'ഞാന്‍ അവളെ തട്ടി'; കൊലപാതകത്തിന് ശേഷം സുഹൃത്തിന് ഫോണ്‍ സന്ദേശം; മദ്യപാനവും സംശയരോഗവും വില്ലനായി; വിളപ്പില്‍ശാലയില്‍ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി രതീഷ്; വിളപ്പില്‍ശാല കൊലപാതകം: 'സംശയരോഗി'യായ ഭര്‍ത്താവ് പിടിയില്‍; നാടിനെ കണ്ണീരിലാഴ്ത്തി വിദ്യയുടെ മരണം

Update: 2026-01-26 05:00 GMT

തിരുവനന്തപുരം: വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു.

രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ചത്. സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. ഇരുവരും തമ്മില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. രതീഷിനെ അറസ്റ്റു ചെയ്തു. രതീഷ് വിദ്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മര്‍ദ്ദനമേറ്റ വിദ്യ അബോധാവസ്ഥയിലായതോടെ മരണം ഉറപ്പാക്കുകയായിരുന്നു.

വിദ്യ മരിച്ചുവെന്ന് ഉറപ്പായതോടെ രതീഷ് തന്നെയാണ് തന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് 'ഞാന്‍ അവളെ തട്ടി' എന്ന് അറിയിച്ചത്. വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു രതീഷുമായുള്ളത്. രതീഷിന്റെ അമിത മദ്യപാനവും സംശയരോഗവുമാണ് കുടുംബവഴക്കിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നിരന്തരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യ മുന്‍പും പരാതികള്‍ നല്‍കിയിരുന്നതായാണ് വിവരം. ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

രതീഷുമായുള്ള വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മദ്യപാനിയായ രതീഷ് വിദ്യയെ സംശയിക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. പോലീസ് എത്തുമ്പോള്‍ രതീഷ് മദ്യലഹരിയില്‍ വീടിന് സമീപം തന്നെയുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News