നരെയ്ന്‍ കാര്‍ത്തികേയനെ സ്‌പോണ്‍സര്‍ ചെയ്ത് ടാറ്റയുടെ കായികത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; പിന്നീട് 1996-ലെ ഇന്ത്യന്‍ ടൈറ്റന്‍ കപ്പിലും സ്പോണ്‍സര്‍ഷിപ്പ്; കുറച്ച് കാലം വിട്ടുനിന്നു; വിവോ ചതിച്ചപ്പോള്‍ ഐപിഎല്‍ രക്ഷകനായി; കായികലോകത്തും കൈപതിപ്പിച്ച ടാറ്റ ഗ്രൂപ്പ്

Update: 2024-10-10 09:32 GMT

ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യവസായിയാണ് രത്തന്‍ ടാറ്റ. തികഞ്ഞ മനുഷ്യ സ്‌നേഹിയായ അദ്ദേഹത്തിന് സ്‌പോര്‍ട്‌സ് മേഖലയോടും താല്‍പര്യം കൂടുതലാണ്. അതിന് കാരണം അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ ജാംഷെഡ്ജി ടാറ്റയാണ്. എല്ലാം തരം സ്‌പോര്‍ട്‌സും ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തിന് ക്രിക്കറ്റിനോട് വലിയ താല്‍പര്യമായിരുന്നു. ടാറ്റയുടെ കായികപ്രേമം ചരിത്രത്തിലിടം നേടിയിട്ടുണ്ട്. കായിക ലോകത്തുള്ള ഇഷ്ടം കാരം 1991 ല്‍ അദ്ദേഹം ജാംഷെഡ്പൂരില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം രത്തന്‍ ടാറ്റയ്ക്കും കായിക പ്രേമം തുടര്‍ന്നു.

അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ സ്ഥാപിച്ച കോംപ്ലക്‌സില്‍ രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ 1991 മുതല്‍ ഹോക്കി, അമ്പെയ്ത്ത്, അത്ലറ്റിക്സ് എന്നിവയ്ക്കായി അക്കാദമികള്‍ സ്ഥാപിച്ചു. ആദ്യ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയനെ സ്പോണ്‍സര്‍ ചെയ്യാനും അദ്ദേഹം മുന്നോട്ടുവന്നു. 1996-ലെ ടൈറ്റന്‍ കപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റ് സ്പോണ്‍സര്‍ഷിപ്പ് രംഗത്തേക്ക് കാലെടുത്തുവെച്ചത്. ഈ മത്സരങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യന്‍ ടീം വിജയകിരീടം ചൂടുകയും ചെയ്തു.

എന്നാല്‍ പിന്നീട് ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടായി. 2000 ആയപ്പോഴേക്കും ക്രിക്കറ്റില്‍ അഴിച്ചു പണികള്‍ നടന്നു. ഈ സമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ അഴിമതിയുടെയും വാതുവെയ്പ്പിന്റെയും ആരേപണങ്ങള്‍ മുഴങ്ങി കേട്ടു. ഇതോടെ രത്തന്‍ ടാറ്റ ക്രിക്കറ്റിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. പിന്നീട് രത്തന്‍ ടാറ്റ ക്രിക്കറ്റിന്റെ വലിയ നിര്‍ണായക ഘട്ടത്തിലാണ്. ഇന്ത്യ-ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്‌നത്തിന്റെ കാരണത്താല്‍ 2020ല്‍ ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവേ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. ഈ ഘട്ടത്തില്‍ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ട് ടാറ്റ വീണ്ടും ക്രിക്കറ്റിലേക്ക് രംഗപ്രവേശം ചെയ്തു.

പീന്നിടങ്ങോട്ട് ടാറ്റ തന്നെയാണ് ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഐപിഎല്‍ വിജയിച്ചതോടെ ബിസിസിഐ 2023 ല്‍ വുമണ്‍സ് പ്രീമിയര്‍ ലീഗും ആരംഭിച്ചു. 2027 വരെയുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ടാറ്റ വീണ്ടും തങ്ങളുടെ ക്രിക്കറ്റിനോടുള്ള താല്‍പര്യം വീണ്ടും വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ രത്തന്‍ ടാറ്റയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും കൂടിക്കാഴ്ച നടത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തു.

Tags:    

Similar News