ആ കുന്നിൻ താഴ്വരയിലെ ശാന്തതയിൽ മനസമാധാനത്തോടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന സഞ്ചാരികൾ; അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ നിറയൊഴിച്ച ഭീകരരുടെ കലി; നിമിഷ നേരം കൊണ്ട് ഉറ്റവരെ നഷ്ടമായവരുടെ നിലവിളി; അതിന് കർമ്മഫലമായി ഇന്ത്യൻ വാൾമുന പാക്കികളുടെ നെഞ്ചത്തേക്ക് അടിച്ച ഓപ്പറേഷൻ സിന്ദൂറും; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിൽ കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ

Update: 2025-12-15 12:49 GMT

ഡൽഹി: രാജ്യത്തെ തന്നെ ഒന്നടങ്കം നടുക്കിയ പഹൽഗാം ഭീകരാക്രമണക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർക്ക് പ്രദേശവാസികളിൽ നിന്ന് എങ്ങനെ സഹായം ലഭിച്ചു, അത് ഭീകരപ്രവർത്തനത്തെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കുറ്റപത്രത്തിൽ വിശദീകരിക്കും എന്നാണ് സൂചന.

ഭീകരർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതിലും, ആക്രമണത്തിന് ആവശ്യമായ ആയുധങ്ങളും മറ്റ് ലോജിസ്റ്റിക് സഹായങ്ങളും എത്തിച്ചുനൽകുന്നതിലും ചില പ്രാദേശിക കണ്ണികൾ പ്രവർത്തിച്ചതായി എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങളെക്കുറിച്ചും, സഹായം നൽകിയവരുടെ പങ്കിനെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങൾ കുറ്റപത്രത്തിൽ ഉണ്ടാകും.

ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന, ആക്രമണത്തിനായി തിരഞ്ഞെടുത്ത രീതി, ഭീകരർക്ക് ലഭിച്ച വിദേശ സഹായം എന്നിവയും കുറ്റപത്രത്തിൽ എൻ.ഐ.എ. ഉൾപ്പെടുത്തും. വിഘടനവാദ സംഘടനകളുമായുള്ള ബന്ധവും പരിശോധിക്കപ്പെട്ടേക്കാം.

ഇത്തരത്തിൽ ഭീകരർക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നത് താഴ്വരയിലെ സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഈ ആക്രമണത്തിന് പിന്നാലെ പ്രാദേശിക പിന്തുണ നൽകിയവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന് മുന്നോടിയായി ഏപ്രിൽ 21-ന് ഹിൽ പാർക്കിലെ താൽക്കാലിക ഷെഡ്ഡിൽ ഈ മൂന്ന് സായുധ ഭീകരർക്ക് ഇവർ അഭയം നൽകി. പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ ഈ മൂന്ന് ഭീകരരെയും ജൂലായ് 28-ന് ദച്ചിഗാം വനമേഖലയിൽ വെച്ച് സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരാക്രമണം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ബഷീർ, പർവേസ് ജോതർ എന്നിവരെ ജൂണിൽ അറസ്റ്റ് ചെയ്തത്.

അന്വേഷണം പൂർത്തിയാക്കാൻ എൻഐഎയ്ക്ക് ജമ്മു കോടതി സെപ്റ്റംബർ 18-ന് 45 ദിവസത്തെ അധിക സമയം അനുവദിച്ചിരുന്നു. നേരത്തെ അനുവദിച്ച 90 ദിവസത്തിന് പുറമെയാണ് ഈ സമയപരിധി നീട്ടിനൽകിയത്. ഈ ആഴ്ചയോടെ ഈ സമയപരിധി അവസാനിക്കും. അന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 18-ന് ജമ്മുവിലെ അംഫല്ല ജയിലിൽ വെച്ച് ജോതർ സഹോദരങ്ങളെ എൻഐഎ വീണ്ടും ചോദ്യം ചെയ്തിരുന്നു.

ഗൂഢാലോചനയുടെ പൂർണരൂപം പുറത്തുകൊണ്ടുവരുന്നതിന് നിർണായകമായ ചില പാകിസ്താൻ ഫോൺ നമ്പറുകൾ ബഷീറിന്റെയും പർവേസ് ജോതറിന്റെയും ഫോണുകളിൽ നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അന്വേഷണ കാലാവധി നീട്ടുന്നതിനെക്കുറിച്ചോ പ്രതികളുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി സംബന്ധിച്ചോ എൻഐഎ പ്രതികരിക്കാൻ വിസമ്മതിച്ചു. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികൾ, കോവർകഴുത ഉടമകൾ, പോണി ഉടമകൾ, ഫോട്ടോഗ്രാഫർമാർ, ജീവനക്കാർ, കടകളിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ നിരവധി പേരിൽ നിന്ന് എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അന്ന് ആയുധങ്ങളുമായി നുഴഞ്ഞുകയറിയവര്‍ പൊലീസിനെയും റയില്‍വേ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടിരുന്നു. താഴ്‌വരയില്‍ വ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. റയില്‍വെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ചുമതലയുള്ള ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭീകരരെ നേരിടുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സുരക്ഷാ സേന ഫിദായിന്‍ വിരുദ്ധ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജമ്മു-കശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നുള്ളവരെയാണ് ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പാക്ക് ഭീകരന്‍ ഹാഷിം മുസ കഴിഞ്ഞവര്‍ഷം സോന്‍മാര്‍ഗില്‍ നടന്ന സെഡ് മോര്‍ ടണല്‍ ആക്രമണത്തിലും ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അതിനിടെ, പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റിലായി. ബിഹാറുകാരനായ സുനില്‍ യാദവിനെ മിലിറ്ററി ഇന്റലിജന്‍സാണ് പിടികൂടിയത്. ഇയാളും പാക്ക് വനിതയുമായുള്ള വാട്‌സാപ് ചാറ്റുകള്‍ ഇന്റലിജന്‍സ് കണ്ടെത്തി. സൈനികകേന്ദ്രത്തെക്കുറിച്ച് വിവരം നല്‍കിയതിന് പണം ലഭിച്ചതായും വിവരങ്ങൾ ഉണ്ടായിരുന്നു.

Tags:    

Similar News