അന്നൊരു വ്യാഴ്ച ദിവസത്തെ ന്യൂയോർക്ക് സിറ്റിയിലെ പ്രഭാതം; ജോലിക്ക് പോകാനായി തിക്കുംതിരക്കും കൂട്ടുന്ന ആളുകൾ; പൊടുന്നനെ ആകാശത്ത് തെളിഞ്ഞത് അതിഭീകര ദൃശ്യങ്ങൾ; മിനിറ്റുകളുടെ വ്യത്യാസത്തിൽ 'വേൾഡ് ട്രേഡ് സെന്ററി'ലേക്ക് ഇടിച്ചുകയറി വിമാനങ്ങൾ; ആ..3000 പേരുടെ ജീവനെടുത്ത കറുത്ത ദിനം ഇന്ന്; വേദനയായി ഭീകരാക്രമണ വാർത്ത കേട്ട് ഞെട്ടിയ ബുഷിന്റെ മുഖം
വാഷിംഗ്ടൺ: 2001 സെപ്തംബർ 11-ന് അമേരിക്കൻ മണ്ണിൽ അൽഖ്വയ്ദ ഭീകരർ നടത്തിയ ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് ഇന്ന് 24 വർഷം തികയുന്നു. ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്റർ, പെൻ്റഗൺ എന്നിവിടങ്ങളിൽ നടന്ന ഈ ആക്രമണങ്ങളിൽ ഏകദേശം 3000-ൽ അധികം നിരപരാധികളായ മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായും ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായുമാണ് ഈ സംഭവം ഓർമ്മിക്കപ്പെടുന്നത്.
അൽഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയ നാല് യാത്രാവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ക്രൂരമായ ആക്രമണങ്ങൾ നടത്തിയത്. ഇതിൽ രണ്ട് വിമാനങ്ങൾ ന്യൂയോർക്ക് സിറ്റിയിലെ ബ്രൻഡി, ഹഡ്‌സൺ നദികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇരട്ട ഗോപുരങ്ങളായ വേൾഡ് ട്രേഡ് സെന്ററിൻ്റെ വടക്കേ ടവറിലേക്കും തെക്കേ ടവറിലേക്കും തുടർച്ചയായി ഇടിച്ചു കയറി. രാവിലെ 8.46-ന് അമേരിക്കൻ എയർലൈൻസിൻ്റെ ഒരു വിമാനം വടക്കൻ ടവറിലും, 9.03-ന് മറ്റൊരു വിമാനം തെക്കൻ ടവറിലും ഇടിച്ചുകയറിയതോടെയാണ് സംഭവം ഭീകരാക്രമണമാണെന്ന് ലോകം തിരിച്ചറിഞ്ഞത്.
അമേരിക്കൻ പ്രതിരോധ വകുപ്പിൻ്റെ ആസ്ഥാനമായ പെൻ്റഗണും ഈ ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനമായിരുന്നു. ഒരു വിമാനം പെൻ്റഗണിൽ ഇടിച്ചുകയറിയെങ്കിലും, വൈറ്റ് ഹൗസ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം വിഫലമായി. യാത്രാവിമാനങ്ങളിലെ യാത്രക്കാരും ജീവനക്കാരും, കെട്ടിടങ്ങളിൽ ജോലി ചെയ്തിരുന്നവരും, രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെത്തിയവരുമടക്കം ആയിരങ്ങളാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
വേൾഡ് ട്രേഡ് സെന്റർ സ്തംഭങ്ങൾ തകർന്നുവീണ് നാശനഷ്ടങ്ങളുണ്ടായ സ്ഥലം പിന്നീട് 'ഗ്രൗണ്ട് സീറോ' എന്നറിയപ്പെട്ടു. ഈ ഭീകരാക്രമണങ്ങളുടെ അനന്തരഫലമായി, അമേരിക്ക "ഗ്ലോബൽ വാർ ഓൺ ടെറർ" എന്ന പേരിൽ പ്രതികാര നടപടികൾക്ക് തുടക്കം കുറിക്കുകയും ലോകമെമ്പാടും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. പേൾ ഹാർബർ ആക്രമണത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകൾക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു സെപ്തംബർ 11-ലെ ഭീകരാക്രമണം. സ്വന്തം സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ രാജ്യം പുലർത്തിയിരുന്ന ആത്മവിശ്വാസത്തിന് ഈ സംഭവം കനത്ത തിരിച്ചടി നൽകി.
ഭീകരാക്രമണത്തിന്റെ 24-ാം വാർഷികത്തിൽ, കൊല്ലപ്പെട്ട ആയിരങ്ങൾക്ക് ലോകം സ്മരണാഞ്ജലി അർപ്പിക്കുകയാണ്. അന്നത്തെ ദുരന്തത്തിന്റെ ഓർമ്മകൾ ഇന്നും അമേരിക്കൻ ജനതയുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ഭീകരതയുടെ ഇരുണ്ട മുഖം ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ ഈ ദിനം, അതിൻ്റെ നീറുന്ന ഓർമ്മകളോടെ ലോകം വീണ്ടും അനുസ്മരിക്കുകയാണ്.
2001-ലെ ആ ശപിക്കപ്പെട്ട ദിവസം ലോകവ്യാപാര സംഘടനയുടെ ഇരട്ടഗോപുരം ഭീകരാക്രമണത്തില്‍ തകര്‍ത്ത ദിനത്തിന്റെ ഇരുപത്തിമൂന്നാം പതിവുപോലെ കടന്നുപോയി. 2001 സെപ്തംബര്‍ 11-നാണ് 19 അല്‍ഖായ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചി ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കിയത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായി കരുതിയ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ ആക്രമണത്തില്‍ നിലംപരിശായി. 2996 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച 9/11 ഭീകരാക്രമണം. 23 വര്‍ഷം കൊഴിഞ്ഞെങ്കിലും ഇന്നലെ എന്ന പോലെ ഞെട്ടലോടെ ഓര്‍ക്കുന്ന ദിവസംകൂടിയാണ്. നല്ല തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ചൊവ്വാഴ്ച പതിവ് പ്രഭാത തിരക്കുകളില്‍ മുഴുകിയ ന്യൂയോര്‍ക്ക് നഗരത്തെ കാത്തിരുന്നത് തീര്‍ത്തും അസാധാരണമായ സംഭവങ്ങളായിരുന്നു. അതിന്റെ തുടര്‍ചലനങ്ങളാവട്ടെ, ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മത സ്വഭാവങ്ങളെയും സമവാക്യങ്ങളെയും തീര്‍ത്തും മാറ്റിമറിച്ചവയും.
രാവിലെ 8.46-ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നുപോയ ആളുകള്‍ പരക്കം പായുമ്പോള്‍ പുകപടലങ്ങളുയര്‍ന്ന ഇരട്ട ടവറിന്റെ തെക്കന്‍ ടവറില്‍ രണ്ടാമത്തെ വിമാനവും വന്നിടിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ സമയം രാവിലെ 9.03 മണി. ഇതേസമയം 370 കിലോമീറ്ററുകള്‍ അകലെയുള്ള, ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നംവെച്ച് മൂന്നാമത്തെ വിമാനങ്ങള്‍ പറത്തുകയായിരുന്ന ഭീകരര്‍ കൃത്യം 9.37-ന് ലക്ഷ്യം കാണുന്നു. നാലാമത്തേത് 10.03-ഓടെ പെന്‍iസിൽവാനിയക്കടുത്ത് ഒരു പാടത്ത് തകര്‍ന്നുവീഴുകയായിരുന്നു. സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭം ഡബ്ല്യു.ടി.സി ഇരട്ട ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു.
തീയും പുകയും പൊടിപടലങ്ങളും കൊണ്ട് മൂടിയ കെട്ടിടത്തില്‍ നിന്നും സ്വരക്ഷ ഓര്‍ത്ത് എടുത്തു ചാടിയവരും അകത്തു പെട്ടുപോയവരുമായി മൂവ്വായിരത്തിനടുത്ത് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാലു വിമാനങ്ങളിലും കയറിക്കൂടിയ ഭീകരര്‍ (മൊത്തം 19 പേര്‍) യാത്രയ്ക്കിടയില്‍ വിമാനങ്ങള്‍ റാഞ്ചുകയും അവയെ അമേരിക്കയെ ആക്രമിക്കാനുള്ള 'മിസൈലുക'ളായി ഉപയോഗിക്കുകയുമായിരുന്നു. വിദേശികളുടെ ആക്രമണത്തിന് അമേരിക്ക ഇരയാകുന്നത് ഇതാദ്യമായിരുന്നില്ല. അതുപോലെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഭീകരാക്രമണ വാർത്ത കേട്ട് ഞെട്ടിയിരുന്നതും വലിയ വർത്തയായിരുന്നു. ജോർജ് ബുഷ് ഒരു കിൻഡർ ഗാർഡനിലെ കുട്ടികളുമായി സംവദിക്കവേ ആയിരുന്നു ഭീകരാക്രമണം നടന്നതായി തന്റെ ചെവികളിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വന്ന് പറഞ്ഞത്. ഇന്നും നടുക്കുന്ന ഓർമ്മയായി ജ്വലിക്കുകയാണ് വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം.