ട്രംപ് പണിതാല്‍ ട്രംപിനിട്ടും പണി': ആന-ആട് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമില്ലേ സ്വാഭിമാനം ? മൂന്ന് കോടി മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയോട് പ്രതികാരം തീര്‍ക്കുന്നത് വെറും 26,000 ഡോളര്‍ സമ്പത്തുള്ള കുഞ്ഞന്‍ രാജ്യം; ആഫ്രിക്കന്‍ രാജ്യമായ മാലി പ്രതികാരം തീര്‍ക്കുമ്പോള്‍
അമേരിക്ക പോലെയുള്ള ഒരു രാജ്യത്തേയും അവിടുത്തെ പ്രസിഡന്റ് ട്രംപിനേയും വെല്ലുവിളിക്കുക എന്ന കാര്യം ലോകത്തെ് പല വികസിത രാജ്യങ്ങള്‍ക്ക് പോലും അസാധ്യമാണ് എന്നിരിക്കെ ആഫ്രിക്കയിലെ ഒരു കുഞ്ഞന്‍ രാജ്യം ഇപ്പോള്‍ രണ്ടും കല്‍പ്പിച്ച് ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ട്രംപ് ഭരണകൂടം തങ്ങളുടെ പൗരന്മാര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമാനമായ ഒരു നിബന്ധനയ്ക്ക് മറുപടിയായി, ഇവിടം സന്ദര്‍ശിക്കുന്ന യു.എസ് പൗരന്മാര്‍ ബിസിനസ്, ടൂറിസ്റ്റ് വിസകള്‍ക്കായി 10,000 ഡോളര്‍ വരെ ബോണ്ട് സമര്‍പ്പിക്കണമെന്ന് മാലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അമേരിക്കയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും യു.എസ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്നാണ് മാലിയിലെ യു.എസ് എംബസി വെള്ളിയാഴ്ച വ്യക്തമാക്കിയത്. ബോണ്ട് ഏകപക്ഷീയമായി ചുമത്തിയതാണെന്നും യു.എസ് പൗരന്മാര്‍ക്ക് സമാനമായ ഒരു വിസ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മാലിയുടെ വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടയിലും വിസ നയത്തില്‍ മാറ്റം വന്നിട്ടുണ്ട്.
ജൂലൈയില്‍, ഭീകരവിരുദ്ധ സഹകരണവും മാലിയുടെ സ്വര്‍ണ്ണ, ലിഥിയം ശേഖരത്തിലേക്കുള്ള സാധ്യതയും ഉള്‍പ്പെടെയുള്ള സാമ്പത്തിക പങ്കാളിത്തവും ചര്‍ച്ച ചെയ്യാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ മാലി സന്ദര്‍ശിച്ചിരുന്നു. 2021-ല്‍ മാലിയില്‍ നടന്ന ഒരു അട്ടിമറിയെത്തുടര്‍ന്ന് ജനറല്‍ അസിമി ഗോയിറ്റ അധികാരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ജിഹാദികളുടെ വര്‍ദ്ധിച്ചുവരുന്ന കലാപം തടയുന്നതിനായി ഗോയിറ്റ റഷ്യയുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു.
അദ്ദേഹം ഫ്രഞ്ച് സൈനികരെ പുറത്താക്കുകയും മോസ്‌കോയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പില്‍ നിന്നുള്ള കൂലിപ്പട്ടാളക്കാരെ കൊണ്ടുവരികയും ചെയ്തു. കഴിഞ്ഞയാഴ്ച മാലിയുടെ അയല്‍രാജ്യമായ ബുര്‍ക്കിനാ ഫാസോയുടെ സൈനിക സര്‍ക്കാര്‍ യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അമേരിക്ക ഇവിടെയുള്ളവര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഒരു ലക്ഷ്യസ്ഥാനമായി ആഫ്രിക്കന്‍ രാജ്യങ്ങളെ മാറ്റിയിരിക്കുന്നു. മൂന്ന് കോടി മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയോട് പ്രതികാരം തീര്‍ക്കുന്നത് വെറും 26,000 ഡോളര്‍ സമ്പത്തുള്ള മാലിയാണ് എന്ന കാര്യം ഇപ്പോള്‍ നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.