അമേരിക്കയില്‍ നടുക്കം: രണ്ട് പിഞ്ചുമക്കളേയും 88-കാരിയായ മുത്തശ്ശിയേയും കൊലപ്പെടുത്തി നഴ്‌സ് സ്വയം വെടിയുതിര്‍ത്തു; ടെന്നസിയില്‍ ഒരു കുടുംബം ഇല്ലാതായി

Update: 2026-01-05 04:52 GMT

മേരിക്കയിലെ ടെന്നസിയില്‍ 32 കാരിയായ ഒരു നഴ്‌സ് തന്റെ രണ്ട് ആണ്‍മക്കളെയും 88 വയസ്സുള്ള മുത്തശ്ശിയെയും വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു. വേവര്‍ലിയിലെ ഒരു വീടിനുള്ളിലാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. നഴ്സായ ഹീതര്‍ തോംസണ്‍ ആണ് കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. മക്കളായ നാല് വയസുകാരന്‍ ഏരിയസ് തോംസണ്‍ 13 കാരനായ ഇസയ്യ ജോണ്‍സണ്‍, മുത്തശി 88 കാരിയായ എവ്‌ലിന്‍ ജോണ്‍സണ്‍ എന്നിവരാണ് മരിച്ചത്.

ഹീതര്‍ തന്റെ മക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയതിന് മുമ്പ് ആത്മഹത്യ ചെയ്തതിന് ഉത്തരവാദിയായിരിക്കാമെന്ന് സൂചിപ്പിക്കുന്ന പ്രാഥമിക തെളിവുകള്‍ അധികൃതര്‍ കണ്ടെത്തി. ഹംഫ്രീസ് കൗണ്ടിയിലെ ഷെരീഫ് ക്രിസ് ഡേവിസ് കുടുംബത്തെ തനിക്ക് അറിയാമെന്നും അവര്‍ ജീവിതകാലം മുഴുവന്‍ വേവര്‍ലിയില്‍ താമസിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ അവരുടെ കുടുംബത്തിലെ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈയിടെ ഈ കൗണ്ടിയില്‍ ഒരു സ്ഫോടനം നടന്നിരുന്നു. വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹീതര്‍ വേവര്‍ലിയിലെ അസന്‍ഷന്‍ സെന്റ് തോമസ് ത്രീ റിവേഴ്‌സ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തിരുന്നതായി രേഖകള്‍ പറയുന്നു.

മറ്റാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിവുകളൊന്നുമില്ലെന്നും ഇപ്പോള്‍ അതിനുള്ള കാരണം പുറത്തുവിട്ടിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഹീതര്‍ കുറേ നാളുകളായി ഭര്‍ത്താവായ ജെറമിയ തോംസണില്‍ നിന്നും അകന്ന് കഴിയുകയാണ്. കുടുംബത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ല കാര്യങ്ങള്‍ക്കായി ഒരു പണ്ട് ശേഖരണവും നടക്കുന്നുണ്ട്. 16000 ഡോളര്‍ ഇതിനായി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബത്തിന്റെ മരണം മാനസികമായി തന്നെ തകര്‍ത്തു കളഞ്ഞതായി ജെറമിയ വ്യക്തമാക്കി., താനും സഹോദരിയും തന്റെ കുട്ടികളുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ടെന്നസിയിലേക്ക് പോയിരിക്കുകയാണെന്നും സഹായം ചോദിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, എല്ലാവരുടേയും പിന്തുണയെ അഭിനന്ദിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

നൂറുകണക്കിന് ആളുകള്‍ ഓണ്‍ലൈനില്‍ ദുഃഖിതനായ പിതാവിന് പിന്തുണ അറിയിച്ചു. 16 പേരുടെ മരണത്തിനിടയാക്കിയ ഒരു സ്ഫോടനത്തില്‍ കൗണ്ടി നടുങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഈ ദുരന്തം സംഭവിക്കുന്നത്.2025 ഒക്ടോബര്‍ 10 ന്, ഹംഫ്രീസ്, ഹിക്ക്മാന്‍ കൗണ്ടികളുടെ അതിര്‍ത്തിയിലുള്ള ഒരു സ്ഫോടകവസ്തു ഫാക്ടറിയായ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസില്‍ 24,000 പൗണ്ടിലധികം സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒരു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഡാറ്റ പ്രകാരം, 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തുല്യമായിരുന്നു സ്ഫോടനം. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നു. ഹീതര്‍ തോംസണിന്റെ കുടുംബത്തിന്റെ കൊലപാതക ആത്മഹത്യ നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 18 മൈല്‍ അകലെയാണ് അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസ് നിര്‍മ്മാണ പ്ലാന്റ്.

Similar News