കുട്ടിയുടെ മൊഴിയും പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ എവിഡന്‍സും വിശ്വാസത്തിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത്; വിധിപകര്‍പ്പ് നോക്കൂ ദയവായി; ന്യായീകരിക്കാം... സഹായിക്കാം... പക്ഷേ മറ്റുള്ളവരെ അപമാനിച്ചാവരുത്.. പ്രത്യേകിച്ച് ജൂഡീഷ്യറിയെ; റഹിമിന് രത്‌നാകരന്റെ മറുപടി; പാലത്തായി കേസില്‍ ഫെയ്‌സ് ബുക്ക് യുദ്ധം തുടരുമോ?

Update: 2025-11-26 05:54 GMT

കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ അധ്യാപകന്‍ കെ. പത്മരാജന് ജീവപരന്ത്യം ശിക്ഷ വിധിച്ച കേസില്‍ വിധിക്കെതിരെ റിട്ട. ഡി.വൈ.എസ്.പി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിന്, മറുപടിയുമായി അന്വേഷണ ഉദോഗസ്ഥന്‍. എതിരാളികളെ എളുപ്പത്തില്‍ കുടുക്കാവുന്ന ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ് പോക്‌സോ നിയമമെന്ന വാദവുമായാണ് റിട്ട. ഡി.വൈ.എസ്.പി അബ്ദുല്‍ റഹീം രംഗത്തെത്തിയത്. ഇതിന്, അന്വേഷണത്തിന്റെ നാള്‍വഴികളും, കോടതിയിലെ വാദങ്ങളും നിരത്തിയാണ് സര്‍വീസില്‍ നിന്നും വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ എ.സി.പി ടി.കെ രത്നകുമാര്‍ മറുപടി നല്‍കിയത്.

'2012 നിലവില്‍ വന്ന പോക്‌സോ ആക്റ്റ് ഇരുതല മൂര്‍ച്ചയുള്ള ഒരു ആയുധമാണ്. പലപ്പോഴും തങ്ങള്‍ക്ക് എതിര്‍പ്പുള്ളവരെ ഒതുക്കാന്‍ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോക്‌സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം. ഒരുപക്ഷേ, പാലത്തായി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നത്. ' -മുന്‍ ഡി.വൈ.എസ്.പി അബ്ദുറഹീം ഫേസ്ബുക്കില്‍ പങ്കുവെച്ചത് ഇങ്ങനെയാണ്. ഇതിനാണ് രത്‌നകുമാര്‍ മറുപടി പറയുന്നത്.

സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനാണ് റിട്ട. ഡി.വൈ.എസ്.പി ശ്രമിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടി.കെ രത്‌നകുമാര്‍ ദീര്‍ഘ കുറിപ്പ് തുടങ്ങിയത്. കേട്ടറിവിന്റെ അടിസ്ഥാനത്തിലാവരുത് വിമര്‍ശനമെന്നും, പാനൂര്‍ സ്റ്റേഷനിലുള്ള കേസിന്റെ ഫയല്‍ ഒന്നിരുത്തി വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'അതിജീവിതയുടെ മൊഴി 10 ലേറെ തവണ രേഖപ്പെടുത്തി.എല്ലാ മൊഴിയിലും പ്രതി ബാത് റൂമില്‍ വെച്ച് പീഡിപ്പിച്ച കാര്യം പറയുന്നുണ്ട്. പരാതി വന്നതിനു പിന്നാലെ, പ്രതി സഹപ്രവര്‍ത്തകരോട് പോലും പറയാതെയും അപേക്ഷ നല്‍കാതെയും അവധിയില്‍ പോകുകയായിരുന്നു. അതിജീവിതയുടെ മാതാവിനെ പ്രതി ഫോണില്‍ വിളിച്ച ദിവസം മറ്റ് രക്ഷിതാക്കളുമായി സംസാരിച്ചിരുന്നില്ലെന്നു തെളിവുകള്‍ സാക്ഷ്യം പറയുന്നു. കുട്ടിയുടെ മൊഴിയും പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ എവിഡന്‍സും വിശ്വാസത്തിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത്. വിധിപകര്‍പ്പ് നോക്കൂ ദയവായി ... പ്രതിക്ക് മേല്‍ കോടതിയില്‍ പോകാന്‍ അവകാശമുണ്ട്. മേല്‍ കോടതിയും പരിശോധിക്കട്ടെ. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ . അത് ബഹുമനപ്പെട്ട കോടതിക് വിട്ടേക്ക്' -ടി.കെ രത്‌ന കുമാര്‍ മറുപടിയില്‍ കുറിച്ചു.

പാലത്തായി കേസ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും എസ്.ഐ.ടിയും അന്വേഷിച്ചിട്ടും പോക്സോ കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു എന്നുമാണ് റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. ഏതായാലും ഈ രണ്ടു കുറിപ്പിലും വ്യാപകമായ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

രത്‌നകുമാറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ

ബഹുമാന്യനായ റിട്ടയേര്‍ഡ് DYSP ... സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനുള്ള അങ്ങയുടെ ശ്രമത്തെ അഭിനന്ദിക്കാതെ തരമില്ല . വെറും കേട്ടറിവിന്റെ അടിസ്ഥാന ത്തിലാവരുത് എന്ന് മാത്രം . ഈ കേസ്സിന്റെ ഫയല്‍ പാനൂര്‍ സ്റ്റേഷനില്‍ ഉണ്ടാവും പോയി ചെന്ന് ഒന്നിരുത്തി വായിക്ക് ഇതിന്റെ FIR മുതല്‍ കുറ്റപത്രം വരെ എന്നിട്ടാവാം ഒരു നിഗമനത്തില്‍ എത്തുന്നത് . താങ്കള്‍ക്ക് മനസ്സിലാവാന്‍ മാത്രം വസ്തുതകള്‍ ചുരുക്കിയ രൂപത്തില്‍ കുറിക്കുന്നു .

1)അതിജീവിതയുടെ മൊഴി 10 ലേറെ തവണ രേഖപ്പെടുത്തി.എല്ലാ മൊഴിയിലും പ്രതി ബാത് റൂമില്‌ഴ വെച്ച് പീഡിപ്പിച്ച കാര്യം പറയുന്നുണ്ട്. FI മൊഴിയില്‌ഴ ബാത് റൂമില്‌ഴ വെച്ച് എന്നും, കൊളുത്തുള്ള മുറി എന്നും തുടര്‌ഴന്നുള്ള എല്ലാ മൊഴികളിലും പെണ്‌ഴകുട്ടികളുടെ ബാത്‌റൂമിന്‌ഴെറ എതിര്‌ഴവശത്തുള്ള അദ്ധ്യാപകര്‌ഴ ഉപയോഗിക്കുന്ന കൊളുത്തുള്ളതും ക്ലോസറ്റുള്ളതുമായ ബാത്‌റൂമില്‌ഴ വെച്ചാണ് സംഭവം എന്ന് പറയുന്നു. (FI മൊഴി ഉള്‌ഴപ്പെടെ ഒരു മൊഴിയിലും പെണ്‌ഴകുട്ടികളുടെ ബാത്‌റൂമില്‍ വെച്ചാണ് സംഭവം എന്ന് കുട്ടി പറയാതിരുന്നിട്ടും,നിര്‌ഴഭാഗ്യവശാല്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‌ഴ പെണ്‌ഴകുട്ടികള്‍ ഉപയോഗിക്കുന്ന ബാത്‌റൂം ആണ് ശാസ്ത്രീയ പരിശോധന നടത്തിച്ചതും സംഭവസ്ഥലമഹസ്സര്‍ തയ്യാറാക്കിയതും.)

2) 164 Cr.PC പ്രകാരം കോടതി രേഖപ്പെടുത്തിയ മൊഴിയിലും പ്രതി പീഡിപ്പിച്ച കാര്യം അതിജീവിത ആവര്‌ഴത്തിച്ചു പറയുന്നുണ്ട്.

3) സഹവിദ്യാര്‌ഴത്ഥിയുടെ മൊഴിയിലും, ടി കുട്ടി കോടതിയില്‍ 164 Cr.PC പ്രകാരം നല്കിയ മൊഴിയിലും അതിജീവിതയുടെ കൂടെ ബാത് റൂമില്ല്‍ പോയതായും പ്രതിയെ അവിടെ കണ്ടതായും തന്നോട് ക്ലാസ്സിലേക്ക് പോയ്‌ക്കോളാന്‍ പ്രതി പറഞ്ഞുവെന്നും ശേഷം അതിജീവിതയും പ്രതിയും മാത്രമേ ബാത് റൂമിനടുത്ത് ഉണ്ടായിരുന്നുള്ളൂ എന്നും മൊഴി നല്‌ഴകുന്നു.

4) അതിജീവിതയ്ക്ക് പെനിട്രേറ്റീവ് സെക്ഷ്വല്‍ അസ്സാള്‍ട് നടന്നതായി മെഡിക്കല്‍ റിപ്പോര്‌ഴട്ട്.

5) അതിജീവിതയ്ക്ക് ക്ലാസ്സ് ദിവസം ബ്ലീഡിംഗ് ആയതായും പാഡ് മാറ്റാന്‍ നല്കി എന്നും ടീച്ചറുടെയും സഹപാഠികളുടെയും മൊഴികളും അതോടൊപ്പം മറ്റ് അധ്യാപകരും മൊഴി നല്‌ഴകുന്നു.

6) അതിജീവിതയ്ക്ക് അതിനു മുമ്പുള്ള മാസങ്ങളിലും ,ശേഷമുള്ള മാസങ്ങളിലും മെന്‌ഴസസ് ആയിട്ടില്ലെന്ന് സാക്ഷിമൊഴികളും തെളിവുകളും.

7) ബ്ലീഡിംഗിനെ തുടര്‌ഴന്ന് വസുമതി ഡോക്ടറെ ക്കണ്ട് ചികിത്സ നേടി. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശുപാര്‍ശ ചെയ്തു.

?? പീഡന സമയത്ത് കുട്ടിക്ക് പ്രായം 10 ½ വയസ്സ്.

9) പ്രതിയുടെ പൊട്ടന്‌ഴസി ടെസ്റ്റ് പോസിറ്റീവ്.

10) കുട്ടിക്ക് സൈക്കിക്ക് പ്രോബ്‌ളം ഒന്നും ഇല്ലാ എന്ന സര്‌ഴട്ടിഫിക്കറ്റ്. LSS സ്‌കോളര്‌ഴഷിപ്പ് പരീക്ഷക്ക് സെലക്ട് ചെയ്ത 18 കുട്ടികളില്‍ ഉള്‍പ്പെട്ട കുട്ടി.

11) അധ്യാപകര്‍ ഉപയോഗിക്കുന്ന ബാത്ത്ത് റൂമിന്റെ വാതില്‍ തുറന്നാന്നാല്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ബാത്‌റൂമിന്റെ വാതിലും തമ്മില്ല്‍ പരസ്പരം മുട്ടുന്ന തരത്തില്‍ അത്രയും അടുത്തും പരസ്പരം മുഖാമുഖവുമാണ്.

11)പ്രതിയുടെ യുടെ ഭാഗം വാദഗതികള്‍

2019 ഡിസംബര്‍ മാസം പൗരത്വ ബില്ലിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിട്ടു. അതില്‍ മുസ്ലീം സമുദായം ഒന്നടങ്കം എതിര്‌ഴത്തു. കേസ്സിന്റെ അടിസ്ഥാനം ഈ സംഭവം.അതിനെ തുടര്‌ഴര്‍ന്നുള്ള ൂഢാലോചനയാണ്.

I വാദി ഭാഗം വാദഗതികള്‌ഴ-

1) ടി മാസം തന്നെ PTA മീറ്റിംഗ് ചേര്‌ഴന്നു. Facebook പോസ്റ്റ് പിന്‌ഴവലിച്ചു. അതിനെ തുടര്‍ന്ന് ആരും ടി സി വാങ്ങി പോയിട്ടില്ല.മേല്‍ വിഷയം അവിടെ അവസാനിച്ചു.

2) അതിജീവിത സംഭവം ആദ്യം വെളിപ്പെടുത്തുന്നത് 3 മാസത്തിന് ശേഷം ബന്ധുവിന്റെ വീട്ടില്‍ വച്ച് ബന്ധുവായ കുട്ടിയുമൊത്ത് കളിക്കുന്ന സമയം. 16.03.2020 തീയ്യതി രാത്രി 07.30 മണിക്ക്. ഇത് കേട്ട ബന്ധുവായ കുട്ടിയുടെ ഉമ്മ അതിജീവിതയോട് വിശദമായി ചോദിക്കുന്നു. കുട്ടി ബാത് റൂമില്ല്‍ വെച്ചുണ്ടായ പ്രതിയുടെ പീഢനവിവരം പറയുന്നു. ബന്ധുവായ കുട്ടിയുടെ ഉമ്മ അവരുടെ കുട്ടിയുടെ ക്ലാസ് ടീച്ചറെ ഫോണ്ണ്‍ വിളിച്ച് ഈ സംഭവം അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. തന്റെ മക്കളുടെ ടി.സി ആവശ്യപ്പെടുകയും ചെയ്യുന്നു. ഫോണ്‌ഴ വിളിച്ചതിന് CDR രേഖകള്‍ തെളിവ്. കേസ് ഗൂഢാലോചനയുടെ ഭാഗമായി അല്ലാ എന്ന് തീര്‌ഴത്തും യാദൃശ്ചികമായാണ് സംഭവം വെളിച്ചത്ത് വന്നത് എന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

3) അതിജീവിതയെ വൈദ്യപരിശോധന നടത്തുന്നത് 18.03.2020 തീയ്യതിയിലാണ്. Sexual assault നടന്നുവെന്ന് പരിശോധനയിലൂടെ മാത്രമാണ് മനസ്സിലാകുന്നത്. ഗൂഢാലോചനക്കാര്‌ഴക്ക് ഈ വിവരം മുന്കൂട്ടി ലഭിക്കില്ല.

4) ഒരു ഗൂഢാലോചനയുടെ ഭാഗമായി ഒരു പ്രവാസി അയാളുടെ ഉപ്പയില്ലാത്ത മരുമകളെ ബലിയാടാക്കാനുള്ള ഒരു സാഹചര്യവും ഒരു അന്വേഷണത്തിലും കാണുന്നില്ല. ടിയാള്‌ഴക്ക് ഏതെങ്കിലും രാഷ്ട്രീയ മതസംഘടനകളുമായും ബന്ധം കണ്ടെത്താന്‌ഴ കഴിഞ്ഞിട്ടില്ല കൂടാതെ .എന്തെങ്കിലും രാഷ്ട്രീയ ലാഭത്തിനോ മതപരമായ ലാഭത്തിനോ വേണ്ടി ആരെങ്കിലും തങ്ങളുടെ പെണ്‍മക്കളെ മറ്റൊരു മതത്തില്ല്‍ പ്പെട്ടയാള്‍ ബലാത്സംഗം ചെയ്തു എന്ന് ഒരു കളവായ ആരോപണം ഉന്നയിക്കും എന്നത് തീര്‌ഴര്‍ത്തും അവി ിശ്വസനീയമായ സംഗതിയാണ്.

II പ്രതിയുടെ ഭാഗം വാദങ്ങള്‌ഴ-

1) ക്ലാസ്സ് മുറിയില്‌ഴ നിന്നും 2.5 മീറ്റര്‌ഴ അകലം മാത്രമുള്ള ബാത്‌റൂമില്‌ഴ ക്ലാസ്സ് സമയത്ത് ഇങ്ങനെ ഒരു പീഡനം നടക്കാന്‍ സാദ്ധ്യതയില്ല. പ്രത്യേകിച്ച് കൈയും വായും കെട്ടി.

വാദി ഭാഗം വാദഗതികള്‍

1) ക്ലാസ്സ് മുറി സ്റ്റേജിന്റെ മുകളിലാണ്. 2.5 മീറ്റര്‍ അകലം മാത്രമല്ല 2 മീറ്ററോളം താഴ്ചയിലുമാണ് ബാത്‌റൂമുകളള്‍ . ക്ലാസ്സില്‌ഴ നില്‌ഴക്കുന്ന കുട്ടികള്‌ഴക്ക് പോലും ജനല്ല്‍ വഴി ബാത്‌റൂമുകളുടെ മേല്‌ഴക്കൂര മാത്രമേ കാണുകയുള്ളൂ. ഡെമോ ക്ലാസ്സ് ചിത്രീകരിച്ച് സംശയരഹിതമായി തെളിയിച്ചു. അതിജീവിത നിലവിളിക്കുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്തില്ലാ. കുട്ടിക്ക് സമ്മതമായിരുന്നുവെന്ന് പിന്നീടുള്ള മൊഴി തെളിവുകള്‍ . ആദ്യം സംഭവം അറിഞ്ഞ ബന്ധുവായ കുട്ടിയുടെ ഉമ്മ (ഇളയുമ്മ) നിനക്ക് ഒച്ച വെച്ചൂടേ എന്ന് ചോദിച്ചതില്‌ഴ തന്റെ സമ്മതത്തോടെയാണ് അപ്രകാരം ചെയ്തതെന്ന് ബന്ധുവായ കുട്ടിയുടെ ഉമ്മ ധരിക്കുമെന്ന് കരുതി വായില്‍ തുണി കയറ്റിയെന്നും കൈകള്‍ കെട്ടിയെന്നും കുട്ടി തന്നെ പറയുന്നുണ്ട്. ബന്ധുവായ കുട്ടിയുടെ ഉമ്മ നിനക്ക് ഒച്ച വെച്ചൂടേ എന്ന് ചോദിച്ചത് കൊണ്ടാണ് അങ്ങനെ മൊഴി നല്‌ഴകിയത്.

2) അദ്ധ്യാപകര്‍ ഉപയോഗിക്കുന്ന ബാത്‌റൂമും പെണ്‌ഴകുട്ടികള്‍ ഉപയോഗിക്കുന്ന ബാത്‌റൂമും മുഖാമുഖവും ഒരു മീറ്റര്‍ അകലം മാത്രവും ഉള്ളതാണ്. അവിടെ പ്രതിയെയും അതിജീവിതയെയും ഒരുമിച്ച് കണ്ടാലും സംശയിക്കാന്‍ സാധ്യതയില്ല .

3) FIR- ല്‍ അതിജീവിത ബാത്‌റൂം എന്നു മാത്രമാണ് പറഞ്ഞതെങ്കില്‍ കേസ്സന്വേഷണം തുടങ്ങുന്ന ആദ്യദിവസത്തെ മൊഴിയില്‍ തന്നെ പെണ്‌ഴകുട്ടികളുടെ ബാത്‌റൂമിന്റെ എതിര്‌ഴവശത്തുള്ള ബാത്‌റൂമില്‍ വെച്ചാണെന്നും, അതിന് കൊളുത്ത് ഉണ്ട് എന്നും ക്ലോസറ്റ് ഉണ്ട് എന്നും തുടര്‌ഴന്നുള്ള മൊഴികളില്‍ ടി കാര്യം ആവര്‌ഴത്തിക്കുകയും ചെയ്യുന്നു.എല്ലാ മൊഴികളിലും അദ്ധ്യപകര്‍ ഉപയോഗിക്കുന്ന ബാത്ത് റൂ എന്ന് മൊഴി ഉള്ളതിനാലാണ് ആമുറി കുറ്റപത്രം സമര്‍പ്പിച്ച ലാസ്റ്റ് ടീം പരിശോധിച്ചതും മഹസ്സര്‍ തയ്യാറാക്കിയതും . ഈ മൊഴികള്‍ എല്ലാം രേഖ പ്പെടുത്തിയതാവട്ടെ ആദ്യ അന്വേഷണ സംഘമാണ് താനും

4) എതിര്‌ഴവശത്തുള്ള ബാത്‌റൂം ക്ലാസ്സ് മുറിയില്‌ഴ വെച്ച് ഒരു വിധത്തിലും കാണാന്‌ഴ കഴിയില്ല.

5) സ്‌കൂള്‍ ബില്‌ഴഡിംഗിന്‌ഴെന്റെ പി ിറകിലുള്ള ബാത്‌റൂമില്‍ ആരൊക്കെ പോകുന്നുവെന്ന് സ്റ്റാഫ് റൂമില്‍ നിന്നോ ഹെഡ് മാസ്റ്ററുടെ മുറിയില്‍ നിന്നോ കാണാന്‍ കഴിയില്ല. അത്രയും അകലെ സ്റ്റേജുള്ള ബില്‌ഴഡിംഗിന്‌ഴെറ പിറകിലാണ് ബാത്‌റൂം.

III പ്രതിയുടെ ഭാഗം വാദങ്ങള്‍

1) കുട്ടി പറയുന്ന ദിവസം പ്രതി സ്ഥലത്തില്ലാ.

III വാദി ഭാഗം വാദഗതികള്‌ഴ-

1) ചൈല്‌ഴഡ് ലൈന്ന്‍ ആദ്യം ചോദിക്കുന്ന സമയം കുട്ടി ദിവസമോ മാസമോ പോലും പറഞ്ഞിട്ടില്ലാ.

2) FIR CCTNS ല്‍ ചേര്‌ഴക്കുമ്പോള്‍ തീയ്യതി വേണമെന്ന് നിര്‌ഴബന്ധം പറഞ്ഞിട്ടാണ് കുട്ടി തീയ്യതികള്‍ പറഞ്ഞത് എന്ന് FI മൊഴി രേഖപ്പെടുത്തിയ സാക്ഷി പറയുന്നു.

3) കുട്ടി പറഞ്ഞ മൂന്ന് തീയ്യതികളില്‍ ഒരു ദിവസം അദ്ധ്യാപകന്‍ സ്‌കൂളില്‍ ഉള്ളതായി CDR രേഖകള്‍ തെളിവ്.

4) പ്രതി പത്ത് ദിവസത്തെ അവധി എടുത്തിട്ടുണ്ട്.നാളെ മുതല്‍ ദീര്‌ഴഘകാല അവധിയിലാണെന്ന് സഹപ്രവര്‌ഴത്തകരോടോ ഹെഡ് മാസ്റ്ററോടോ പറഞ്ഞിട്ടില്ല. അവധി അപേക്ഷയും നല്‌ഴകിയിട്ടില്ല. പെട്ടെന്ന് സഹോദരിക്ക് അസുഖം മൂര്‌ഴച്ഛിച്ച് പോയതാണെന്നും കാണുന്നില്ല..

5) പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ മറ്റൊരു സഹോദരന്‍ ഇരിക്കേ ആശുപത്രിയില്‌ഴ പത്ത് ദിവസം പ്രതി നിന്നത് തന്നെ സംഭവം കുട്ടി വെളുപ്പെടുത്താന്‌ഴ ഇടയുണ്ടെന്ന ചിന്തയിലാണെന്ന് സംശയിക്കാം.

IV പ്രതി ഭാഗം വാദങ്ങള്‌ഴ-

കുട്ടി ഇടക്കിടെ സ്‌കൂളില്‍ പോകാതിരുന്നിട്ടുണ്ട് എന്ന് മൊഴി പറയുന്നു. എന്നാല്‍ അറ്റന്‌ഴറന്‌ഴസ് രജിസ്റ്റര്‌ഴ പ്രകാരം കുട്ടി എല്ലാ ദിവസവും Present കാണുന്നു.

IV വാദി ഭാഗം വാദങ്ങള്‌ഴ-

. ഈ കുട്ടി മാത്രമല്ല സ്‌കൂളിലെ എല്ലാ കുട്ടികളും 99 ശതമാനം ദിവസം Present ആയിട്ടാണ് രജിസ്റ്ററില്‍ കാണുന്നത്. കുട്ടികള്‍ വന്നില്ലെങ്കിലും സൗജന്യ അരി തുടങ്ങിയ സഹായങ്ങള്‍ ലഭിക്കുന്നതിനായി എല്ലാവരെയും Present രേഖപ്പെടുത്താറുണ്ടെന്ന് ഹെഡ് മാസ്റ്ററുടെ മൊഴി.

?അറ്റന്‌ഴറന്‌ഴസ് രജിസ്റ്റര്‍ നോക്കി മാത്രം കുട്ടി സ്‌കൂളില്‍ ഹാജരുണ്ട് എന്ന് ഉറപ്പിച്ച് പറയാന്‌ഴ കഴിയില്ലെന്നും മൊഴി.

V പ്രതി ഭാഗം വാദങ്ങള്‌ഴ-

?അതിജീവിതയുമായി പ്രതിക്ക് പ്രത്യേകമായി ഒരു ബന്ധവുമില്ല.

V വാദി ഭാഗം വാദങ്ങള്‌ഴ-

1) 07.02.2020 തീയ്യതി വെള്ളിയാഴ്ച സ്‌കൂള്‌ഴ പ്രവര്‌ഴത്തി ദിവസം 12.04 മണിക്ക് അതിജീവിതയുടെ ഉമ്മയുടെ ഫോണിലേക്ക് 110 സെക്കന്‌ഴറ് പ്രതി വിളിച്ചു സംസാരിച്ചു. (CDR രേഖകള്‌ഴ തെളിവ്)

2) അന്നേ ദിവസം ടി സ്‌കൂളില്‍ ടി കാലത്ത് പഠിച്ച മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ പ്രതി ഫോണ്വണ്‍ വിളി ച്ചിട്ടില്ല .(CDR ശേഖരിച്ചത് കുറ്റപത്രം നല്‍കിയ ടീമല്ല . എന്നാല്‍ ഇങ്ങനെ ഒരു call കണ്ടതായി പോലും താങ്കള്‍ക്ക് വിവരം തന്ന ഉദ്യോഗസ്ഥന്‍ ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല )

പ്രതിക്ക് അതിജീവിതയുമായി പ്രത്യേക തരത്തിലുള്ള രഹസ്യബന്ധം ഉണ്ടെന്ന് സ്പഷ്ടം.

VI. പ്രതി ഭാഗം വാദങ്ങള്‍

പെണ്‌ഴകുട്ടിയുടെ നോട്ടു ബുക്കില്‍ ആദ്യം പപ്പന്‌ഴമാഷെ ഇഷ്ടമാണ് എന്നും, ഇഷ്ടമല്ലാ എന്നും എഴുതിയിട്ടുണ്ട്.

VI. വാദി ഭാഗം വാദങ്ങള്‌ഴ

?കുട്ടി എഴുതിയ രണ്ട് എഴുത്തുകളും വ്യത്യസ്ത കാലഘട്ടങ്ങളിലാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാകും. ഇപ്പോള്‍ ഇഷ്ടമല്ലാ എന്ന് പിന്നീട് എഴുതിയതാണ് .

അതിജീവിതയും പ്രതിയുമായി പ്രത്യേകമായ ബന്ധം ഉണ്ട് എന്ന് ഇതില്‌ഴ നിന്നും തെളിയുന്നു.

VII. പ്രതി ഭാഗം വാദങ്ങള്‌ഴ

പെണ്‌ഴകുട്ടിയുടെ മാനസിക നില ശരിയല്ല.

കുട്ടി കഥകളള്‍ ഉണ്ടാക്കുന്നു. മൊഴികളില്ല്‍ വൈരുദ്ധ്യം

VII. വാദി ഭാഗം വാദങ്ങള്‌ഴ

1) കുട്ടിയുടെ മൊഴികളില്‌ഴ വൈരുദ്ധ്യം കാണാമെങ്കിലും എല്ലാ മൊഴികളിലും പ്രതി ബാത് റൂമില്‌ഴ വെച്ച് പീഡിപ്പിച്ച കാര്യം പറയുന്നുണ്ട്.

2) നിരന്തരമായ ചോദ്യം ചെയ്യലിലും കുട്ടിയുടെ ഉത്തരങ്ങളില്‌ഴ പോലീസ് അവിശ്വാസം പ്രകടിപ്പിച്ചതിലും , പ്രതിയില്‌ഴ നിന്നുള്ള ലൈംഗീക പീഢനവും കുട്ടിയുടെ മാനസിക നില താളം തെറ്റാന്‌ഴ ഇടയുണ്ട്.

3) LSS ന്റെ സ്‌കോളര്‌ഴഷിപ്പ് പരീക്ഷയ്ക്കു് വേണ്ടി സെലക്ട് ചെയ്ത കുട്ടിയായതിനാല്‍ ടി സമയം കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‌ഴ ഒന്നും ഉണ്ടായിട്ടില്ലാ എന്ന് അനുമാനിക്കാവുന്നതാണ്.

Subsequent contact of the accused:-

FIR രജിസ്റ്റര്‌ഴ ചെയ്യുന്നത് രാത്രി 09.00 മണിക്കാണെങ്കിലും പ്രതിക്ക് വൈകുന്നേരം 03.30 മണിക്ക് തന്നെ ഹെഡ് മാസ്റ്ററുടെ മുറിയില്‌ഴ വെച്ച് സഹപ്രവര്‌ഴത്തകരുടെ മുന്നില്‌ഴ വെച്ച് ഹെഡ് മാസ്റ്റര്‌ഴ മുഖേന വിവരം അറിയുന്നു. സഹപ്രവര്‌ഴത്തകരോട് പോലും താന്‍ നിരപരാധി ആണെന്ന് ബോദ്ധ്യപ്പെടുത്താന്‌ഴ ശ്രമിക്കാതെ കുട്ടിയുടെ പേരു പോലും തിരക്കാതെ ഒളിവില്ല്‍ പോകുന്നു. പിന്നീട് ഹെഡ് മാസ്റ്ററെ നേരില്‌ഴ കാണുന്നത് പോലും മാസങ്ങള്‌ഴ കഴിഞ്ഞ് ജാമ്യം ലഭിച്ച ശേഷം മാത്രം.

കുറ്റപത്രം നല്‍കിയ അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുമായി ബന്ധപ്പെട്ട് മാസങ്ങളോളം കുട്ടിയെ നിരന്തരം നിരീക്ഷിച്ച് കുട്ടിക്ക് ഒരു വിശ്വാസം ഉണ്ടാക്കിയെടുത്ത് സത്യം പറയാനുള്ള ഒരു മാനസികാവസ്ഥയില്‌ഴ എത്തിച്ചതിന് ശേഷമാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് . അത് അവിശ്വസിക്കേണ്ട ഒരു കാര്യവുമില്ല.

മേല്‌ഴ സംഗതികള്‍ എല്ലാം തന്നെ പ്രതിക്കെതിരെ POCSO ACT പ്രകാരം കുറ്റപത്രം കൊടുക്കാന്‌ഴ പര്യാപ്തമല്ലേ. മറ്റേത് വകുപ്പ് പ്രകാരമാണ് കുറ്റപത്രം നല്‍കാന്‍ കഴിയുക

. ബാത്ത്‌റൂമിലെ ടൈല്‍സുകള്‍ക്കിടയില്‍ രക്തക്കറയുണ്ട് എന്ന് സംശയം തോന്നിയതും അത് പൊട്ടിച്ചെടുത്തതും പരിശോധന നടത്തിയതും പരിശോധന ഫലം കോടതിയില്‍ ഹാജരാക്കിയതും സയന്റിഫിക് ഓഫീസറാണ്. പരിശോധനക്ക് ആവശ്യമായത്ര അളവ് രക്തം കിട്ടിയില്ല എന്നാണ് അവര്‍ രേഖപ്പെടുത്തിയത് . അതാണ് അവര്‍ കോടതിയില്‍ കൊടുത്തത് . ക്രിത്രിമതെളിവുണ്ടാക്കിയതാണെങ്കില്‍ ആവശ്യത്തിന് അളവ് ആക്കാമല്ലോ . .

ഈ കേസ്സില്‍ FIR റജിസ്ടര്‍ ചെയ്തതും പ്രോകസോ വകുപ്പ് ചേര്‍ത്തതും അതേ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതും 90 ദിവസം റിമാന്റ് ചെയ്തതും കുറ്റപത്രം നല്‍കിയ അന്വേഷണ ടീമല്ല . ആദ്യഘട്ടത്തിലെ അന്വേഷണ സംഘമാണ് . പ്രതിയുടെ അറസ്റ്റിന് കാലതാമസം വന്നത് സഹ വിദ്യാര്‍ത്ഥിയുടെ മൊഴിപകര്‍പ്പ് കോടതിയില്‍ നിന്നും ലഭിക്കാനുണ്ടായ കാലതാമസം ഒരു കാരണമായിട്ടുണ്ടാവും . ഒരു തെളിവും ഇല്ലാതാണോ ആദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് . 90 ദിവസം ജയിലില്‍ കിടത്തിയ ശേഷം എന്ത് വെളിപാടാണ് പോക്സോ വകുപ്പ് നിലനില്‍ക്കില്ല എന്ന് പറയാന്‍ ഉണ്ടായത് .

കുട്ടിയുടെ മൊഴിയും പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ എവിഡന്‍സും വിശ്വാസത്തിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത് .വിധിപകര്‍പ്പ് നോക്കൂ ദയവായി ... പ്രതിക്ക് മേല്‍ കോടതിയില്‍ പോകാന്‍ അവകാശമുണ്ട് . മേല്‍ കോടതിയും പരിശോധിക്കട്ടെ . . വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ . അത് ബഹുമനപ്പെട്ട കോടതിക് വിട്ടേക്ക് .

ന്യായീകരിക്കാം സഹായിക്കാം പക്ഷേ മറ്റുള്ളവരെ അപമാനിച്ചാവരുത് .. പ്രത്യേകിച്ച് ജൂഡീഷ്യറിയെ

Similar News