മനുഷ്യര്‍ക്ക് പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ; എന്നാല്‍ എ.ഐയ്ക്ക് അങ്ങനെയല്ല; നിര്‍മ്മിത ബുദ്ധി ഏറ്റവും നന്നായി മനസ്സിലാക്കാവുന്ന ഭാഷകളില്‍ ഒന്നാമത് പോളിഷ്; ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ 88 ശതമാനം കൃത്യത; ആദ്യ പത്ത് സ്ഥാനത്ത് ഈ ഭാഷകള്‍
റെഡ്മണ്ട്: എ.ഐ അഥവാ നിര്‍മ്മിത ബുദ്ധി ഏറ്റവും നന്നായി മനസ്സിലാക്കാവുന്ന ഭാഷ ഏതെന്ന് ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തയിരിക്കുന്നു. പോളിഷ് ഭാഷയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇംഗ്ലീഷ് ആകട്ടെ ആറാം സ്ഥാനത്താണ്. 26 വ്യത്യസ്ത ഭാഷകളില്‍, എ.ഐ മോഡലുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പോളിഷ് ഏറ്റവും ഫലപ്രദമാണെന്ന് തെളിഞ്ഞു. മേരിലാന്‍ഡ് സര്‍വകലാശാലയും മൈക്രോസോഫ്റ്റും ചേര്‍ന്ന് നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗവേഷകര്‍ പറയുന്നത് തങ്ങളുടെ പരീക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തി എന്നാണ്. പ്രധാനമായും എല്ലാ മോഡലുകളിലും ഇംഗ്ലീഷ് മികച്ച പ്രകടനം കാഴ്ചവച്ചില്ല എന്നത് തന്നെയാണ്. ദൈര്‍ഘ്യമേറിയ പാഠങ്ങള്‍ വിലയിരുത്തിയപ്പോള്‍ 26 ഭാഷകളില്‍ ആറാം സ്ഥാനത്തായത് അതിശയകരമായിരുന്നു. അതേ സമയം പോളിഷ് ഒന്നാമത് എത്തിയതും അവരെ ഞെട്ടിപ്പിച്ചു. ഓപ്പണ്‍ എ.ഐ, ഗൂഗിള്‍ ജെമിനി, ഡീപ്പ് സീക്ക് തുടങ്ങിയ പ്രധാന എ.ഐ ഭാഷാ മോഡലുകള്‍ 26 വ്യത്യസ്ത ഭാഷകളിലെ സമാന ഇന്‍പുട്ടുകളോട് എത്രത്തോളം നന്നായി പ്രതികരിച്ചുവെന്ന് ഗവേഷകരുടെ ഒരു സംഘം പരിശോധിച്ചു.
ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ പോളിഷിന് ശരാശരി 88% കൃത്യതയുണ്ടെന്ന് ഫലങ്ങള്‍ തെളിയിച്ചു. വിശകലനം കാണിക്കുന്നത് പോലെ, കൃത്രിമബുദ്ധിക്ക് കമാന്‍ഡുകള്‍ നല്‍കുന്നതില്‍ ഇത് ഏറ്റവും കൃത്യമാണ്. ഇതുവരെ, പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളില്‍ ഒന്നായാണ് പോളിഷ് വ്യാപകമായി കണക്കാക്കപ്പെട്ടിരുന്നത്.
മനുഷ്യര്‍ക്ക് അതില്‍ പ്രശ്‌നങ്ങളുണ്ട്, പക്ഷേ എ.ഐയ്ക്ക്് അങ്ങനെയല്ല, എന്നാണ് പോളിഷ് പേറ്റന്റ് ഓഫീസ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. രസകരമായ ഒരു കാര്യം പരിശീലനത്തിനായി ലഭ്യമായ പോളിഷ് ഭാഷാ ഡാറ്റയുടെ അളവ് ഇംഗ്ലീഷിനോ ചൈനീസിനോ ഉള്ളതിനേക്കാള്‍ വളരെ കുറവായിരുന്നു.
താരതമ്യപ്പെടുത്തുമ്പോള്‍, പരീക്ഷിച്ച 26 ഭാഷകളില്‍ താഴെ നിന്ന് നാലാം സ്ഥാനത്താണ് ചൈനീസ് പ്രകടനം കാഴ്ചവച്ചത്, ശ്രദ്ധേയമായി മോശം പ്രകടനം കാഴ്ചവച്ചു. എ.ഐയ്ക്ക് ലഭിച്ച ഏറ്റവും ഫലപ്രദമായ 10 മികച്ച ഭാഷകള്‍ ഇവയായിരുന്നു. 88 ശതമാനവുമായി പോളിഷ് ആണ് മുന്നില്‍. ഫ്രഞ്ച് 87 ശതമാനവുമായി രണ്ടാമത്. ഇറ്റാലിയന്‍ 86 ശതമാനവും സ്പാനിഷ് 85 ശതമാനവും റഷ്യന്‍ 84 ശതമാനവും ഇംഗ്ലീഷ് 83.9 ശതമാനവും ഉക്രേനിയന്‍ 83.5 ശതമാനവും പോര്‍ച്ചുഗീസ് 82 ശതമാനവും ജര്‍മ്മന്‍ 81 ശതമാനവുമായി പട്ടികയില്‍ മുന്‍നിരയില്‍ ഡച്ച് ആണ് പത്താമതുള്ളത്.
