യുവതിയെ അരുംകൊല ചെയ്ത ആ നരാധമന്‍ കുഞ്ഞിനെയും വെറുതേവിട്ടില്ല! തിരുനെല്ലിയില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസും; മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു; പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്; ആ ലിവിംഗ് ടുഗദര്‍ കലാശിച്ചത് സമ്പൂര്‍ണ്ണ ദുരന്തത്തില്‍

യുവതിയെ അരുംകൊല ചെയ്ത ആ നരാധമന്‍ കുഞ്ഞിനെയും വെറുതേവിട്ടില്ല!

Update: 2025-05-27 01:05 GMT

മാനന്തവാടി: തിരുനെല്ലിയില്‍ യുവതിയെ ലിവിങ് ടുഗെദര്‍ പങ്കാളി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്‌സോ കേസും ചുമത്തി. യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പോക്‌സോ, ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കും.

അരുകൊലയിലേക്ക് നയിച്ചത് ലിവിങ് ടുഗെദര്‍ ബന്ധത്തിലെ വിള്ളലുകളായിരുന്നു. പങ്കാളിയുടെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ലിവിംഗ് ടുഗദര്‍ ബന്ധത്തിലെ വിള്ളലും പ്രതികാരവും. സംഭവത്തിനുപിന്നാലെ കാണാതായ ഒമ്പതുവയസുകാരിയേയും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തിരനെല്ലി ചേകാടിയില്‍ താമസിക്കുന്ന യുവതി ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് കൊലപാതകം നടത്തിയത്. രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്.

ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന ഇവര്‍ മക്കള്‍ക്കൊപ്പമാണ് ചേകാടിയില്‍ താമസിച്ചത്. കഴുത്തിനും ചെവിക്കും വെട്ടേറ്റ മൂത്ത മകളെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇളയകുട്ടിയെയും ദിലീഷിനേയും കാണാതായിരുന്നു. ഇളയ കുട്ടി ആക്രമണം കണ്ട് ഭയന്ന കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വഴിതെറ്റി വനത്തില്‍ അകപ്പെട്ടിരിക്കാം എന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയേയും കണ്ടെത്തിയത്. കുട്ടിയെ ദിലീഷ് തട്ടിക്കൊണ്ട് പോയിരുന്നു.

കൊലപാതകം നടന്ന വീടിന് മീറ്ററുകള്‍ക്കപ്പുറത്ത് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ദിലീഷ് കുട്ടിയെ ഇവിടെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. സാഹസിക നീക്കങ്ങള്‍ക്കൊടുവില്‍ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ദിലീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ല. കൊലപാതകം നടന്ന സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവമറിഞ്ഞ് തിരുനെല്ലി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി തന്നെ പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെയും കുട്ടിയെയും കണ്ടെത്താനായിരുന്നില്ല.

യുവതിയെ കൊലപ്പെടുത്താനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. മറ്റൊരാളെയാണ് യുവതി ആദ്യം വിവാഹം കഴിച്ചത്. ഇയാളുമായി അകന്നതിന് ശേഷമാണ് ദിലീഷുമായി ഒരുമിച്ച് താമസിച്ചിരുന്നത്. അടുത്തിടെ ദിലീഷുമായി യുവതി അകലാന്‍ തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ദിലീഷിന് സംശയ രോഗം ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴുമണിയോടെ ആയുധം ഉപയോഗിച്ച് യുവതിയെ ആക്രമിച്ചു. വീട്ടില്‍ നിന്നിറങ്ങിയോടിയ മൂത്ത മകള്‍ പരിസരവാസികളെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

Tags:    

Similar News