ഒരു മാസത്തെ ഇടവേളയില്‍ വിധി തട്ടിയെടുത്തത് എല്ലാമെല്ലാം ആയിരുന്നവരെ; ഒറ്റമുറി വീട്ടില്‍ ഒറ്റപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍: ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള വഴിയടഞ്ഞതോടെ വാടിത്തളര്‍ന്ന് മീനാക്ഷിയും ശ്രീലക്ഷ്മിയും

ഒറ്റമുറി വീട്ടില്‍ ഒറ്റപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍

Update: 2024-11-02 00:42 GMT

ഗുരുവായൂര്‍: വിധിയുടെ വിളയാട്ടത്തില്‍ ഒറ്റപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍. ഒരു മാസത്തെ ഇടവേളയില്‍ വിധി തട്ടിയെടുത്തത് ഈ കുട്ടികള്‍ക്ക് ആശ്രയവും സ്‌നേഹവുമായിരുന്ന രണ്ട് പേരെയാണ്. ന്യുമോണിയ ബാധിച്ച് അമ്മ ഗീത (50) മരിച്ചതിന്റെ ആഘാതത്തിലാണ് അരിയന്നൂര്‍ പൗഡര്‍ കുന്നിലെ മീനാക്ഷിയും (18) ശ്രീലക്ഷ്മിയും(16).

നമ്പഴിക്കാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലിക്കു പോയിരുന്ന അമ്മ കൊണ്ടരാം വളപ്പില്‍ ഗീതയാണ് കുടുംബം പോറ്റിയിരുന്നതും കുട്ടികളെ പഠിപ്പിച്ചിരുന്നതും. അമ്മയുടെ അച്ഛന്‍ കേശവന്‍ ന്യുമോണിയ ബാധിച്ചു ഒരു മാസം മുന്‍പ് മരിച്ചിരുന്നു. അതിനും ആറു വര്‍ഷം മുന്‍പാണ് അച്ഛന്‍ ബാബു മരിച്ചുപോയത്. ഉറ്റവരെ എല്ലാം വിധി തട്ടിയെടുത്തതോടെ കുട്ടികള്‍ ഒറ്റയ്ക്കായി.

ഒറ്റമുറി വീട്ടിലാണ് ഈ പെണ്‍കുട്ടികളുടെ താമസം. ഗീതയ്ക്കു പാരമ്പര്യസ്വത്തായി കിട്ടിയ രണ്ടര സെന്റില്‍ ലൈഫ് പദ്ധതി പ്രകാരം വീടിന് അനുമതി ലഭിച്ചിരുന്നു.എന്നാല്‍ കുന്നില്‍ മുകളില്‍ ശരിയായ വഴി പോലുമില്ലാത്ത ഇവിടെ വീടു പണി തുടങ്ങാന്‍ ഗീതയുടെ കയ്യില്‍ പണമില്ലായിരുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ കുടക്കല്ലിന് അടുത്തായതിനാല്‍ വീടു പണിയാന്‍ പ്രത്യേക അനുമതി വേണം. അതു ലഭിക്കാത്തതിനാല്‍ പണി തുടങ്ങാനായില്ല. അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം ബാക്കി വെച്ചാണ് ഗീതയുടെ മടക്കം.

മീനാക്ഷി തൃശൂരില്‍ ബിബിഎയ്ക്കു രണ്ടാം വര്‍ഷം. ശ്രീലക്ഷ്മി ചെമ്മണ്ണൂര്‍ എഎംഎച്ച്എസ്എസില്‍ പ്ലസ് വണിന് പഠിക്കുന്നു. ഭക്ഷണം, വീട്, വിദ്യാഭ്യാസം എന്നിവയ്‌ക്കൊന്നും വഴിയില്ലാതെ പകച്ചുനില്‍ക്കുകയാണ് ഇരുവരും.അച്ഛന്‍, അമ്മ, മരണം, രണ്ട് പെണ്‍കുട്ടികള്‍, death

Tags:    

Similar News