കൊല്ലത്തെ ഒരു പാലം അവിടെ എത്തുമ്പോ തന്നെ മീനിന്റെ മണം വരും; അപ്പൊ അച്ഛന്‍ പറയും ശേ..നാറ്റം..': സിനിമ പ്രൊമോഷനിടെ നടിയുടെ നാക്ക് പിഴച്ചു; നീണ്ടകരയിലെ മല്‍സ്യ തൊഴിലാളികളെ അപമാനിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം; മേടിച്ചുകഴിക്കുമ്പോള്‍ നാറ്റമില്ലല്ലോ എന്നുകമന്റുകള്‍; 'തലവര'യിലെ നായിക എയറിലാകുമ്പോള്‍

Update: 2025-08-21 17:17 GMT

കൊല്ലം: കൊല്ലം ജില്ലയിലെ അതിപ്രശ്‌സതമായ പാലമാണ് നീണ്ടകര പാലം. ദേശീയ പാത 66 ൽ അഷ്ടമുടിക്കായലിന് കുറുകെ 422.5 മീറ്റർ നീളമള്ള നീണ്ടകര പാലം സ്ഥിതിചെയ്യുന്നത്. 1972 ഫെബ്രുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരനാണ് നീണ്ടകര പാലം ഉദ്ഘാടനം ചെയ്തത്. നടപ്പാതയുമുണ്ട്. കൊല്ലം, ചവറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നീണ്ടകര പാലം ജില്ലയിലെ ഏറ്റവും നീളംകൂടിയ പാലം കൂടിയാണ്. ഇതെല്ലാം ഇപ്പോൾ പറയുന്നതിന് ഏറെ പ്രസക്തിയുണ്ട്. പ്രമുഖ സിനിമ നടിയുടെ വാക്കുകൾ തന്നെയാണ് അതിന് പ്രധന കാരണം. തലവര എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെയാണ് നടിയുടെ വായിൽ നിന്നും അധിക്ഷേപ പരാമർശം ഉയർന്നത്.

ഇന്റർവ്യൂന് എത്തിയ താരങ്ങളെല്ലാം നിരന്നിരുന്ന ആദ്യം സിനിമ വിശേഷങ്ങൾ പറഞ്ഞു തുടങ്ങുകയായിരുന്നു. അഭിമുഖത്തിൽ നടൻ അർജുൻ അശോകൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. അവതാരകയുടെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം പറഞ്ഞ് പോകുമ്പോൾ. തലവരയിലെ നായികയായ രേവതി ശർമ്മ താൻ ബസ് യാത്ര ചെയ്യുന്നത് കുറവാണെന്നും ചെന്നൈയിലോക്കെ ആയിരിക്കുമ്പോൾ ഓട്ടോയിലാണ് സഞ്ചാരം എന്നും പറഞ്ഞു. ഇതിന് ശേഷമാണ് നീണ്ടകരയിലെ മൽസ്യ തൊഴിലാളികളെ മോശമായി ചിത്രികരിച്ചു കൊണ്ട് അധിക്ഷേപ പരാമർശം നടത്തിയത്.

നടിയുടെ വാക്കുകൾ

മാവേലിക്കരയിൽ നിന്ന് കൊല്ലത്തോട്ട് പോകുമ്പോൾ ഒരു പാലം വരും. പാലത്തിനടുത്ത് എത്തുമ്പോൾ മീനിന്റെ മണം വരും. അച്ഛന്റെ വീട്ടിൽ ഉള്ളവർ അധികം മീൻ ഒന്നും കഴിക്കൂല..ആപ്പോ അച്ഛൻ പറയും ശേ ഈ നാറ്റം വരുമ്പോഴേ അറിയും. അപ്പൊ മനസിലാവും കൊല്ലം എത്തിയെന്ന്.

ഇതാണ് അഭിമുഖത്തിലെ വിവാദമായ വാക്കുകൾ. അതുപോലെ വീഡിയോയിൽ താരം ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്നും പറയുന്നുണ്ട്. ഇതോടെ പുതിയ വിവാദത്തിനാണ് സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയിരിക്കുന്നത്. തലവര സിനിമയോടെ തലവരയിലെ നായികയുടെ തലവരയും മാറുന്ന കാഴ്ച. ഒരുപാട് വ്ലോഗേഴ്സ് അടക്കം നീണ്ടകരയിലെ മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. നടിയുടെ വാക്കുകൾ അതിരുകടന്നെന്നും അവർ പറയുന്നു.

അതുപോലെ, സോഷ്യൽ മീഡിയയിലെ വിമർശനത്തിന് പിന്നാലെ നടിക്കെതിരായി കമെന്റുകളും വ്യാപകമായിരിക്കുകയാണ് നല്ല നിലവാരമെന്ന് പലരും കമെന്റ് ചെയ്യുന്നു. അളിയന്റെ തീ വാക്കുകൾ അവളുടെ നാറ്റത്തെ കത്തിച്ചുവെന്ന് ഒരാൾ കുറിച്ചു. ഇതൊക്കെ മേടിച്ചുകഴിക്കുമ്പോള്‍ നാറ്റമില്ലല്ലോ എന്നും കമെന്റുകൾ ഉയർന്നു. കൊല്ലക്കാരെ കൈയ്യടിക്കട മറ്റൊരാൾ കുറിച്ചു.

അതേസമയം, കൊല്ലം നഗരം പാലങ്ങളുടെ നഗരമായി അറിയപ്പെടുന്നത്, നഗരത്തിലൂടെ ഒഴുകുന്ന കൊല്ലം തോടും, അതിനെ ഉൾക്കൊള്ളുന്ന അഷ്ടമുടിക്കായലും, അറബിക്കടലും ചേർന്നുള്ള ഭൂപ്രകൃതി കാരണം അതിർത്തികളെ ബന്ധിപ്പിക്കാൻ നിരവധി പാലങ്ങൾ ആവശ്യമായി വന്നതുകൊണ്ടാണ്.

1972-നുമുമ്പ് നീണ്ടകരയിൽ സേതുലക്ഷ്മിബായി പാലം എന്നൊരു മരപ്പാലം നിലവിലുണ്ടായിരുന്നു. 1930-ൽ ഉരുക്ക് തൂണുകളിൽ മരത്തടികൾ പാകി സ്ഥാപിച്ച ഈ പാലം 42 വർഷത്തോളം ജനങ്ങൾക്ക് സേവനം നൽകിയിട്ടുണ്ട്. തിരുവിതാംകൂറിലെ റീജന്റായിരുന്ന സേതുലക്ഷ്മിഭായിയുടെ കൊച്ചി സന്ദർശനത്തിനിടെയാണ് പാലം എന്ന ആശയം ഉയർന്നുവന്നത്. യൂറോപ്യൻ എൻജിനീയർമാരുടെ സഹായത്തോടെ നിർമ്മിച്ച ഈ പാലം 1930 ജൂൺ 14-ന് സേതുലക്ഷ്മിഭായി തന്നെ ഉദ്ഘാടനം ചെയ്തു. 'കണ്ണൂർ ഡീലക്സ്' എന്ന പഴയ സിനിമയിലും ഈ പാലം കാണാം.

ബൈപ്പാസ് റോഡ് വന്നതോടെ അഷ്ടമുടിക്കായലിന് കുറുകെ മങ്ങാട്, കുരീപ്പുഴ, നീരാവിൽ എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ നിർമ്മിച്ചിരുന്നു. ഇരുമ്പുപാലം, കല്ലുപാലം, പുകയിലപ്പണ്ടകശാല പാലം എന്നിവ നഗരത്തിന്റെ പ്രധാന അടയാളങ്ങളായി നിലകൊള്ളുന്നു. ഫാത്തിമ തുരുത്തിലെ പാലം നിർമ്മാണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.

Tags:    

Similar News