങ്ങള്‍ കുറവാണെങ്കിലും തന്റെ കാലഘട്ടത്തില്‍ ടെന്നീസ് കോര്‍ട്ടിലെ ശ്രദ്ധേയ താരം തന്നെയായിരുന്നു അന്ന.




'റഷ്യന്‍ ടെന്നീസിന് ജനപ്രീതി കൊണ്ടുവന്നത് അവരാണ്,'' എന്നാണ് കുസ്നെറ്റ്സോവ ഒരിക്കല്‍ അന്നകുര്‍ണ്ണിക്കോവയെപ്പറ്റി അഭിപ്രായപ്പെട്ടത്. മാര്‍ട്ടിന ഹിംഗിസിനൊപ്പം രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം, 1999-ല്‍ വനിതാ ഡബിള്‍സില്‍ ലോക ഒന്നാം സ്ഥാനം, 1997ല്‍ വിംബിള്‍ഡണ്‍ സെമിഫൈനല്‍, ലോക റാങ്കിംഗില്‍ 8-ാം സ്ഥാനം വരെ ഉയര്‍ന്നു എന്നിവയൊക്കെയായിരുന്നു കരിയറിലെ ശ്രദ്ധേയ നേട്ടങ്ങള്‍. ഇവരുടെ പാത പിന്തുടര്‍ന്നാണ് മരിയ ഷറപ്പോവ, സ്വെറ്റ്‌ലാന കുസ്നെറ്റ്സോവ, അനസ്റ്റാസിയ മിസ്‌കിന തുടങ്ങി റഷ്യന്‍ താരങ്ങള്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയത്.

ഒരിക്കല്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ താരമായിരുന്നുവെങ്കിലും, ഇന്ന് തികച്ചും സ്വകാര്യജീവിതത്തെയാണ് ആസ്വദിക്കുന്നത്. നാലാമത്തെ കുഞ്ഞിന്റെ വരവോടെ അവളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാനിരിക്കുകയാണ് അന്നയും കുടുംബവും.

Tags:    

Similar News